ന്യൂസിലാന്റിനെതിരായ ടി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് ആദ്യ ഇലവനില്‍ കളിച്ചേക്കും. സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് ടീം വൃത്തങ്ങള്‍ നല്കുന്ന സൂചന.
ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ അവസാനം കളിച്ച ടി20യില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. അന്ന് മൂന്നാമനായി ബാറ്റ് ചെയ്ത സഞ്ജു രണ്ട് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്തായെങ്കിലും എന്നാല്‍ മികച്ച കീപ്പിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പകരമായാകും സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്. പരമ്പരയില്‍ അഞ്ച് ട്വന്റി 20യാണുള്ളത്.
സാധ്യത ടീം : വിരാട് കോഹ്ലി (നായകന്), രോഹിത് ശര്‍മ്മ, സഞ്ജു സാംസണ്, മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ലോകേഷ് രാഹുല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി