Kerala

കൊറോണ വൈറസ്: ജാഗ്രത ശക്തമാക്കി; കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം എയർപോർട്ടിൽ നിരീക്ഷണ സംവിധാനം*ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പുതുതായി 197 പേരുൾപ്പെടെ കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. അതിൽ ഏഴു പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതുവരെ 16 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ ഒൻപതു പേരെ ഡിസ്ചാർജ് ചെയ്തു. 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആറു പേർക്കും കൊറോണ […]

Kerala

വിയോജിപ്പോടെ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പരാമര്‍ശം വായിച്ച് ഗവര്‍ണര്‍; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള പാരഗ്രാഫ് വായിക്കില്ലെന്ന നിലപാട് മാറ്റി ഗവര്‍ണര്‍. പൗരത്വ നിയമത്തിനെതിരെയുള്ള വിമര്‍ശനം വായിക്കില്ലെന്ന് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും ഇത് വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ നേരത്തെ ഒഴിവാക്കുമെന്ന് അറിയിച്ച ഖണ്ഡിക വായിച്ചത്. പൗരത്വത്തില്‍ മതപരമായ […]

Trending

വെള്ളന്നൂരില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

വെള്ളന്നൂരില്‍ അമ്മയും കുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും അമ്മക്കും ജാമ്യം നല്‍കിയതില്‍ ഹൈക്കോടതി ജാമ്യം റദ്ധാക്കി. നേരത്തെ ദുരൂഹ സാഹചര്യത്തില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊല്ലാറമ്പത്ത് വീട്ടില്‍ രഗിലേഷിനെയും അമ്മയെയും കുന്ദമംഗലം കോടതി റിമാന്റ് ചെയ്തത്. 304 ബി, 498 എ, 306 എന്നീ മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരുന്നത്. എന്നാല്‍ പിന്നീട് കോടതി ജാമ്യം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിസുള്ള […]

Local

റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുന്നമംഗലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 23, ല്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രീറ് ചെയ്ത് പൂര്‍ത്തീകരിച്ച കോരങ്കണ്ടി മലക്കോത് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം എം ബാബുമോന്‍ നിര്‍വഹിച്ചു. കെ.കെ ഷമീല്‍, പിഎന്‍ സുനീഷ്‌കുമാര്‍, സി രജീഷ്, എകെ ഗിരീഷ്, ടികെ മോഹനന്‍, ടികെ രവി, കെ സതി, കെഎം പ്രിയ, സി രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Local

സാമൂഹ്യ ജീവിതത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യപങ്ക്; മന്ത്രി ടി പി രാമകൃഷ്ണന്‍

സാമൂഹ്യ ജീവിതത്തിലെ ഇടപെടലുകളില്‍ മുഖ്യപങ്കാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്നതെന്ന് തൊഴില്‍ -നൈപുണ്യ -എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനവും പഞ്ചായത്ത് ജീവനക്കാരെ ആദരിക്കലും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് ഏറ്റവും പ്രധാനം. ജനങ്ങളാണ് യജമാനന്‍മാരെന്ന ബോധം ഓരോ ജീവനക്കാരനും ഉണ്ടാകണം. മാലിന്യ സംസ്‌ക്കരണത്തിനായി അഴിയൂരില്‍ മാലിന്യ പ്ലാന്റ്സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതി കലാവധി അവസാനിക്കുന്നതിന് […]

information

അറിയിപ്പുകള്‍

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കും വിദേശ പഠനത്തിനും ജോലികള്‍ക്കുമായി പോകുന്ന കേരളീയര്‍ക്കായി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റും എച്ച്.ആര്‍.ഡി സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തല്‍   ജനുവരി 31 ന് പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എം.ഇ.എ അറ്റസ്റ്റേഷന്‍, അപ്പോസ്റ്റൈല്‍ യുഎ.ഇ എംബസ്സി, കുവൈറ്റ് എംബസ്സി, ഖത്തര്‍ എംബസ്സി, ബഹറൈന്‍ എംബസ്സി എന്നീവയ്ക്കായി അന്നേ ദിവസം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാം. കൂടാതെ കുവൈറ്റ് വിസാ സ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും.  സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കുമായി www.norkaroots.org എന്ന വെബ്‌സൈറ്റില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍  0471ണ്‍-2770561. പത്തനംതിട്ട […]

Local

തിറമഹോത്സവം

കെട്ടാങ്ങൽ ശ്രീ. അസുരാളൻ കാവ് തിറമഹോത്സവം 2020 ജനുവരി 31 ന്, വെള്ളി നടക്കും. വിവിധ തിറകൾ, അന്നദാനം എന്നിവ ഉണ്ടാകും.

information

കൊറോണ വൈറസ് ; അറിയേണ്ടതെല്ലാം

ചൈനയിൽ പടർന്നു കൊണ്ടിരിക്കുന്ന ന്യൂമോണിയ പകർച്ച വ്യാധിക്ക് കാരണമായിട്ടുള്ളത്  നോവൽ കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പുതിയ ഇനം അടക്കം ഏഴു തരം കൊറോണ വൈറസുകളാണ് നിലവിൽ മനുഷ്യരിൽ രോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. പുതിയ ഇനം വൈറസ് ആയതുകൊണ്ട് തന്നെ വാക്സിനോ ആന്റി വൈറൽ മരുന്നുകളോ  നിലവിൽ ലഭ്യമല്ല. ചൈനയിൽ നിന്നും തിരിച്ചു വന്ന ആളുകൾ വഴിയാണ് ദക്ഷിണാഫ്രിക്ക, ജപ്പാൻ,  അമേരിക്കൻ ഐക്യനാടുകൾ, ഫിലിപ്പീൻസ്, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് രോഗവും മരണങ്ങളും റിപ്പോർട്ട് […]

Local

കുന്ദമംഗലം പഞ്ചായത്ത് ഗണിതോത്സവം മര്‍കസ് ബോയ്‌സ് സ്‌കൂളില്‍

കുന്ദമംഗലം : കുന്ദമംഗലം പഞ്ചായത്ത് ഗണിതോത്സവം ജനുവരി 30, 31 ഫെബ്രവരി 1 തിയ്യതികളില്‍ കാരന്തൂര്‍ മര്‍കസ് ബോയ്‌സ് സ്‌കൂളില്‍ നടക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ 1500 കേന്ദ്രങ്ങളില്‍ ഗണിതോത്സവം സംഘടിപ്പിക്കുന്നുണ്ട്. ഗണിതപഠനത്തെ കുട്ടികളുടെ പക്ഷത്തു നിന്നുകൊണ്ട് എങ്ങനെ ആനന്ദകരമാക്കാം എന്നതും, ഗണിത സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കുട്ടിയുടെ ആത്മവിശ്വാസവും അറിവും കഴിവും എങ്ങനെ വികസിപ്പിക്കാമെന്നുമുള്ള ജനകീയ അന്വേഷണമാണ് ഗണിതോത്സവം. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 100 വിദ്യാര്‍ഥികളാണ് മൂന്ന് ദിവസത്തെ പഠന […]

Local

നിര്യാതനായി

ചെലവൂര്‍ ചെറുവാക്കുളത്തില്‍ അബൂബക്കര്‍ പിപി മരണപ്പെട്ടു, മയ്യിത്ത് നിസ്‌കാരം ഇന്ന് (28 -01-2020, )4-00മണിക്ക് പള്ളിത്താഴം (പുളിക്കില്‍) ജുമാ മസ്ജിദില്‍.

error: Protected Content !!