News

ആവശ്യത്തിന് ബസ്സില്ല; സിവില്‍ വഴി കുന്ദമംഗലത്തേക്ക് യാത്രാ ദുരിതം

കുന്ദമംഗലം; സിവില്‍ സ്റ്റേഷന്‍ റൂട്ടില്‍ കുന്ദമംഗലത്തേക്കുള്ള യാത്ര ദുരിതത്തില്‍. ബസ്സുകളുടെ കുറവാണ് ഇതുവഴിയുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. നിലവില്‍ നടക്കാവ്, എരഞ്ഞിപ്പാലം, സിവില്‍ സ്‌റ്റേഷന്‍, വെള്ളിമാട്കുന്ന്, ചെലവൂര്‍, മൂഴിക്കല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏക ആശ്രയം കെ.എസ്.ആര്‍.ടി.സി ബസ്സാണ്. എന്നാല്‍ വൈകുന്നേരം ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സമയങ്ങളില്‍ ആവശ്യത്തിന് ബസ്സില്ലാത്തതിനാല്‍ ഉള്ള ബസ്സില്‍ തിങ്ങിനിറഞ്ഞ് പോവേണ്ട അവസ്ഥയാണ്.

രാവിലെ 10 മണിക്കും 11 മണിക്കും ഇടയില്‍ യാത്രക്കാര്‍ കുറവുള്ള സമയങ്ങളില്‍ കോഴിക്കോട് – സിവില്‍ വഴി കുന്നമംഗലത്തേക്ക് ബസ്സുകള്‍ ആളില്ലാതെ പോകുന്നു എന്നും യാതത്രക്കാര്‍ പറയുന്നു. കോഴികോട് – അടിവാരം റൂട്ടില്‍ 4 ബസ്റ്റും, കോഴിക്കോട് _ കുന്നമംഗലം റൂട്ടില്‍ 2 ബസ്റ്റും പിന്നെ താമരശ്ശേരി തുടങ്ങിയ സ്ഥലത്തേക്ക് ഒരെ റൂട്ടില്‍ അനവധി ബസ്സുകള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടാതെ കാലിയായി ഓടുന്നു. കെഎസ്ആര്‍ടിസി മാത്രം ഓടുന്ന ഈ റൂട്ടില്‍ ബസ്സ് കിട്ടിയില്ലെങ്കില്‍ കുന്ദമംഗലത്തെത്തണമെങ്കില്‍് വെള്ളിമാട്കുന്ന് വരെ പ്രൈവറ്റ് സിറ്റി ബസ്സും വെള്ളിമാട്കുന്ന് മുതല്‍ കാരന്തുര്‍ വരെ ഓട്ടോയും പിടിച്ച് ,കാരന്തൂര്‍ മുതല്‍ കുന്നുംഗലം വരെ വീണ്ടും പ്രൈവറ്റ് ബസ്സ് പിടിച്ച് വരേണ്ട ദുരവസ്ഥയാണ്. ഒട്ടേറെ പ്രാവശ്യം അധികൃതരെ പരാതി അറിയിച്ചിട്ടും പരിഹാരമില്ല എന്നാണ് യാത്രക്കാര്‍ പറയുന്നത്.

ചെലവൂര്‍ വരെ ഓടുന്ന സിറ്റി ബസ്സുകള്‍ കുന്ദമംഗലം വരെ നാട്ടിയാലും ആവശ്യത്തിന് കെഎസ്ആര്‍ടിസി ബസ്റ്റ് റൂട്ടില്‍ ഓടിച്ചാലോ മാത്രമേ ഈ യാത്ര ദുരിതത്തിന് പരിഹാരമാവുകയുള്ളു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!