Kerala

അയോധ്യ വിധി എല്ലാവരും അംഗീകരിക്കാന്‍ തയ്യാറാവണം; ഗവര്‍ണര്‍

അയോധ്യ കേസില്‍ സുപ്രീം കോടതിയുടേത് ചരിത്ര വിധിയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിധി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പരമോന്നത നീതിപീഠമാണ് അയോധ്യ വിധി പുറപ്പെടുവിച്ചത്. അത് അംഗീകരിക്കാനും നടപ്പാക്കാനും എല്ലാവര്‍ക്കും ബാധ്യതയും ഉത്തരവാദിത്തവും ഉണ്ടെന്നും കേരളാ ഗവര്‍ണര്‍ പ്രതികരിച്ചു.

National

അയോധ്യ വിധി; ഒറ്റനോട്ടത്തില്‍

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധിയുടെ പ്രധാന ഉത്തരവുകള്‍ ഒറ്റനോട്ടത്തില്‍ 1-തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കും 2-മസ്ജിത് നിര്‍മിക്കാന്‍ മുസ്ലിങ്ങള്‍ക്ക് പകരം അഞ്ച് ഏക്കര്‍ ഭൂമി 3-ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രം ട്രസ്റ്റ് രൂപീകരിക്കണം 4-തര്‍ക്കഭൂമിയില്‍ ആര്‍ക്കും ഉടമസ്ഥാവകാശമില്ല 5- ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല 6- ഖനനത്തില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്ക് ക്ഷേത്ര സ്വഭാവമുണ്ട് 7- രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിത് തകര്‍ത്തതും നിയമവിരുദ്ധം 8-രാമജന്മ ഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ല 9-തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റ് 10- […]

National

അയോദ്ധ്യയില്‍ ചരിത്ര വിധി; തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി

രാജ്യം കാത്തുനിന്ന അയോദ്ധ്യ വിധിയില്‍ തകര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മുസ്ലീങ്ങള്‍ക്ക് തര്‍ക്ക ഭൂമിക്ക് പകരമായി അഞ്ചേക്കര്‍ സ്ഥലം സുന്നി വിഭാഗത്തിന് നല്‍ക്കാനും കോടതി ഉത്തവിട്ടു. ക്ഷേത്രം നിര്‍മിക്കുന്നത് ഒരു കക്ഷിക്കും വിട്ടുനല്‍കാതെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. തര്‍ക്ക ഭൂമയി മൂന്നായി വിഭജിച്ചു കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി തള്ളിയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റിസ് […]

Kerala

അയോധ്യ വിധിയില്‍ സംയമനത്തോടെയുള്ള പ്രതികരണം ഉറപ്പുവരുത്തണം; മുഖ്യമന്ത്രി

അയോധ്യാ കേസിലെ സുപ്രീംകോടതി വിധിയില്‍ സംയമനത്തോടെയുള്ള പ്രതികരണങ്ങള്‍ മാത്രമേ കേരളത്തിലുണ്ടാവൂ എന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബറി മസ്ജിദ് തകര്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂര്‍വ്വമായുള്ള ആ പ്രതികരണം. വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയര്‍ന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത് എന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അയോധ്യാ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് […]

Local

നിര്യാതയായി

ചാത്തം കണ്ടത്തില്‍ സി പി ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (80) നിര്യാതയായി . സംസ്‌കാരം 10.11. 2019 ഞായറാഴിച്ച 2.30 ന് കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍. പരേത തൊടുപുഴ തെക്കെകര കുടുംബാഗമാണ്. മക്കള്‍; സി.ജെ പോള്‍സണ്‍ (Rtd ഡെപ്യൂട്ടി ട്രാന്‍സ് പോര്‍ട്ട് കമ്മീഷ്ണര്‍ , കോഴിക്കോട് ) സി.ജെ ജയ്‌സണ്‍ ( സംസ്ഥാന സെക്രട്ടറി ഓള്‍കേരള പ്രൈവറ്റ് ബാങ്ക് അസ്സോസിയേഷന്‍ ) സി.ജെ ടെന്നിസണ്‍ ( കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, കേരള വ്യാപാരിവ്യവസായി ഏകാപനസമതി […]

Local

നബിദിനാഘോഷം ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം; കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം സുന്നി മദ്‌റസയില്‍ ആരംഭിച്ച നബിദിനാഘോഷം മെഹ്ഫിലെ റബീഅ സയ്യിദ്മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് സഖാഫി അധ്യക്ഷത വഹിച്ചു. മഹല്ല് ഇമാം അബ്ദുനൂര്‍ സഖാഫി, എം.പി ആലി ഹാജി, കെ അബ്ദുല്‍ മജീദ് ഹാജി, സി.വി മുഹമ്മദ് ഹാജി, പ്രസംഗിച്ചു.

News

ശിവദാസന്‍ നായരെ അറസ്റ്റ് ചെയ്യുക; പ്രതിഷേധ പ്രകടനം നടത്തി

കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ അപമാനിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു എന്ന ആരോപണത്തില്‍ യുഡിഎഫ് വനിത വിഭാഗം കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. ശിവദാസന്‍ നായരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യണമെന്ന് പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കഴിഞ്ഞ ദിവസം വിജി മുപ്രമ്മല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബിന്ദു പെരങ്ങളം, ത്രിപുരി പൂളോറ, ഷമീന വെള്ളക്കാട്ട്, സുബിത തോട്ടാഞ്ചേരി, രജനി തടത്തില്‍, റംല, സുഹറ സലാം, നസീബ റായ്, വത്സല ആമ്പ്ര, ജയലക്ഷ്മി […]

Local

കുട്ടികള്‍ക്ക് ഫുട്‌ബോളും ,ജേഴ്‌സിയുമായി ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷനും

നിലമ്പൂര്‍: ഫുട്‌ബോള്‍ പന്തിന് വേണ്ടി കുട്ടികള്‍ യോഗം ചേര്‍ന്ന സുശാന്ത് നിലമ്പൂരിന്റെ ഫെയ്‌സ്ബുക്ക് വിഡിയോ കണ്ട് ,കുട്ടികള്‍ക്ക് സഹായഹസ്തവുമായി ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷനും നിലമ്പൂരിലെത്തി. ഏറെ കൗതുകമുണര്‍ത്തുന്ന രൂപത്തില്‍ യോഗം സംഘടിപ്പിച്ച കുട്ടികളുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫുട്‌ബോളും സമ്മാനങ്ങളും കുട്ടികള്‍ക്ക് കൈമാറി മുന്നോട്ടുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും, വാഗ്ദാനം ചെയ്തു. ഷമീര്‍ പറപ്പാറ, അഡ്വ: ഷമീര്‍ കുന്ദമംഗലം, ഇ.സി ഷമീര്‍, ഷമീര്‍ വൈറ്റ് ലൈന്‍, ഷമീര്‍ മുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.

Local

ദുരന്തനിവാരണം:സന്നദ്ധപ്രവര്‍ത്തകരുടെ യോഗം സംഘടിപ്പിച്ചു

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ള സന്നദ്ധസേവന സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ഉള്‍പ്പെടുത്തി  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സൊസൈറ്റി കണ്‍സല്‍ട്ടേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ പദ്ധതി മാര്‍ഗ്ഗരേഖ തയ്യാറാക്കി, കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. കഴിഞ്ഞ രണ്ടു പ്രളയത്തെ മുന്‍നിര്‍ത്തി ജില്ലയെ അടിയന്തര ഘട്ടത്തെ നേരിടാന്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു യോഗം സംഘടിപ്പിച്ചത്. സംഘടനകളുടെ നേതൃത്വത്തില്‍ ജനങ്ങളുടെ പങ്കാളിത്തമുറപ്പിച്ചു കൊണ്ട് ദുരന്തഘട്ടങ്ങളില്‍ എങ്ങനെ മുന്നോട്ടു പോകാം എന്നതിനെ […]

Local

വീണ്ടും ഹാമര്‍ അപകടം; വിദ്യാര്‍ത്ഥിയുടെ വിരല്‍ ഒടിഞ്ഞു

കോഴിക്കോട്; കഴിഞ്ഞ മാസം ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചതിന്റെ നടുക്കം മാറും മുന്‍പ് മറ്റൊരു അപകടംകൂടി. കോഴിക്കോട്ട് റവന്യു ജില്ലാ സ്‌കൂള്‍ കായികമേളക്കിടെയാണ് അപകടം. മല്‍സരാര്‍ഥി എറിയാന്‍ ശ്രമക്കുന്നതിനിടെ സ്ട്രിങ് പൊട്ടി ഹാമര്‍ വീഴുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥി ടി.ടി. മുഹമ്മദ് നിഷാദിന്റെ ഇടതുകയ്യിലെ വിരല്‍ ഒടിഞ്ഞു. ഇതിനിടെ അഞ്ച് കിലോയ്ക്ക് പകരം കുട്ടി എറിഞ്ഞത് ഏഴ് കിലോയുടെ ഹാമറെന്നും ആരോപണം ഉയരുന്നുണ്ട്.

error: Protected Content !!