Local

ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

  • 24th February 2020
  • 0 Comments

കുന്ദമംഗലം; കേരള സര്‍ക്കാര്‍ സമൂഹ്യ നീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതിയും സംയുക്തമായി ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നിരാമയ ഇന്‍ഷുറന്‍സ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെ സംബന്ധിച്ച് പരിപാടിയില്‍ ക്ലാസെടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുനിത ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു, ജില്ല സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് സ്വാഗതം പറഞ്ഞു. […]

Local

ബീച്ച് റോഡിൽ പാർക്കിങ് പരിഷ്കരണം

  • 24th February 2020
  • 0 Comments

കോഴിക്കോട് ബീച്ച് റോഡിൽ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും അനിയന്ത്രിതമായ വാഹനത്തിരക്കും ഗതാഗതതടസ്സങ്ങളും പതിവായതിനാൽ പ്രദേശത്ത് പാർക്കിങ് പരിഷ്കരണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എസ്.സാംബശിവറാവു അറിയിച്ചു.   ഇനി മുതൽ ബീച്ചിൽ വിനോദ പരിപാടികൾ നടത്തുന്നവർ ഗതാഗതം നിയന്ത്രിക്കാനുള്ള വാർഡൻമാരുടെ സേവനം ഉറപ്പാക്കണം.  10 വാർഡൻമാരുടെയെങ്കിലും സേവനമില്ലാത്ത പരിപാടികൾക്ക് ബീച്ചിൽ അനുമതി ലഭിക്കില്ല.  തിരക്ക് കൂടുന്ന ദിവസങ്ങളിൽ ഗാന്ധി റോഡ് ജങ്ഷനിലും കോർപ്പറേഷൻ ഓഫീസ് ജങ്ഷനിലും ആവശ്യമായ ട്രാഫിക് നിയന്ത്രണങ്ങളും ഗതാഗതം തിരിച്ചുവിടലും നടത്താൻ പോലീസിനെ ചുമതലപ്പെടുത്തി.  പാർക്കിങ് പ്രശ്നം […]

Local

നാല് വർഷത്തിൽ സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും പുനർനിർമ്മിച്ചു: മന്ത്രി ജി.സുധാകരൻ

  • 24th February 2020
  • 0 Comments

ഈ സർക്കാർ അധികാരത്തിലെത്തി നാലു വർഷമാകുമ്പോൾ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും 4000 സർക്കാർ കെട്ടിടങ്ങളും പുനർ നിർമ്മിക്കുകയും പുതിയതായി നിർമ്മിക്കുകയും ചെയ്തുവെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പൊടിയാടി ജംഗ്ഷനിൽ കിഫ്ബി പ്രവർത്തികളുടെ ആദ്യ സംരംഭമായ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയുടെ ആദ്യഘട്ടമായ അമ്പലപ്പുഴ- പൊടിയാടി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിൽ മാത്രമായി 32 പാലങ്ങൾ പുനർനിർമ്മിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമ്മാണ […]

Local

കുന്ദമംഗലത്ത് പ്രതിക്ഷേധ സംഗമം 25ന്

  • 24th February 2020
  • 0 Comments

കുന്ദമംഗലം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റി ഈ മാസം 25 ന് വൈകുന്നേരം നാല് മുതല്‍ രാത്രി പത്ത് വരെ കുന്ദമംഗലത്ത് സിറ്റിസണ്‍സ് അസംബ്ലി നടത്തും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുക്കം ഉമര്‍ ഫൈസി , പി.ടി എ റഹീം എം എല്‍ എ, സി മോയിന്‍കുട്ടി, പി മോഹനന്‍ മാസ്റ്റര്‍., അഡ്വ: പി എം നിയാസ്, പി.കെ ഫിറോസ്, ടി.വി ബാലന്‍ യു.സി രാമന്‍, സി.പി കുഞ്ഞിമുഹമ്മദ് തുടങ്ങി വിവിധ […]

അഡ്വ. പി.പി. അബ്ദുൽ വാഹിദിന് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരവ്

  • 23rd February 2020
  • 0 Comments

കുന്നമംഗലം : കേരള ഹൈക്കോടതിയിൽ നിന്നും അഡ്വക്കറ്റ് ആയി എൻറോൾ ചെയ്ത പി.പി. അബ്ദുൽ വാഹിദിന് വെൽഫെയർ പാർട്ടിയുടെ സ്നേഹാദരവ്. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് പൊന്നാട അണിയിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ എൻ. ദാനിഷ്, വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.അബ്ദുറഹ്മാൻ, എൻ. ജാബിർ എന്നിവർ സംബന്ധിച്ചു.

ആയുർവേദ എംഡി പരീക്ഷയിൽ ഒന്നാം റാങ്ക് അനഘ യുവിന്

  • 22nd February 2020
  • 0 Comments

കേരള ആരോഗ്യ സർവ്വകലാശാലയുടെ ആയുർവേദ എംഡി (പഞ്ചകർമ്മ ) പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനഘ.യു എടപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പൽ കെ ഉണ്ണിക്കുട്ടന്റെയും അധ്യാപിക കെ സി ശ്യാമളയുടെയും മകളാണ്. ചെറുകുളത്തൂർ സ്വദേശിയും കെ എം സി ടി ആയുർവേദ കോളേജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ സുബിൻസുരേഷാണ് ഭർത്താവ്.

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പന്തീർപാ ടം -മുറിയനിൽ യുനിറ്റ് യൂത്ത് വിംഗ്‌ കമ്മിറ്റി രൂപീകരിച്ചു

  • 22nd February 2020
  • 0 Comments

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പന്തീർപാ ടം -മുറിയനിൽ യുനിറ്റ് യൂത്ത് വിംഗ്‌ കമ്മിറ്റി രൂപീകരിച്ചു. കുന്ദമംഗലം മണ്ഢലം യൂത്ത് വിംഗ് പ്രസിഡന്റ് സഹദ് മാവൂർ യോഗം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജിനിലേഷ് കുന്ദമംഗലം,മുഹമ്മദ് പാലക്കൽ,തൻവീർ കുന്ദമംഗലം,ഷമിം AK, ശ്രീനാഥ് ഏബിൾ, കബീർ മുറിയനാൽ,നസീർ, ലിജിത്ത്, ജംഷാദ്, ഷമീർ VT തുടങ്ങീയ വർ ആശംസകളർപ്പിച്ച് സംസാരിച്ചു

പരീക്ഷ കൗൺസലിങ്ങ് ക്ലാസ് സംഘടിപ്പിച്ചു

  • 22nd February 2020
  • 0 Comments

ഈ വർഷം SSLC,+1,+2 പരീക്ഷ എഴുതുന്ന കുട്ടികൾക്കായി സ്കോർ അക്കാദമിയുടെ നേതൃത്വത്തിൽ പരീക്ഷ കൗൺസലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. റസാഖ് മലോറം ക്ലാസ്സിന് നേതൃത്വം വഹിച്ചു. സ്കോർ അക്കാദമി കൺവീനർ അമീൻ.എം.പി.എം,സ്കോർ ഫൗൺഡേഷൻ ഡയരക്ടർ സുബൈർ കോണിക്കൽ,മുജീബുറഹ്മാൻ.PK, റസാഖ് ഓമശ്ശേരി,ആസിം.ടി.പി.എം,സബിത മടവൂർ,ഷെറിൻ ആരാമ്പ്രം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

ഒളവണ്ണ പഞ്ചായത്ത് മുസ്ലീം ലീഗ് രണ്ടു് മേഖല കമ്മറ്റി കളിക്കി വിഭജിച്ചു

  • 22nd February 2020
  • 0 Comments

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഏറ്റവും വിസ്തൃതിയുള്ള പഞ്ചായത്തായ ഒളവണ്ണ, പ്രവർത്തന സൗകര്യം മുൻനിർത്തി , ഒളവണ്ണ, പന്തീരാങ്കാവ് എന്നീ രണ്ടു് മേഖലകളാക്കി കമ്മറ്റി രൂപീകരിച്ചു.ദളി ദ് ലീഗ് സംസ്ഥാന പ്രസിഡണ്ടു്യു.സി.രാമൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സിക്രട്ടറി ഖാലിദ് കിളി മുണ്ട കമ്മറ്റി പ്രഖ്യാപനം നടത്തി.കെ.എസ് അലവി അധ്യക്ഷം വഹിച്ചു.എം.പി.മജീദ്.കെ.കെ.കോയ ഹാജി, സി.മരക്കാർ കുട്ടി, വി.പി.അബ്ദുൽ സലീം, ഹമീദ് മൗലവി, എം.പി.എം.ബഷീർ, ടി.പി. സാദിഖു് പ്രസംഗിച്ചു. മുസ്ലീം ലീഗിന്റെ പഴയ കാല നേതാവു് പൊയ്യേരി മമ്മദ് […]

പാലിയേറ്റീവ് സ്നേഹസംഗമം സംഘടിപ്പിച്ചു

  • 22nd February 2020
  • 0 Comments

കുന്ദമംഗലം : പന്തീർപാടം സെഞ്ച്വറി ഹാളിൽ വെച്ച് നടന്ന കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തലം പാലിയേറ്റീവ് സംഗമം പങ്കാളിത്തം കൊണ്ടും പരിപാടികൾ കൊണ്ടും ആവേശമായി.      കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലീന വാസുദേവൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈസ് പ്രസിഡണ്ട് കെ.പി.കോയ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായഹിതേഷ് കുമാർ, അസ്മിജ, ആസിഫ തുടങ്ങിയവരും ബാബു നെല്ലൂളി, ഒ.ഹുസൈൻ, ജനാർദ്ദനൻ കളരിക്കണ്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മുസ്തഫ,  ടി.കെ സൗദ, ഒ.സലീം, […]

error: Protected Content !!