കൊടുവള്ളി: കൊടുവള്ളിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ ശിവദാസന്‍ അന്തരിച്ചു. കൊടുവള്ളിയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന കെട്ടിപടുക്കുന്നതില്‍ പ്രധാന വ്യക്തിയായിരുന്നു.
ദീര്‍ഘകാലം സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
പുരോഗമന കലാസാഹിത്യ സംഘം നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കലാസാംസ്‌ക്കാരിക മേഖലയില്‍ നിറസാന്നിധ്യമായിരുന്നു.
മൃതദേഹം രാവിലെ 10 മണി മുതല്‍ 12.30 വരെ കൊടുവള്ളി കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.സംസ്‌കാരം ഉച്ചക്ക് 2 മണിക്ക് മുത്തമ്പലത്തെ വീട്ടുവളപ്പില്‍ നടക്കും