ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
156

കുന്ദമംഗലം; കേരള സര്‍ക്കാര്‍ സമൂഹ്യ നീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് ജില്ലാതല സമിതിയും സംയുക്തമായി ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നിരാമയ ഇന്‍ഷുറന്‍സ്, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെ സംബന്ധിച്ച് പരിപാടിയില്‍ ക്ലാസെടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുനിത ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു, ജില്ല സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് സ്വാഗതം പറഞ്ഞു. എല്‍എല്‍സി കണ്‍വീനര്‍ പി. സിക്കന്ദര്‍ മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ കെ.പി ഐസിഡിഎസ് സൂുപ്രവൈസര്‍ ശ്രീജ എന്നിവര്‍ ആശംസകളറിയിച്ചു. എല്‍എല്‍സി റിസോഴ്‌സ് പേഴ്‌സണ്‍ തെക്കയില്‍ രാജന്‍, ഷിവിന്‍ എന്നിവര്‍ ക്ലാസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here