Local

പന്തീര്‍പാടം-ആക്കില്‍ റോഡ് ഉദ്ഘാടനം ചെയ്തു

  • 19th February 2020
  • 0 Comments

പന്തീര്‍പ്പാടം; കുന്നമംഗലം ഗ്രാമ പഞ്ചായത്ത് 23 ാം വാര്‍ഡില്‍ 2019 -20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രീറ് ചെയ്തു പൂര്‍ത്തീകരിച്ച പന്തീര്‍പാടം – ആക്കില്‍ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം ബാബുമോന്‍ അധ്യക്ഷത വഹിച്ചു. ഒ ഉസൈന്‍, കെ.കെ ഷമീല്‍,സുബ്രമണ്യന്‍ കോണിക്കല്‍, കെ.കെ ഉമ്മര്‍കോയ, ടി.കെ സിജിത്ത്, സി. അബു, പി. കാദര്‍, സാബി തെറ്റുമ്മേല്‍, ഒ. റിയാസ്, എ ഇസ്മായില്‍, എ സുലൈമാന്‍, എ […]

Local

ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

  • 19th February 2020
  • 0 Comments

ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. അടുത്ത വര്‍ഷം ഡിസംബര്‍ മാസത്തോടു കൂടി ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസ് എന്ന പ്രവര്‍ത്തനമാരംഭിക്കുമെന്ന് പി ടി എ റഹീം എം എല്‍ എ പറഞ്ഞു. ചാത്തമംഗലത്ത് സബ് രജിസ്ട്രാര്‍ ഓഫീസ് ശിലാഫലക അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പക്ഷെ ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിയായിരിക്കുമിതെന്നും […]

Local

ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും – മന്ത്രി ടി.പി രാമകൃഷ്ണന്‍

  • 18th February 2020
  • 0 Comments

സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി വൃക്ഷത്തൈ വച്ചു പിടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ‘മിഷന്‍ തെളിനീര്‍’ ജില്ലാതല ഉദ്ഘാടനം പെരുവയലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  ഗ്രാമപഞ്ചായത്തിലെ കറുത്തേടത്ത് പറമ്പുകുളമാണ്  ശുചീകരിച്ചത്. ഓരോ പഞ്ചായത്തിലും വൃക്ഷത്തൈകള്‍ നടുന്ന കാര്യം ആസൂത്രണം ചെയ്യണം.  മുഖ്യപരിഗണന ഫലവൃക്ഷങ്ങള്‍ക്കാണ് നല്‍കുക.  ഓരോ വീടുകളിലും എന്തു മരം വച്ചു പിടിപ്പിക്കണമെന്നത് പഞ്ചായത്ത്, വാര്‍ഡ്,  അയല്‍ക്കൂട്ട തലത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ നിരവധി കുളങ്ങള്‍  ശുചീകരിച്ച് ശുദ്ധജലം […]

Local

ഷഹീന്‍ബാഗ് സ്‌ക്വയറിന് ഐക്യദാര്‍ഡ്യം; മുസ്ലിം ലീഗ് ഉപവാസം തുടരുന്നു

  • 18th February 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഷഹീന്‍ബാഗ് സ്‌ക്വയറിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടും മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉപവാസം ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. എന്‍.സദക്കത്തുള്ള, എം.കെ മുഹമ്മദ്, എം.വി ബൈജു, എന്‍.എം യൂസഫ്, എന്നിവരാണ് ഉപവാസമിരിക്കുന്നത്. രാവിലെ 8 മണിക്ക് ആരംഭിച്ച ഉപവാസം രാത്രി 8 മണിക്കാണ് അവസാനിക്കുക. പി.കെ ഫിറോസ്, യു.സി രാമന്‍, ധനീഷ് ലാല്‍, ആഷിഖ് ചെലവൂര്‍, ഷറഫുന്നീസ ടീച്ചര്‍, ശ്യാം സുന്ദര്‍, ഇ.പി ബാബു എന്നിവര്‍ ഉപവാസത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് പ്രസംഗിച്ചു.

information

അറിയിപ്പുകള്‍

  • 18th February 2020
  • 0 Comments

കോഴിക്കോട് രജിസ്ട്രഷന്‍ കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം ഇന്ന്രജിസ്ട്രഷന്‍ വകുപ്പിന്റെ കോഴിക്കോട് രജിസ്ട്രഷന്‍ കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകീട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. നിര്‍മാണം പൂര്‍ത്തിയായ എട്ട് ഓഫീസ് മന്ദിരങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും10 ഓഫീസ് മന്ദിരങ്ങളുടെ നിര്‍മാണോദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ജില്ലയില്‍ പേരാമ്പ്ര, പയ്യോളി, അഴിയൂര്‍, ചാത്തമംഗലം, ഫറോക്ക്, വില്യാപ്പള്ളി, വെസ്റ്റ്ഹില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, കോഴിക്കോട് രജിസ്ട്രേഷന്‍ കോംപ്ലക്സ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനമാണ് നടക്കുന്നത്. രജിസ്ട്രേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ […]

Local

കുന്ദമംഗലം മിനി സിവില്‍സ്റ്റേഷനിലെ പാര്‍ക്കിംഗിനും എന്‍ട്രന്‍സിനും പുതിയ സംവിധാനം, എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു

  • 18th February 2020
  • 0 Comments

കുന്ദമംഗലം: പ്രവൃത്തി പൂര്‍ത്തായി വരുന്ന കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനും പാര്‍ക്കിംഗിനും പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. നേരത്തെ ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാന്‍ എ.ഡി.എംനെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സബ് താലൂക്ക് പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തിന്റെ കോംമ്പൗണ്ട് വഴിയാണ് മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശത്തിനുള്ള ഗേറ്റ് നിര്‍മ്മിക്കുന്നത്. ഇവിടെ ബാക്കിയുള്ള സ്ഥലം ടൈല്‍ പാകി പാര്‍ക്കിംഗിനും സൗകര്യപ്പെടുത്തും. […]

News

ദുരൂഹ സാഹചര്യത്തില്‍ കാണാനില്ല; പ്രാര്‍ത്ഥനയുമായി വീട്ടുകാര്‍

  • 18th February 2020
  • 0 Comments

കോഴിക്കോട് ജില്ലയിലെ പടനിലം ആരാമ്പ്രം കാരക്കാട്ട്കുഴിയില്‍ മുഹമ്മദ് എന്ന ബാവ(51) എന്ന വ്യക്തിയെ ദുരൂഹ സാഹചര്യത്തില്‍ കാണാനില്ല. കുറച്ച് നാള്‍ മുമ്പ് ദമാമില്‍വെച്ച് ഇയാളുടെ റൂമില്‍ മോഷണം നടന്ന് വലിയ തുക നഷ്ടപ്പെട്ടിരുന്നു. പല ആളുകളില്‍നിന്നും വാങ്ങിയ പണം ഇയാളുടെ കയ്യില്‍നിന്നും നഷ്ടപ്പെടുകയായിരുന്നു, ഇതിന് ശേഷം ഒരു പ്രാവശ്യം ഇയാള്‍ നാട്ടില്‍ വന്നു പോയിരുന്നു. അന്ന് പണം നഷ്ടപ്പെട്ട വിഷമത്തില്‍ നാട് വിടുകയാണെന്ന് സുഹൃത്ത്ക്കളോടെ സൂചന നല്‍കിയിരുന്നു. 2019 ജൂലൈയില്‍ ഇയാള്‍ ഡെല്‍ഹിയില്‍ എത്തിയതായി വിവരമുണ്ട്. പിന്നീട് […]

Kerala

പാലാരിവട്ടം പാലം അഴിമതി;കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് വിജിലന്‍സ്

  • 18th February 2020
  • 0 Comments

പാലാരിവട്ടം പാലം അഴിമതിയില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് വിജിലന്‍സ്. കേസില്‍ 19 പേരെ കൂടി ചോദ്യം ചെയ്യാന്‍ വിജിലന്‍സ് നീക്കം തുടങ്ങി. നേരത്തെ പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂറായി എട്ടേകാല്‍ കോടി രൂപ അനുവദിച്ച് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനും മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനൊപ്പം മറ്റു മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി ഒപ്പിട്ടതിന്റെ രേഖകള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫയലില്‍ ഒപ്പിട്ട മറ്റ് ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്യാനുള്ള നീക്കം. കേസില്‍ […]

Kerala

മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ നിലവാരത്തിലേക്ക് ഉയർത്തും-മന്ത്രി എ. കെ ശശീന്ദ്രൻ

  • 18th February 2020
  • 0 Comments

2020-21 സാമ്പത്തിക വർഷം കഴിയുന്നതോടെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ.  ചികിത്സ, പൊതുജനാരോഗ്യ  സംവിധാനങ്ങളും മാനേജ്‍മെന്റും ഒരു സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കുന്ന ഇ-ഹെൽത്ത്‌ സംവിധാനത്തിന്റെ ജില്ലാതല  ഉദ്ഘാടനം കണ്ണാടിപ്പൊയിലിലെ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.  ഇ-ഹെൽത്ത്‌ പദ്ധതി സംസ്ഥാനത്ത് പൂർണമാവുന്ന മുറക്ക്  രോഗികളുടെ മുഴുവൻ രോഗചരിത്രം രേഖപ്പെടുത്താൻ സാധിക്കും. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ തൊട്ട് മുകളിലോട്ടുള്ള ആശുപത്രികളെ  ഉയർന്ന ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയാക്കി ഉയർത്തുകയാണ് ലക്ഷ്യം. 2021-22 […]

Local

പാഠം ഒന്ന് പാടത്തേക്ക്; ആവേശമായി കൊയ്ത്തുത്സവം

  • 18th February 2020
  • 0 Comments

ഒരാള്‍പ്പോലും വിശന്നിരിക്കുന്ന സാഹചര്യംഉണ്ടാവരുത് – മന്ത്രി ടി.പി രാമകൃഷ്ണന്‍ കേരളത്തില്‍ ഒരാള്‍പോലും വിശന്നിരിക്കുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച 25 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ഭക്ഷണ വിതരണ കേന്ദ്രം ഒരോ  പഞ്ചായത്തിലും ആരംഭിക്കാന്‍ പോവുകയാണ്. പണം നല്‍കി ഭക്ഷണം കഴിക്കാന്‍ കഴിയാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം ലഭിക്കും. കുടുംബശ്രീയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിനു മുന്‍കൈ എടുക്കേണ്ടത്.  ആധുനിക കൃഷിരീതി സ്വീകരിക്കണമെന്നും ആവശ്യമായ പച്ചക്കറികള്‍ […]

error: Protected Content !!