Kerala kerala

ആരോഗ്യരംഗം വെന്റിലേറ്ററില്‍നിന്നിറങ്ങി ടാക്‌സി പിടിച്ചു നേരെ വീട്ടില്‍പ്പോകുന്ന വിസ്മയക്കാഴ്ച; ബജറ്റിനെ പരിഹസിച്ച് കെ ജെ ജേക്കബ്

  • 19th June 2026
  • 0 Comments

കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്. ബജറ്റിലെ അപ്രായോഗികതയിലും ഫണ്ട് വിനിയോഗത്തിലെ പാളിച്ചകളിലുമാണ് അദ്ദേഹത്തിന്റെ പരിഹാസം. വിസ്മയകരമായ ഒരു ബജറ്റണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ചതെന്നും കെ ജെ ജേക്കബ് പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: വിസ്മയകരമായ ഒരു ബജറ്റ്.ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വച്ച്. 10 കോടി രൂപ.തിരുവനന്തപുരത്തും ഹരിപ്പാടും ഓരോ പുതിയ മെഡിക്കല്‍ കോളേജുകള്‍. നൂറു […]

Trending

ഓട്ടോ തൊഴിലാളിയായ ഷിനീഷിന് സഹപ്രവർത്തകരുടെ കൈത്താങ്ങ്

  • 19th June 2026
  • 0 Comments

കുന്ദമംഗലം: ഗുരുതര രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഓട്ടോ തൊഴിലാളി ഷിനീഷിന് സഹായഹസ്തവുമായി സഹപ്രവർത്തകർ രംഗത്തെത്തി. ഓട്ടോ സൗഹൃദ കൂട്ടായ്മ കുന്ദമംഗലത്തിന്റെ നേതൃത്വത്തിൽ ചികിത്സാ ധനസഹായ സമാഹരണം നടത്തി.ഓട്ടോ തൊഴിലാളികളൾ നൽകിയ ധനസഹായം കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് സംജിത്ത് മുഖാന്തരം ചികിത്സാ ധനസഹായ കമ്മിറ്റിക്ക് കൈമാറി.പ്രതിസന്ധി ഘട്ടത്തിൽ സഹപ്രവർത്തകനെ ചേർത്തുപിടിച്ച ഓട്ടോ തൊഴിലാളികളുടെ ഈ പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയുടെയും കൂട്ടായ്മയുടെയും മികച്ച മാതൃകയാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഷിനീഷിന്റെ ചികിത്സയ്ക്കായി കൂടുതൽ പേരുടെ സഹായവും പിന്തുണയും അഭ്യർഥിച്ചിട്ടുണ്ട്. സഹായം […]

National

ടെലഗ്രാമിന് തിരിച്ചടി; നിരോധനം ശരിവെച്ച് ഹൈക്കോടതി

  • 19th June 2026
  • 0 Comments

ഡല്‍ഹി: നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലഗ്രാം ആപ്പ് താല്‍ക്കാലികമായി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അംഗീകരിച്ച് ഡല്‍ഹി ഹൈക്കോടതി. ടെലഗ്രാം വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ജസ്റ്റിസ് തേജസ് കരിയയാണ് ശരിവച്ചത്. സര്‍ക്കാരിന്റെ ഈ തീരുമാനം തെറ്റല്ലെന്ന് കോടതി വ്യക്തമാക്കി. ജൂണ്‍ 22 വരെയാണ് ടെലഗ്രാമിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, പരീക്ഷയ്ക്ക് ശേഷം വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ടെലഗ്രാമിലെ മെസ്സേജുകള്‍ എഡിറ്റ് ചെയ്യുന്ന രീതി ചിലര്‍ ഉപയോഗിച്ചിരുന്നു. ഇത് തടയാന്‍ ജൂണ്‍ 30 വരെ മെസ്സേജ് എഡിറ്റിങ് ഫീച്ചറും […]

Trending

‘ബജറ്റിലെ തീരുമാനം മലയാള സിനിമയ്ക്ക് പുത്തനുണർവ് നൽകും’: മോഹൻലാൽ

  • 19th June 2026
  • 0 Comments

യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ സിനിമയെ ഒരു ഔദ്യോഗിക വ്യവസായമായി പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്ത് മോഹൻലാൽ. ഈ സുപ്രധാന തീരുമാനം സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വലിയ വളർച്ചയും സമ്മാനിക്കുമെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന ഈ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശനും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും മോഹൻലാൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. സാംസ്‌കാരിക, കലാ, സിനിമാ […]

kerala Kerala

വീണ്ടും കാട്ടാന ആക്രമണം; കാന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

  • 19th June 2026
  • 0 Comments

മറയൂര്‍ കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെയാണ് ചുരക്കുളം ഉന്നതി സ്വദേശി മുരുകന്‍ മരിച്ചത്. കാട്ടാന ആക്രമണത്തിലല്ല മുരുകന്‍ മരിച്ചത് എന്നായിരുന്നു വനംവകുപ്പിന്റെ വാദം. മുരുകന്റെ മുതുകില്‍ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട്. വാരി എല്ലുകളും ഒടിഞ്ഞിട്ടുണ്ട്. മൂന്നാര്‍ ഡിവൈഎസ്പിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ വനം വകുപ്പ് കൈമാറും. പണം നല്‍കി എങ്കില്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങുമെന്നാണ് ബന്ധുക്കളുടെ നിലപാട്. സമീപത്തെ ഒരു കെട്ടിട നിര്‍മാണസൈറ്റിലെ ജോലിക്ക്ശേഷം ആടുകള്‍ക്ക് […]

kerala Kerala

പാനൂരില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു

  • 19th June 2026
  • 0 Comments

കണ്ണൂര്‍: പാനൂരില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു. വെള്ളങ്ങാട് സ്വദേശിനി ആദിത്യ (28) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ആണ്‍സുഹൃത്ത് ശരണ്‍ ആദിത്യയെ അടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാശ്രമം. അടിച്ചതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.കുടുംബത്തിന്റെ പരാതിയില്‍ ആണ്‍ സുഹൃത്തിനെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാത്രി വീട്ടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു. സംഭവ ദിവസം തന്നെ കുടുംബം പൊലീസില്‍ […]

Transforming Casinos How Technology is Shaping the Future of Gaming

  • 19th June 2026
  • 0 Comments

Transforming Casinos How Technology is Shaping the Future of Gaming The Rise of Online Casinos The landscape of gaming has dramatically shifted with the advent of online casinos. These platforms allow players to engage in their favorite games from the comfort of their own homes, breaking down geographic barriers and expanding access. The convenience of […]

Kerala kerala

കസേരത്തര്‍ക്കം; കെ ജെ റീനയ്ക്ക് സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താത്ക്കാലിക ഡയറക്ടര്‍

  • 19th June 2026
  • 0 Comments

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയുമായി എത്തിയ കെ ജെ റീനയ്ക്ക് സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താത്ക്കാലിക ഡയറക്ടര്‍ ഡോ. വി മീനാക്ഷി. മീനാക്ഷി കസേരയില്‍ നിന്ന് മാറാതിരുന്നതോടെ, ഡിഎച്ച്എസ് ഓഫീസില്‍ നാടകീയ രംഗങ്ങള്‍. നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ഇന്ന് തന്നെ അപ്പീല്‍ നല്‍കും. മുന്‍പ് ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട ഡോ. റീന തനിക്ക് അനുകൂലമായ കോടതി വിധിയുമായാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ […]

Kerala kerala

മാസപ്പടിക്കേസ്; ടി.വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന

  • 19th June 2026
  • 0 Comments

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ടി.വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന. തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. അതേസമയം കേസില്‍ എസ്എഫ്‌ഐഒ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ ഇഡിക്ക് ഇന്ന് ലഭിക്കും. ടി.വീണയും സിഎംആര്‍എല്ലും തമ്മിലുള്ള കരാര്‍, വീണയുടെ ആദായ നികുതി റിട്ടേണുകളടക്കമുള്ള 134 സുപ്രധാന രേഖകളാണ് പിഎംഎല്‍എ കോടതി വഴി ഇഡിക്ക് ലഭിക്കുക. കോടതി ഉത്തരവ് പ്രകാരം ഇന്നലെ ലഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന രേഖകള്‍ എസ്എഫ്‌ഐഒ കൈമാറുന്നത് വൈകിയതോടെയാണ് ഇന്നത്തേക്ക് കൈമാറാനായി […]

Local

ഭാര്യയെ മര്‍ദിച്ചെന്ന പരാതി: രാജിക്കത്ത് കൈമാറി ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ്

  • 19th June 2026
  • 0 Comments

ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ, രാജിയുമായി ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആര്‍ ശ്രീകുമാര്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറി. ബിജെപി തൃശ്ശൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ഒഴിവാക്കി തരണമെന്ന് കാണിച്ചാണ് കത്തയച്ചത്. തന്റെ ചോരക്കായി പലരും ഈ ഒരു വര്‍ഷക്കാലമായി ദാഹിക്കുന്നുവെന്ന് എ ആര്‍ ശ്രീകുമാര്‍ രാജിക്കത്തില്‍ പറയുന്നു. ഭാര്യയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ മതിലകം പോലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു. എ ആര്‍ ശ്രീകുമാറിനെതിരെ ഭാര്യ […]

error: Protected Content !!