Local

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി


സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ നോട്ടീസ് നല്കിയ 148 അപേക്ഷകരില്‍ നിന്നും തെളിവെടുപ്പ് നടത്തി.എസ്.ബി.ഐ.യുടെ കോഴിക്കോട് മെയിന്‍ ബ്രാഞ്ചില്‍ നിന്നും 18 ലക്ഷം രൂപ വായ്പയെടുത്ത് വാങ്ങിയ വള്ളവും വലയും കടല്‍ക്ഷോഭത്തില്‍ നഷ്ടപ്പെട്ട് കടക്കെണിയിലായ മത്സ്യത്തൊഴിലാളി ഗ്രൂപ്പിന്റെ അപേക്ഷ ജില്ലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അടുത്ത സിറ്റിംഗില്‍ പരിഗണിക്കുവാന്‍ കമ്മീഷന്‍ തീരുമാനിച്ചു.
കാരന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്ത മത്സ്യത്തൊഴിലാളിക്ക് 84,768 രൂപ കടാശ്വാസമായി അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തു. മടപ്പള്ളി-അഴിയൂര്‍ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും എടുത്ത 14 വായ്പകളിലായി 5,08,000 രൂപ കാലഹരണപ്പെട്ട വായ്പയായി കണ്ട് തീര്‍പ്പാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ബേപ്പൂര്‍-ചാലിയം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും 13 അപേക്ഷകളിലായി 3,63,945 രൂപയും വടകര-മുട്ടുങ്ങല്‍ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും നാല് വായ്പകളിലായി 6,11,000 രൂപയും  മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ നിന്നും അഞ്ച് വായ്പകളിലായി 1,70,552 രൂപയും കാലഹരണപ്പെട്ടതായി കാണുന്നതിനാല്‍ നിയമ പ്രകാരം വായ്പക്കാര്‍ക്ക് ബാധ്യതയില്ലാത്തതിനാല്‍ കടാശ്വാസം അനുവദിക്കാന്‍ സാധിക്കാതെ വന്നു.

കാലഹരണപ്പെട്ട വായ്പയായി കണ്ട് കടക്കണക്ക് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ സംഘത്തിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് ഹാജരായ സംഘം പ്രതിനിധി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ 15 ദിവസത്തിനകം രേഖാമൂലം കാരണം ബോധിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
മടപ്പള്ളി-അഴിയൂര്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, പുതിയങ്ങാടി-എലത്തൂര്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കപ്പക്കടവ്-തുവ്വപ്പാറ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, വെള്ളയില്‍-കാമ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, വടകര-മുട്ടുങ്ങല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, കൊല്ലം-മൂടാടി-ഇരിങ്ങല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, അഴിയൂര്‍-ചോമ്പാല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം,  ഇരിങ്ങല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത 40 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ കാലഹരണ നിയമ പ്രകാരം തീര്‍പ്പാക്കുവാന്‍ നിര്‍ദ്ദേശിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ഉത്തരവായിരുന്നെങ്കിലും കാരണം ബോധിപ്പിക്കാന്‍ കൂടുതല്‍ സമയം സംഘം ആവശ്യപ്പെട്ടതിനാല്‍ 15 ദിവസം അനുവദിച്ച് കമ്മീഷന്‍ ഉത്തരവായി. തൃപ്തികരമായ വിശദീകരണം ലഭിക്കുകയാണെങ്കില്‍ കടാശ്വാസം അനുവദിക്കുന്നതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
 കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ 2008ലെ വായ്പകളില്‍ കടാശ്വാസം അനുവദിക്കുന്നതിനുള്ള തെളിവെടുപ്പും പുതിയതായി ലഭിച്ച പരാതികളും  അടുത്ത സിറ്റിങില്‍  പരിഗണിക്കും.
കമ്മീഷന്‍ അംഗങ്ങളായ കൂട്ടായി ബഷീര്‍, കെ.എ. ലത്തീഫ് എന്നിവര്‍ പങ്കെടുത്തു. സഹകരണ വകുപ്പ് ജീവനക്കാരായ ശരണ്യ എം, കെ. മിനി ചെറിയാന്‍  എന്നിവരും വിവിധ സഹകരണ ബാങ്കുകളുടെയും  ദേശസാല്‍ക്യത ബാങ്കുകളുടെയും മാനേജര്‍മാര്‍ പരാതി സമര്‍പ്പിച്ച അപേക്ഷകരും മത്സ്യത്തൊഴിലാളി നിരീക്ഷകരായ നിരീക്ഷകരായ കെ.വി. ഖാലിദ് മാസ്റ്റര്‍, ഉദയഘോഷ്, പി. അശോകന്‍, കിണറ്റിന്‍കര രാജന്‍ എന്നിവരും പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!