Local News

കാരന്തൂര്‍ വടക്കുംതല ഗ്രാമീണ വായനശാലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 8th August 2022
  • 0 Comments

കാരന്തൂര്‍ വടക്കുംതല പ്രദേശത്ത് 1987 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രാമീണ വായനശാലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.സോമന്‍ പ്രസിഡണ്ട്, രാജേഷ് ചെറാത്ത് വൈസ് പ്രസിഡണ്ട്, എം.ശിവശങ്കരന്‍ സെക്രട്ടറിപ്രമോദ് ചെറാത്ത് ജോ.സെക്രട്ടറി, രാജന്‍ കണ്ണങ്കിരാത്ത്, തൈക്കണ്ടിയില്‍ പ്രേമന്‍, പുതുക്കുട്ടി ശിവദാസന്‍ , റാബിയ പേങ്കാട്ടില്‍, സുബൈര്‍ നൊച്ചിയില്‍, അനിരുദ്ധ് മൂഴിക്കല്‍, ലിജിത്ത് പുതുക്കുടി കമ്മറ്റി അംഗങ്ങള്‍. യോഗത്തില്‍ ചളുക്കില്‍ ശബരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 21ാം വാര്‍ഡ് മെമ്പര്‍ ഷൈജ വളപ്പില്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് മുന്‍ […]

Local

വായനശാല ഹൈടെക്കാക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം; കളരിക്കണ്ടി നവോദയ വായനശാല ഹൈടെക്കാക്കല്‍ പദ്ധതി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ലാപ് ടോപ്പിന്റെയും പ്രൊജക്ടിന്റെയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടാണ് പ്രസ്തുത പദ്ധതിക്ക് എം.എല്‍.എ തുടക്കം കുറിച്ചത്. വായനശാല പ്രസിഡണ്ട് ഇ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. എ.പി ദേവദാസന്‍, ഡോ. ശീതള്‍ ശ്രീധര്‍ സംസാരിച്ചു. ജനാര്‍ദ്ധനന്‍ കളരിക്കണ്ടി സ്വാഗതവും കെ.പി ബാബുരാജന്‍ നന്ദിയും പറഞ്ഞു.

Local

ലൈബ്രറി ഉദ്ഘാടനം ചെയ്തു

  • 27th November 2019
  • 0 Comments

വിഖ്യാത പണ്ഡിതന്‍ ഉസ്താദ് സയ്യിദ് ഖുതുബിന്റെ വിശ്വ പ്രസിദ്ധ തഫ്‌സീര്‍ ഫീളിലാലില്‍ ഖുര്‍ആനിന്റെ മലയാള പതിപ്പ് ‘ഖുര്‍ആനിന്റെ തണലില്‍ ‘ ലൈബ്രറിക്ക് സമര്‍പ്പിച്ച് കരുവന്‍ പൊയില്‍ മനാറുല്‍ ഹുദ മദ്‌റസ ലൈബ്രറി പ്രമുഖ പ്രഭാഷകന്‍ ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ‘കുട്ടികളുടെ പ്രവാചകന്‍ ‘ പ്രശ്‌നോത്തരി വിജയികളെ അനുമോദിച്ചു. പി.ലത്തീഫ് ,കെ.അബ്ദുള്ള, ഇ.റസാഖ്, യു.കെ ശബ് ല സംസാരിച്ചു. സിദ്‌റ ഖിറാഅത്ത് നടത്തി.

error: Protected Content !!