പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏകദിന ഉപവാസവും പ്രതിഷേധ സംഗമവും നടത്തും
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പന്തീരാങ്കാവില്‍ ഫിബ്ര: 29 ന് ഏകദിന ഉപവാസവും പ്രതിഷേധ സംഗമവും നടത്തും. ഷഹിന്‍ ബാഗിനൊപ്പം ‘ എന്ന പേരില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ വിജയത്തിന് രംഗത്തിറങ്ങാന്‍ പ്രസിഡണ്ട് കെ.മൂസ്സ മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം പ്രവര്‍ത്തകന്മാരോട് ആവശ്യപ്പെട്ടു. ദളിദ് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമന്‍ ഉദ്ഘാടനം ചെയ്തു – ജനറല്‍ സിക്രട്ടറി ഖാലിദ് കിളി മുണ്ട, ടി.പി.ചെറൂപ്പ. ,എ.ടി.ബഷീര്‍, കെ.കെ.കോയ […]








