Trending

കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ച സിഐ.ഇ.ആർ -എം.എസ്.എം സർഗോൽസവത്തിൽ 353 പോയിൻറ് നേടി കോഴിക്കോട് സിറ്റി സൗത്ത് മണ്ഡലം ഓവറോൾ ചാമ്പ്യൻൻമാരായി

കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ച സിഐ.ഇ.ആർ -എം.എസ്.എം സർഗോൽസവത്തിൽ 353 പോയിൻറ് നേടി കോഴിക്കോട് സിറ്റി സൗത്ത് മണ്ഡലം ഓവറോൾ ചാമ്പ്യൻൻമാരായി. 216 പോയിന്റോടെ കൊടുവള്ളി ഈസ്റ്റ് റണ്ണർ അപ് ആയി.188 പോയിന്റുമായി കൊടുവള്ളി വെസ്റ്റ് മണ്ഡലമാണ് സെക്കന്റ് റണ്ണർ അപ്.5 വിഭാഗങ്ങളിലായി 600 ഓളം സർഗപ്രതിഭകൾ മാറ്റുരച്ച സർഗോൽസവം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റീന വാസുദേവ് ഉദ്ഘാടനം ചെയ്തു.കെ.എൻ.എം ജില്ലാ പ്രസിഡണ്ട് പി.ടി.അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രജനി തടത്തിൽ സമ്മാനദാനം നിർവഹിച്ചു. ജില്ലാ സെക്രട്ടറിഎം.അബ്ദുറശീദ് മടവൂർ, പ്രോഗ്രാം കൺവീനർ യഹ് യ മലോറം ,ഐ.എസ്.എം സംസ്ഥാന സെക്രട്ടറി യൂനുസ് നരിക്കുനി, പി.സി.അബ്ദുറഹിമാൻ, ശുക്കൂർ കോണിക്കൽ, കുഞ്ഞിക്കോയ മാസ്റ്റർ ഒളവണ്ണ, തൻവീർ കുന്ദമംഗലം, സി.കെ.മുഹമ്മദ് കുട്ടി, പി.അബ്ദുറഹിമാൻ സുല്ലമി, സത്താർ ഓമശ്ശേരി, നസീൽ ചാലിയം പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!