Local

കൊടുവള്ളിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ ശിവദാസന്‍ അന്തരിച്ചു

കൊടുവള്ളി: കൊടുവള്ളിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ ശിവദാസന്‍ അന്തരിച്ചു. കൊടുവള്ളിയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന കെട്ടിപടുക്കുന്നതില്‍ പ്രധാന വ്യക്തിയായിരുന്നു. ദീര്‍ഘകാലം സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കലാസാംസ്‌ക്കാരിക മേഖലയില്‍ നിറസാന്നിധ്യമായിരുന്നു. മൃതദേഹം രാവിലെ 10 മണി മുതല്‍ 12.30 വരെ കൊടുവള്ളി കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.സംസ്‌കാരം ഉച്ചക്ക് 2 മണിക്ക് മുത്തമ്പലത്തെ വീട്ടുവളപ്പില്‍ നടക്കും

കാലത്തിനൊപ്പം മദ്രസ പഠനവും; മൊബൈൽ ആപ്പ് ശ്രദ്ധേയമാകുന്നു

കണ്ണൂർ: എല്ലാം ഡിജിറ്റലാകുന്ന കാലത്ത് മദ്രസ പഠനവും ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരുകൂട്ടം യുവാക്കൾ. ആൻഡ്രോയിഡ് മൊബൈൽ ആപ്പ് വഴി സമഗ്രമായ മദ്രസ പഠന സംവിധാനം തയ്യാറാക്കിയിരിക്കുന്ന ‘അലിഫ് ഇസ്ലാമിക് ലേർണിംഗ്’ ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോ ക്ലാസ്സുകൾ, ടെക്സ്റ്റ് ബുക്കുകൾ, അനിമേഷൻ വീഡിയോസ്, ചരിത്രകഥകൾ, ഗെയിമുകൾ തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ സൗകര്യമനുസരിച്ചു ലോകത്തെവിടെ നിന്നും ഏതു സമയത്തും പഠനം നടത്താൻ അലിഫ് സഹായിക്കും. ചെറിയ വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുതിർന്നവർക്കും സ്ത്രീകൾക്കുമൊക്കെ വ്യവസ്ഥാപിതമായ […]

കോഴിക്കോട്ട് വൻ കഞ്ചാവ് വേട്ട മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് 7.5 കിലോ കഞ്ചാവുമായി മൂന്ന് പേർഎക്സൈസിന്റെ പിടിയിലായി. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നെർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡും കോഴിക്കോട് ഇന്റലിജൻസ് ബ്യുറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ പന്തീരാങ്കാവിൽ നിന്നാണ് മലപ്പുറം സ്വദേശികളായ മുബാറക്ക് (25), മുഹമ്മദ്. നൗഫൽ (27), നൗഷാദ്.പി (29) എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ കടത്തികൊണ്ടു പോവുന്ന വിവരം ഇന്റലിജന്റ്സ് ബ്യൂറോ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന്‌ കഞ്ചാവ് കണ്ടെത്തിയത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റിനെർക്കോട്ടിക്ക് സ്പഷ്യൽസ്ക്വാഡ് […]

Local

പെന്‍ഷന്‍ വിതരണം ;പാസ്ബുക്കിന്റെ പകര്‍പ്പ് നല്‍കണം

കോഴിക്കോട് : കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കോഴിക്കോട് ഓഫീസില്‍ നിന്നും മണിയോര്‍ഡറായി പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ അസുഖ ബാധിതരും കിടപ്പു രോഗികളുമായവരുടെ  (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍) ഒഴികെ പെന്‍ഷന്‍ വിതരണം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റും.  മണിയോര്‍ഡറായി പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ വിതരണം ബാങ്കിലേക്ക് മാറ്റുന്നതിന് അവരുടെ ബാങ്ക് പാസ്സ് ബൂക്കിന്റെ പകര്‍പ്പ്, പെന്‍ഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ജൂലൈ 25 ന് നകം ബോര്‍ഡിന്റെ  കോഴിക്കോട് ഓഫീസില്‍  അപേക്ഷ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ […]

Trending

കയാക്കിംഗ് മത്സരം : ലോഗോ പ്രകാശനം ചെയ്തു

തുഷാരഗിരി : സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് തുഷാരഗിരിയില്‍ സംഘടിപ്പിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് -2019 അന്തര്‍ ദേശീയ കയാക്കിംഗ് മത്സരത്തിന്റെ ലോഗോ സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്ജ് എം തോമസിന് നല്‍കി പ്രകാശനം ചെയ്തു. ജൂലൈ 26, 27, 28 തീയതികളിലായാണ് മത്സരം. കഴിഞ്ഞ ആറ് തവണയും സംഘടന മികവ് കൊണ്ട് വന്‍ വിജയമായിരുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ ഇക്കൊല്ലം കൂടുതല്‍ വിദേശ താരങ്ങളെ ഉള്‍ക്കൊളളിച്ചയിരിക്കും മത്സരം. […]

Health & Fitness

കഴുത്തുവേദനയും പരിഹാരങ്ങളും

എല്ലാവരെയും ബാധിക്കാറുള്ള ഒരു ആരോഗ്യ പ്രശ്‌നമാണ് കഴുത്തുവേദന. ജീവിത ശൈലിയിലുള്ള മാറ്റങ്ങളാണ് കഴുത്തു വേദന വരാനുള്ള പ്രധാന കാരണം. അമിതമായ കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, വെര്‍ട്ടിബ്രല്‍ ബോണിന്റെ ക്ഷയം, അതുവഴി സുഷുമ്‌നാ നാഡികള്‍ക്ക് ഏല്‍ക്കുന്ന സമ്മര്‍ദം, പൊക്കമേറിയ തലയണയുടെ സ്ഥിരമായ ഉപയോഗം, എന്നിവ ഈ രോഗത്തിന് കാരണമാവുന്നു. മാനസിക സംഘര്‍ഷങ്ങള്‍ മൂലവും കഴുത്തും വേദനയുണ്ടാകും. ചില വ്യായാമങ്ങളിലൂടെ കഴുത്തിലെ പേശികളെ ശക്തിപ്പെടുത്താനും വേദനയുടെ തീവ്രത കുറയ്ക്കാനും പറ്റും. ക്ലോക്ക് വൈസ് രീതിയിലും ആന്റി ക്ലോക്ക് വൈസ് […]

Local

കുട്ടിപ്പുര നിര്‍മ്മിച്ചു കൊണ്ട് ബഷീര്‍ ദിനം ആഘോഷിച്ചു

പുള്ളന്നൂര്‍: പുള്ളന്നൂര്‍ ന്യൂ ഗവ: എല്‍.പി.സ്‌കൂളില്‍ കുട്ടികള്‍ ബഷീര്‍ ദിനത്തില്‍ ബഷീര്‍ കൃതികളുടെ കുട്ടിപ്പുര നിര്‍മ്മിച്ചു കൊണ്ട് ബഷീര്‍ ദിനം ആഘോഷിച്ചു. കുട്ടിപ്പുര സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പുഷ്പലത ടീച്ചര്‍ കുട്ടികള്‍ക്ക് തുറന്നു കൊടുത്തു. ബഷീര്‍ കൃതികള്‍ കുട്ടികള്‍ക്ക് കൂടുതല്‍ മനസ്സിലാക്കാനും മലയാള ഭാഷക്ക് ബഷീര്‍ നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് സാധിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ടീച്ചര്‍ പറഞ്ഞു. ചടങ്ങില്‍ ശാന്ത ടീച്ചര്‍, അനീസ് മാസ്റ്റര്‍, മഞ്ജുഷ ടീച്ചര്‍, ഫസ്‌ന എന്നിവര്‍ സംസാരിച്ചു, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ്. […]

National

കേന്ദ്ര ബജറ്റില്‍ ഒരു രൂപ സെസ്: പെട്രോള്‍ ഡീസല്‍ വില കൂടും

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. കേന്ദ്ര ബജറ്റില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ സെസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. റോഡ് അടിസ്ഥാനസൗകര്യ വികസന ഫണ്ട് കണ്ടെത്താനായി സെസ് ഒരു രൂപയാണ് പെട്രോളിനും ഡീസലിനും മേല്‍ അധികമായി ചുമത്തിയത്. ഇലക്ട്രോണിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇ-വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പയില്‍ 1.5 ലക്ഷം രൂപവരെ ആദായനികുതി ഇളവും മന്ത്രി പ്രഖ്യാപിച്ചു.

Local

പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 3.65 കോടിയുടെ പുതിയ കെട്ടിടം വരുന്നു

പൂനൂര്‍: പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നുകോടി അറുപത്തഞ്ച് ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം വരുന്നുു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂലായ് ആറിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ.അധ്യക്ഷത വഹിക്കും. സ്‌കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കിഫ്ബി ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സ്‌കൂളില്‍ ഇപ്പോള്‍ ക്ലാസുകള്‍ പ്രവര്‍ത്തിച്ചുവരുന്ന അരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും. സ്‌കൂളിന് […]

Local

എഫ്.ഐ.ടി.യു മെമ്പര്‍ ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ‘ഒന്നിച്ച് നില്‍ക്കുക ,അത് മാത്രമാണ് വഴി ‘ എന്ന തലക്കെട്ടില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂനിയന്‍സ് (എഫ്.ഐ. ടി. യു ) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം വേനപ്പാറ നാല് സെന്റ് കോളനിയില്‍ എഫ്.ഐ. ടി. യു ജില്ലാ പ്രസിഡന്റ് പി.സി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എ. ഖയ്യൂം അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എ.പി.വേലായുധന്‍ മുഖ്യ പ്രഭഷണം നടത്തി. സദറുദ്ദീന്‍ ഓമശ്ശേരി, ചന്ദ്രന്‍ കല്ലുരുട്ടി, സി.എം.പുതുപ്പാടി, […]

error: Protected Content !!