Local

ലഹരിയെ തൂത്തെറിയൂ യുവത്വത്തെ രക്ഷിക്കൂ; ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

  • 17th February 2020
  • 0 Comments

കുന്നമംഗലം : സംഗമം പലിശ രഹിത അയല്‍കൂട്ടായ്മ 16 ഉം 29 ചേര്‍ന്ന് സംഘടിപ്പിച്ച ലഹരി സുരക്ഷ ബോധവല്‍കരണ ക്ലാസ്സ് സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ.പി.ഉമര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് വകുപ്പില്‍ നിന്ന് ഷഫീഖ് അലി, അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ശിവദാസന്റെ നേതൃത്വത്തിലുള്ള നാടന്‍ പാട്ട് സംഘവും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ മുനീര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയത്തില്‍ ക്ലാസും എടുത്തു. യൂസുഫ് പാറ്റേണ്‍, ത്വാഹിറ പട്ടോത്ത്, ലത്തീഫ് പടാളിയില്‍, […]

Kerala

കാട്ടുതീയില്‍ മരണം മൂന്നായി; പൊള്ളലേറ്റ ശങ്കരനും മരിച്ചു

  • 17th February 2020
  • 0 Comments

തൃശൂരിലെ ദേശമംഗലത്ത് കാട്ടുതീയില്‍പ്പെട്ട് മരിച്ച വനപാലകരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ വാച്ചര്‍ ശങ്കരനാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ട്രൈബല്‍ വാച്ചര്‍മാരായ ദിവാകരനും വേലായുധനും നേരത്തെ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാച്ചര്‍ ശങ്കരനെ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വടക്കാഞ്ചേരി വനം റേഞ്ചില്‍ പൂങ്ങോട് പരിധിയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെയാണ് സംഭവം. പത്തിലധികം […]

Local

ചാത്തമംഗലം പഞ്ചായത്തിലെ പുതിയാടം ചോലക്കുളത്തില്‍ഇനി തെളിനീരൊഴുകും

  • 17th February 2020
  • 0 Comments

 മിഷന്‍ തെളിനീര്‍ പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം വാര്‍ഡ് 12 ലെ പുതിയാടംകുളം ശുചീകരിച്ചു.    സബ്കലക്ടര്‍ ജി.പ്രിയങ്ക ഉദ്ഘാടനം  ചെയ്തു.  ജില്ലാപഞ്ചായത്ത്, ജില്ലാ ഭരണകൂടം, ഹരിതകേരളംജില്ലാ മിഷന്‍, ശുചിത്വ മിഷന്‍, തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  ശുദ്ധ ജലത്തിന്റെ ലഭ്യത നാള്‍ക്കുനാള്‍ കുറഞ്ഞുവരികയും നമ്മുടെ നാട് രൂക്ഷമായവരള്‍ച്ചയിലേക്ക് നീങ്ങികൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുളങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരണം നടത്തി പരിപാലിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്’മിഷന്‍ തെളിനീര്‍’  നടത്തുന്നത്.   പഞ്ചായത്ത് പ്രസിഡന്റ് ബീന അദ്ധ്യക്ഷത വഹിച്ചു.  കുന്ദമംഗലം  ബ്ലോക്ക് പ്രസിഡന്റ് […]

News

ലൈഫ് പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കും: മുഖ്യമന്ത്രി

  • 17th February 2020
  • 0 Comments

അങ്കമാലി: ലൈഫ് മിഷൻ പദ്ധതിയിലെ മുഴുവൻ വീടുകളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കുടുംബങ്ങൾക്കായി അങ്കമാലി നഗരസഭ നിർമ്മാണം പൂർത്തീകരിച്ച ‘ശാന്തി ഭവനം’ ഭവന സമുച്ചയത്തിന്റെ താക്കോൽ ദാനം അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 4.5 ലക്ഷം ഭവനരഹിതരുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അവർക്ക് വീട് നിർമ്മിച്ചു നൽകുകയാണ് സർക്കാർ ലക്ഷ്യം. ഇതു കൂടാതെ കൂടുതൽ പേർക്ക് വീട് ആവശ്യമാണെന്ന യാഥാർഥ്യം തള്ളിക്കളയുന്നില്ല. അത് പിന്നീട് പരിശോധിക്കും. വിവിധ […]

Local

നിര്‍ഭയ കേസ്: പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

  • 17th February 2020
  • 0 Comments

രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ്രനിര്‍ഭയയുടെ മാതാപിതാക്കളും തീഹാര്‍ ജയിലധികൃതരുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം പകരക്കാരനെ കണ്ടെത്തണമെന്ന കോടതി നിര്‍ദ്ദേശം പവന്‍ഗുപ്തയുടെ രക്ഷിതാക്കള്‍ അവഗണിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ലീഗല്‍ സെല്‍ അതോറിറ്റിയിലെ അഭിഭാഷകന്‍ രവി ഖാസിയെ കോടതി തന്നെ നിയോഗിക്കുകയായിരുന്നു. ഒരാള്‍ക്ക് പോലും നിയമസഹായം ലഭിക്കാതെ പോകരുതെന്നും കോടതി നിരീക്ഷിച്ചു. കേസ് വൈകുന്നതിനെതിരെ നിര്‍ഭയയുടെ മാതാപിതാക്കളും, വധശിക്ഷക്കെതിരെ കുറ്റവാളികളുടെ ബന്ധുക്കളും നേരത്തെ […]

Local

ഗുജറാത്ത്,നെല്ലി വംശഹത്യകളുടെ ചരിത്രവും വര്‍ത്തമാനവും’ ബഹുജന സംഗമം സംഘടിപ്പിച്ചു

  • 17th February 2020
  • 0 Comments

കുന്നമംഗലം: എസ് ഐ ഓ കോഴിക്കോട് ജില്ലാ ക്യാമ്പയിനിന്റെ ഭാഗമായി കുന്നമംഗലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഗുജറാത്ത്,നെല്ലി വംശഹത്യകളുടെ ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ ബഹുജന സംഗമം സംഘടിപ്പിച്ചു. ഫ്രട്ടേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എസ് ഐ ഒ കുന്നമംഗലം ഏരിയ പ്രസിഡണ്ട് അഫ്‌സല്‍ പുല്ലാളൂര്‍, സെക്രട്ടറി വാരിസ് പെരിങ്ങളം, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് ഇബ്രാഹിം മാസ്റ്റര്‍, സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് ഇന്‍സാഫ് പതിമംഗലം, ജി ഐ ഒ ഏരിയ […]

Local

ഒപ്പന കലാകാരന്‍ ആദം നെടിയ നാടിനെ ആദരിച്ചു

  • 17th February 2020
  • 0 Comments

കോഴിക്കോട്; നാല് പതിറ്റാണ്ടിലധികം ഒപ്പന, മാപ്പിളപ്പാട്ട് കലകളെ പരിശീലിപ്പിക്കുകയും, മാപ്പിള കലകള്‍ക്ക് വിധി നിര്‍ണ്ണയം നടത്തുകയും ചെയ്ത്, ഒരു ജീവിതം തന്നെ മാപ്പിള കലകള്‍ക്ക് വേണ്ടി ഉഴിഞ്ഞുവെച്ച, ആദം നെടിയനാടിനെ കേരള മാപ്പിള കലാ അക്കാദമി ദേശിയ കമ്മിറ്റിക്ക് വേണ്ടി പ്രശസ്തമാപ്പിളപ്പാട്ട് രചയിതാവും കലാരംഗത്തെ ‘ സന്തത സഹചാരിയുമായ ഹസ്സന്‍ നെടിയനാടും, സംസ്ഥാന കോഡിനേറ്റര്‍ അബ്ദുറഹിമാന്‍ കുണ്ടുങ്ങരയും ചേര്‍ന്ന്ആദരിച്ചു. ചടങ്ങില്‍ സികെ ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ കുന്ദമംഗലം, അബ്ദുറഹിമാന്‍ കത്തറമ്മല്‍, പക്കര്‍പാറച്ചാലില്‍ , ഖാസിം കോയ […]

Sports

ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കെഎച്ച്എസ്എസ് ടീം ഫൈനലില്‍

  • 17th February 2020
  • 0 Comments

കുന്ദമംഗലം: രണ്ട് ദിവസമായി കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നുവരുന്ന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ യുപി വിഭാഗംആദ്യ സെമിയില്‍ എ എം.യു.പിമാക്കൂട്ടം സ്‌കൂളിനെ പരാജയപ്പെടുത്തി കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫൈനലിലെത്തി.രണ്ടാമത്തെ സെമിയില്‍ സേവിയോ എച്ചഎസ്എസ് മര്‍ക്കസ് എച്ചഎസ്എസ നേയും, എല്‍ .പി വിഭാഗം ആദ്യ സെമിയില്‍ മാക്കൂട്ടം എ യു പി സ്‌കൂള്‍ കുന്ദമംഗലം എ എം എല്‍ പി സ്‌കൂളിനേയും, കാരന്തൂര്‍ എ.എം.എല്‍ പി സ്‌കൂള്‍ കുന്ദമംഗലം എ യു പി സ്‌കൂളിനേയും […]

മുറിയനാൽ – കീരംകുളം റോഡ് ഉൽഘാടനം മെമ്പർ എം.ബാബുമോൻ നിർവ്വഹിക്കുന്നു

  • 16th February 2020
  • 0 Comments

കുന്നമംഗലം ഗ്രാമ പഞ്ചായത്ത്‌ വാർഡ് 23ൽ 19 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ് ചെയ്ത് പൂർത്തീകരിച്ച മുറിയാനാൽ കീരംകുളം റോഡിന്റെ ഉല്ഘാടനം വാർഡ് മെമ്പർ എം ബാബുമോൻ നിർവഹിച്ചു. ടി.കെ.സൗദ, സുബ്രമണ്യൻ കോനിക്കൽ, കെ.കെ അഹമ്മദ്‌, പി.പി ഇസ്മായിൽ, വി.പി അബൂബക്കർ, വിപി മൊയ്‌ദീൻ, ടി കബീർ, എൽഐസി മുഹമ്മദ്‌, കെ.കെസലീം, വി.പിസലീം, ഒ.റാഷിദ്‌, പി.അൽത്താഫ്, പി പി ‘ജുനൈസ്, ഇസഹാക്ക് അസ്ഹരി എന്നിവർ പങ്കെടുത്തു

ആക്കോളി – പന്തലിങ്ങൾ റോഡ് കോൺക്രീറ്റ് ഉദ്ഘാടനം

  • 16th February 2020
  • 0 Comments

കുന്ദമംഗലം ഗ്രാമ ‌ പഞ്ചായത്ത് 21-ാം വാർഡ് ആക്കോളി – പന്തലിങ്ങൽ റോഡ് കോൺക്രീറ്റ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അസ്ബിജ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഷൈജ വളപ്പിൽ അധ്യക്ഷനായ ചടങ്ങിൽ മെമ്പർ എം.വി ബൈജു, സിദ്ദിഖ് തെക്കയിൽ,ഷമീർ. പി., എൻ.എം.യൂസഫ്, ഉബൈദ്.എൻ, സുകുമാരൻ .എൻ.പി, അജിത് എൻ.പി, അഖിൽ എൻ.പി നാസർ കെ..രാജേഷ് ബെല്ലാരി, ജനാർദ്ദനൻ കെ.പി,നാസർ കെ.പി, കാദർ കെ ,സക്കീർ . പി, അഭിഷേക് ‘കെ.പി തുടങ്ങി നിരവധി […]

error: Protected Content !!