തന്നെയും കാവി പൂശാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് രജനികാന്ത്. പൊന്‍ രാധാകൃഷ്ണന്‍ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘തിരുവള്ളുവറിനെ പോലെ ബിജെപി എന്നെയും കാവി പൂശാന്‍ ശ്രമിക്കുകയാണ്. എന്നാലത് നടക്കാന്‍ പോകുന്നില്ല.’ രജനി പറഞ്ഞു. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയെങ്കിലും സിനിമയില്‍ നിന്ന് അകന്നിട്ടില്ലെന്നും കലാരംഗവുമായി കമലിന്റെ ബന്ധം തുടരുകയാണെന്നും രജനി പറഞ്ഞു. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു രജനികാന്ത്.

