കുന്ദമംഗലം; കളരിക്കണ്ടി നവോദയ വായനശാല ഹൈടെക്കാക്കല്‍ പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ലാപ് ടോപ്പിന്റെയും പ്രൊജക്ടിന്റെയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടാണ് പ്രസ്തുത പദ്ധതിക്ക് എം.എല്‍.എ തുടക്കം കുറിച്ചത്.
വായനശാല പ്രസിഡണ്ട് ഇ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. എ.പി ദേവദാസന്, ഡോ. ശീതള്‍ ശ്രീധര്‍ സംസാരിച്ചു. ജനാര്ദ്ധനന് കളരിക്കണ്ടി സ്വാഗതവും കെ.പി ബാബുരാജന് നന്ദിയും പറഞ്ഞു.