National

വുഹാനില്‍നിന്ന് 324 പേരടങ്ങിയ വിമാനം ഇന്ത്യയിലെത്തി

കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന ചൈനയിലെ വുഹാനില്‍നിന്ന് ഇന്ത്യയിലേക്ക് 324 പേരടങ്ങിയ വിമാനം എത്തി. വിമാനത്തില്‍ 42 മലയാളികളമുണ്ട്. രാവിലെ ഏഴരയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്.

എത്തിയവരില്‍ 56 പേര്‍ ആന്ധ്രയില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് 53 പേരാണ് എത്തിയത്. യാത്ര ചെയ്യുന്നതിനു രണ്ട് ഇന്ത്യക്കാരെ ചൈനീസ് എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. ഇരുവര്‍ക്കും ഉയര്‍ന്ന ശരീരോഷ്മാവ് ഉണ്ടായിരുന്നതാണു കാരണം. ഒരു പുരുഷനെയും ഒരു സ്ത്രീയെയുമാണു തടഞ്ഞത്. ഇരുവരെയും ചൈനയില്‍ തന്നെ വിശദമായി പരിശോധിക്കും.

വൈറസ് ബാധയില്ലെന്ന് ചൈന അധികൃതര്‍ ഉറപ്പാക്കിയവരെയാണ് തിരികെ കൊണ്ടു വരുന്നത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച സമ്പൂര്‍ണ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കാന്‍ കരസേനയും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും (ഐടിബിപി) രണ്ടിടത്തായി ക്യാംപുകള്‍ സജ്ജമാക്കി. 600 കിടക്കകളാണ് ഡല്‍ഹി ചാവ്ല മേഖലയിലെ ഐടിബിപി ആസ്ഥാനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയുമാണ് ഇവിടെ താമസിപ്പിച്ചു നിരീക്ഷിക്കുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!