കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് 7.5 കിലോ കഞ്ചാവുമായി മൂന്ന് പേർഎക്സൈസിന്റെ പിടിയിലായി. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നെർക്കോട്ടിക്ക് സ്പെഷ്യൽ സ്കോഡും കോഴിക്കോട് ഇന്റലിജൻസ് ബ്യുറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ പന്തീരാങ്കാവിൽ നിന്നാണ് മലപ്പുറം സ്വദേശികളായ മുബാറക്ക് (25), മുഹമ്മദ്. നൗഫൽ (27), നൗഷാദ്.പി (29) എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ കടത്തികൊണ്ടു പോവുന്ന വിവരം ഇന്റലിജന്റ്സ് ബ്യൂറോ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റിനെർക്കോട്ടിക്ക് സ്പഷ്യൽസ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ സജിത്കുമാറും പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഒരുമാസം മുമ്പ് കോഴിക്കോട് വെച്ച് കഞ്ചാവ് കേസിൽ പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ച വിവരമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ഐ.ബിയും കോഴിക്കോട് എക്സൈസ് സ്ക്വാഡും ഏറെ ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.ഇവർ അടുത്ത കാലത്തായി മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് താവളംമാറ്റുകയായിരുന്നു. വിദ്യാർത്ഥികൾക്കിടയിലും, യുവാക്കൾക്കിടയിലും കഞ്ചാവ് വിതരണം നടത്തുന്ന സുപ്രധാന കണ്ണികളിൽ പെട്ടവരാണിവർ.കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഓട്ടോ പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ഗഫൂർ, റിമേഷ് കെ.എൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ദിലീപ് കുമാർ ഡി.എസ്, ദിനോബ് പി, അജിത്ത് പി. എന്നിവരും പരിശോധനയിലും അന്വേഷണത്തിലും