Kerala

കാലത്തിനൊപ്പം മദ്രസ പഠനവും; മൊബൈൽ ആപ്പ് ശ്രദ്ധേയമാകുന്നു

കണ്ണൂർ: എല്ലാം ഡിജിറ്റലാകുന്ന കാലത്ത് മദ്രസ പഠനവും ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരുകൂട്ടം യുവാക്കൾ. ആൻഡ്രോയിഡ് മൊബൈൽ ആപ്പ് വഴി സമഗ്രമായ മദ്രസ പഠന സംവിധാനം തയ്യാറാക്കിയിരിക്കുന്ന ‘അലിഫ് ഇസ്ലാമിക് ലേർണിംഗ്’ ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോ ക്ലാസ്സുകൾ, ടെക്സ്റ്റ് ബുക്കുകൾ, അനിമേഷൻ വീഡിയോസ്, ചരിത്രകഥകൾ, ഗെയിമുകൾ തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ സൗകര്യമനുസരിച്ചു ലോകത്തെവിടെ നിന്നും ഏതു സമയത്തും പഠനം നടത്താൻ അലിഫ് സഹായിക്കും. ചെറിയ വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുതിർന്നവർക്കും സ്ത്രീകൾക്കുമൊക്കെ വ്യവസ്ഥാപിതമായ ഇസ്ലാമിക പഠനം സംവിധാനിച്ചിരിക്കുന്ന പ്രത്യേക കോഴ്‌സുകളും അലിഫിന്റെ പ്രത്യേകതയാണ്. പുതിയ മദ്രസാ വർഷാരംഭം മുതൽ വളരെ വലിയ സ്വീകാര്യതയാണ് അലിഫിന് കിട്ടിക്കൊണ്ടിരിക്കുന്നത്.

“സ്‌കൂൾ സമയക്രമം മൂലവും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സമ്പ്രദായം കാരണമായും വേണ്ടവിധം മതപഠനം നടത്താൻ സാധിക്കാത്ത വിദ്യാർഥികളുടെ രക്ഷിതാക്കൾ ഞങ്ങളോട് ആശങ്ക പങ്കുവെച്ചിരുന്നു. മാത്രമല്ല, ഒരു മതപണ്ഡിത കുടുംബത്തിൽ നിന്ന് വരുന്നവർ എന്ന നിലയ്ക്ക് ഉസ്താദുമാരും ഈ വിഷയത്തിൽ അവരുടെ ആശങ്കകൾ ഞങ്ങളോട് വെളിപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ കേരളത്തിന് പുറത്തു കുടുംബ സമേതം താമസിക്കുന്ന രക്ഷിതാക്കൾ അവിടങ്ങളിൽ കുട്ടികൾക്ക് മദ്രസ വിദ്യാഭ്യാസം നൽകാനുള്ള വിഷമതകളെ പറ്റിയും സംസാരിച്ചിരുന്നു. ഈ ആശങ്കകളും വിഷമതകളുമാണ് ഞങ്ങളെ അലിഫ് തയ്യാറാക്കുന്നതിലേക്ക് എത്തിച്ചത്”- കമ്പനിയുടെ സ്ഥാപകരായ മുബശ്ശിർ ഹസൻ, സുഹൈബ് അബ്ദുൽ റഊഫ് എന്നിവർ പറയുന്നു.

നിലവിൽ മലയാള ഭാഷയിൽ ആൻഡ്രോയിഡ് ഫോണുകളിലാണ് അലിഫ് ലഭ്യമായിട്ടുള്ളത്. ഇംഗ്ലീഷ്, ഉറുദു ഭാഷകളിലും മറ്റു ഇസ്ലാമിക കർമശാസ്ത്ര ശാഖകളിലും കണ്ടെന്റുകൾ തയ്യാറാക്കി ആപ്പിൾ ഫോണുകളിൽ കൂടി പുരത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. പുതിയ നിക്ഷേപകർ എത്തുന്നതോടെ പുതിയ വാതായനങ്ങളിലേക്ക് സഞ്ചരിക്കാൻ ഒരുങ്ങുകയാണ് അലിഫ്.

App link: https://play.google.com/store/apps/details?id=labs.silicon.alif

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!