നീതി നിഷേധത്തിനെതിരെ എം.ജി.എം പ്രതിഷേധമിരമ്പി

0
222

കോഴിക്കോട്: വാളയാർ പെൺകുട്ടികളുടെ മരണത്തിന്  ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് വർധിച്ചു വരുന്ന സ്ത്രീ പീഢനങ്ങൾക്കെതിരെ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം  ഗേൾസ് ആന്റ് വിമൻസ് മൂവ്മെന്റിന്റെ (എം.ജി.എം) ആഭിമുഖ്യത്തിൽ കോഴിക്കോട്ട് നൂറുക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത പ്രതിഷേധറാലിയും പൊതുയോഗവും സംഘടിപ്പിച്ചു.കണ്ടംകുളം റോഡിലെ മർകസുദഅവ പരിസരത്ത് നിന്ന് ആരംഭിച്ച റാലി പാളയം, പുതിയ സ്റ്റാന്റ്, ബാങ്ക് റോഡ് വഴി കിഡ്സൺ കോർണറിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ സദസ്സ് എം.ജി.എം സംസ്ഥാന പ്രസിഡണ്ട് ഖദീജ നർഗീസ് ഉദ്ഘാടനം ചെയ്തു.റാഫിയ ഖാലിദ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക പ്രൊഫ: മല്ലിക മുഖ്യ പ്രഭാഷണം നടത്തി.സി.ടി. ആയിശ കണ്ണൂർ, എം.ജി.എം സ്റ്റുഡൻറ് വിംഗ് സംസ്ഥാന പ്രസിഡണ്ട് അഫ്നിദ പുളിക്കൽ, റുഖ്സാ ന വാഴക്കാട്, മറിയക്കുട്ടി സുല്ലമിച്ച എന്നിവർ സംസാരിച്ചു.[10/30, 9:02 PM] Sibagathulla: വാളയാർ നീതി നിഷേധത്തിനെതിരെ എം.ജി.എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കോഴിക്കോട്ട് സംസ്ഥാന പ്രസിഡണ്ട് ഖദീജ നർഗീസ് ഉദ്ഘാടനം ചെയ്യുന്നുAttachments area

LEAVE A REPLY

Please enter your comment!
Please enter your name here