Entertainment

ബിജെപി തന്നെയും കാവിപൂശാന്‍ ശ്രമിക്കുന്നു; രജനികാന്ത്

തന്നെയും കാവി പൂശാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് രജനികാന്ത്. പൊന്‍ രാധാകൃഷ്ണന്‍ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘തിരുവള്ളുവറിനെ പോലെ ബിജെപി എന്നെയും കാവി പൂശാന്‍ ശ്രമിക്കുകയാണ്. എന്നാലത് നടക്കാന്‍ പോകുന്നില്ല.’ രജനി പറഞ്ഞു. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയെങ്കിലും സിനിമയില്‍ നിന്ന് അകന്നിട്ടില്ലെന്നും കലാരംഗവുമായി കമലിന്റെ ബന്ധം തുടരുകയാണെന്നും രജനി പറഞ്ഞു. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു രജനികാന്ത്.

Local

നിര്യാതയായി

കുന്ദമംഗലം: ചെത്ത് ക്കടവ് മിനിയില്‍ കുറുങ്ങോട്ട് വിശാലാക്ഷി അമ്മ (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പത്മനാഭന്‍ നായര്‍ മക്കള്‍: ഗിരിജ, ലളിത (കോര്‍പ്പറേഷന്‍ ഓഫീസ്, കോഴിക്കോട്), സതി, പരേതയായ മിനി, വനജ, ലതിക മരുമക്കള്‍: മുരളി, മുരളീധരന്‍, ബാലകൃഷ്ണന്‍ (മഞ്ഞൊടി), ദിനേശ് കുമാര്‍ (തിരുവമ്പാടി), ഷാജി സംസ്‌ക്കാരം :ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍

Local

ഭരണഭാഷാ വാരാഘോഷം: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രശ്നോത്തരി മത്സരം

കാണാതായ പശുവിനെ അന്വേഷിച്ചു നടന്നതില്‍ നിന്നും മലയാളത്തിലുണ്ടായ വാക്കേതാണ്് ? പശു വിശ്രമിക്കുന്ന സ്ഥലം തേടിനടന്നതില്‍ നിന്നാണ് ഈ വാക്ക് ഉണ്ടായതെന്ന് മറ്റൊരു വാദം എന്തായാലും ഇത് ഒരു അന്വേഷണമാണ് ഉത്തരം നിങ്ങള്‍ക്കറിയാമോ?  കൂടോത്രം എന്ന വാക്ക് ഏത് പദത്തില്‍ നിന്നാണ് വന്നതെന്ന് അറിയുമോ,  സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിലെ പ്രാഥമിക ഘട്ടത്തിലെ ചോദ്യങ്ങളില്‍ ചിലതാണ് ഇവ. ഗവേഷണം, ഗൂഢതന്ത്രം,  എന്നീ ഉത്തരങ്ങള്‍ കണ്ടെത്താന്‍ തലപുകച്ചുവെങ്കിലും ഈ ചോദ്യങ്ങള്‍ സദസ്സില്‍ ചിരിയുണര്‍ത്തി. ഇന്‍ക്രിമെന്റ് എന്ന വാക്ക്് […]

Kerala

റോയ് തോമസിന്റെ മരണത്തില്‍ മാത്യു പ്രകടിപ്പിച്ച സംശയമാണ് കൊല്ലാന്‍ കാരണം; സമ്മതിച്ച് ജോളി

കൂടത്തായി; കൂടത്തായി കൊലപാതക പരമ്പരയില്‍ മാത്യുവിനെ കൊല്ലാന്‍ തന്നെ പ്രേരിപ്പിച്ചച് ഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ മാത്യു പ്രകടിപ്പിച്ച സംശയമാണെന്ന്് ജോളി. മാത്യു വധക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ ജോളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് ജോളിയുടെ ഈ വെളിപ്പെടുത്തല്‍. മാത്യുവിനെ മദ്യത്തില്‍ സയനൈഡ് കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്ന് പറഞ്ഞ ജോളി ആദ്യ ശ്രമത്തില്‍ തന്നെ മാത്യുവിനെ വകവരുത്തിയെന്നും മൊഴി നല്‍കി. റോയ് മരിച്ചപ്പോള്‍ പോസ്റ്റ്മോര്‍ട്ടം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നത് മാത്യുവാണ്. സയനൈഡിന്റെ സാനിധ്യം കണ്ടെത്തിയതോടെ മാത്യു തന്നെ സംശയിക്കാന്‍ […]

Kerala

മോദിയുടെ ഭരണവും കേരളത്തിലെ ഭരണവും ഒരു പോലെയാകരുത്; കാനം രാജേന്ദ്രന്‍

അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിലും പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിന്റെയും പശ്ചാത്തലത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐക്ക് പൊലീസ് നയങ്ങളെയെല്ലാം പിന്തുണയ്ക്കേണ്ട് ബാദ്ധ്യതയില്ലെന്നും പോലീസ് മാവോയിസ്റ്റുകളെപ്പോലെ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കൊണ്ടു വരുന്ന തെളിവുകള്‍ വിശ്വസിക്കാനാവില്ല. മോദിയുടെ ഭരണവും കേരളത്തിലെ ഭരണവും ഒരു പോലെയാകരുതെന്നും കാനം കൂട്ടിച്ചേര്‍ത്തു. നേരത്തെ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് വെടിയുണ്ട അല്ല പരിഹാരം. അവരുടെ ആശയത്തോട് യോജിപ്പില്ലെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം […]

Local

മാവൂര്‍ പൈപ്പ് ലൈന്‍ റോഡിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ തെങ്ങിലക്കടവ് പൈപ്പ് ലൈന്‍ റോഡ് റിപ്പയര്‍ പ്രവൃത്തികള്‍ക്ക് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെയോ പൊതുമരാമത്ത് വകുപ്പിന്റെയോ കൈവശത്തിലുള്ള റോഡ് അല്ലാത്തതിനാല്‍ വളരെക്കാലം റിപ്പയര്‍ പ്രവൃത്തികള്‍ നടത്താന്‍ സാധിക്കാതെ കിടന്നിരുന്ന ഈ റോഡില്‍ ഇടക്കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കുറച്ചുഭാഗത്ത് റിപ്പയര്‍ പ്രവൃത്തികള്‍ നടത്തിയിരുന്നു. കേരള വാട്ടര്‍ അതോറിറ്റി കൈവശത്തിലുള്ള ഈ റോഡ് തകര്‍ന്നുകിടന്നതുമൂലം നാട്ടുകാര്‍ ഏറെ ക്ലേശം അനുഭവിച്ചിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ […]

News

ഇഗ്‌നോ ഫാക്കല്‍ട്ടി നിയമനം

പാലക്കാട്: ഇഗ്‌നോ വിദ്യാര്‍ഥികള്‍ക്ക് അവധി ദിവസങ്ങളില്‍ അക്കാദമിക് കൗണ്‍സിലിംഗ് ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ യു.ജി.സി. യോഗ്യതയും അഞ്ച് വര്‍ഷത്തില്‍ കുറയാതെ കോളേജ് അധ്യാപന പ്രവൃത്തി പരിചയമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റിട്ടയര്‍ഡ് കോളേജ് അധ്യാപകര്‍ക്കും അപേക്ഷിക്കാം. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ്കോപ്പികളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളുമായി ഒഴിവ് ദിവസങ്ങളില്‍ വടക്കഞ്ചേരിയിലെ ഇഗ്‌നോ സ്പെഷ്യല്‍ സ്റ്റഡി സെന്ററില്‍ എത്തണമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ : 9288853568, 9496767370.

Local

അജ്ഞാത മൃതദേഹം കണ്ടെത്തി

കുന്ദമംഗലം; വെസ്റ്റ് പൈങ്ങോട്ട്പുറം അങ്ങനവാടിക്ക് സമീപത്തുനിന്നും ഒരാളുടെ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 40 വയസ് പ്രായം വരുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഒരാളെ കാണാതായതായി ചേവായൂര്‍ പോലീസില്‍ പരാതി കിട്ടിയിരുന്നു. മൃതദേഹം ഇയാളുടേതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

Local

കിഴക്കോത്ത് പഞ്ചായത്തില്‍ ‘ഒപ്പം’ അദാലത്ത്163 പരാതികള്‍ പരിഗണിച്ചു ‘

കിഴക്കോത്ത്; സര്‍ കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ ഒരു ബഡ്‌സ് സ്‌കൂള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം’. ഭിന്നശേഷിക്കാരിയായ 13 വയസുകാരി ഫാത്തിമ നിദയോടൊപ്പമെത്തി ഉമ്മ സാജിദ ഒപ്പം അദാലത്തില്‍ കലക്ടറോട് ആവശ്യപ്പെട്ട കാര്യം ഇതായിരുന്നു. കട്ടിപ്പാറയിലെ സ്വകാര്യ ഭിന്നശേഷി വിദ്യാലയത്തിലാണ് ഫാത്തിമ നിദ ഇപ്പോള്‍ പഠിക്കുന്നത്. രാവിലെ എട്ടരക്ക് വാഹനത്തില്‍ കയറിയാല്‍ 10 മണിയോടെയാണ് സ്‌കൂളിലെത്തുന്നത്. ഇത് കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചെറിയ റോഡായതിനാല്‍ വീട്ടില്‍ നിന്ന് വാഹനം കയറുന്നിടത്തേക്ക് എത്തിക്കുന്നതിനും പ്രയാസമുണ്ട്. വീട്ടിലേക്കുള്ള ഈ വഴി വാഹനമെത്തുന്നതാക്കി തരാനുള്ള […]

കൊയ്ത്ത് ഉത്സവം വെള്ളന്നൂരിൽ അരങ്ങേറി

വെള്ളന്നൂർ: കാർഷിക സമൃദ്ധിയുടെ നേർക്കാഴ്ചയായി പുതുതലമുറയ്ക്ക് നവ്യാനുഭമായി ഒരു കൊയ്ത്ത് ഉത്സവം കാർഷിക ഗ്രാമമായ വെള്ളന്നൂരിൽ അരങ്ങേറി, നൂറുകണക്കിന് ഗ്രാമീണരുടെ സാന്നിധ്യത്തിൽ കൊയ്ത്ത് ഉത്സവം ഗ്രാമ പഞ്ചായത്തും KSRTC യും ,കൃഷിഭവനും വളരെ ഉത്സാഹപൂർവം നടത്തി, അന്യം വന്ന നവര നെല്ല് ആണ് വിളയിച്ചത് ,തന്റെ KSRTC കണ്ടക്ടർ ജോലിക്കിടെ ഒഴിവുവേളകൾ കൃഷിക്ക് നീക്കിവെക്കുന്ന സുനിൽ വിവിധ കാർഷിക വിളകൾ ചെയ്യുന്നു.

error: Protected Content !!