Trending

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാൽ; വിവാദങ്ങൾ അടിസ്ഥാനരഹിതം: എം സ്വരാജ്

  • 19th July 2026
  • 0 Comments

തിരുവനന്തപുരം: ദേശാഭിമാനി ഞായറാഴ്ച പതിപ്പ് ഇന്നത്തെ പത്രത്തോടൊപ്പം ഇല്ലാത്തത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് എം സ്വരാജ്. തികച്ചും സാങ്കേതികമായ കാരണങ്ങളാലാണ് പതിപ്പ് അച്ചടിക്കാൻ കഴിയാതിരുന്നതെന്നും, ഇത് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം വിതരണം ചെയ്യുമെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ കൂടിയായ എം സ്വരാജ് അറിയിച്ചു. വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും സ്വരാജ് പ്രതികരിച്ചു. വിഎസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് അച്ചടിച്ച വാരാന്തപ്പതിപ്പ് പുറത്തിറക്കാത്തതായിരുന്നു വിവാദമായത്. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ […]

Trending

എന്തു വില കൊടുത്തും തടയും, ആശുപത്രിക്ക് അകത്ത് അധികാരം മന്ത്രിക്ക് ഡിവൈഎഫ്‌ഐക്ക് അല്ലെന്ന് ആരോഗ്യമന്ത്രി

  • 19th July 2026
  • 0 Comments

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിവൈഎഫ്‌ഐ നടത്തി വരുന്ന പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കവേ പാര്‍ട്ടിയുടെ പേരും കൊടിയും വെച്ചല്ല പൊതിച്ചോറ് കൊടുക്കേണ്ടതെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍ രംഗത്തെത്തി. ആശുപത്രിയുടെ അകത്ത് ഉത്തരവാദിത്തം മന്ത്രിക്കാണെന്നും ഡിവൈഎഫ്‌ഐക്ക് അല്ലെന്നും മുരളീധരന്‍ ആറന്മുളയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പ്രതികരിച്ചു. ഡിവൈഎഫ്‌ഐക്കെതിരെ തുറന്നടിച്ചായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ആശുപത്രിക്ക് അകത്ത് സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്ന് പറഞ്ഞ മുരളീധരന്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആലപ്പുഴ ജില്ലയില്‍ ആദ്യം ആരംഭിക്കുമെന്നും വ്യക്തമാക്കി. ‘സന്നദ്ധ സംഘടനകളുമായി ചര്‍ച്ച നടത്തും. ഒരു […]

Trending

ഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നാലെ വീട്ടിലെത്തി ലൈംഗികാതിക്രമം; പോക്സോ കേസില്‍ 24-കാരൻ പിടിയിൽ

  • 19th July 2026
  • 0 Comments

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി കണ്ണംവല്ലി വീട്ടില്‍ അഭിജിത്ത് (24) നെയാണ് പോക്സോ കേസിൽ പന്തീരാങ്കാവ് പോലീസ് പിടികുടിയത്.ഈ മാസമാണ് സംഭവം നടന്നത്. 15 വയസ്സ് പ്രായമുള്ള പെൺകുട്ടിയോട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ, മാവൂരുള്ള വീട്ടില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പന്തീരാങ്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും […]

Trending

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

  • 19th July 2026
  • 0 Comments

തിരുവനന്തപുരം: ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(തിങ്കള്‍) അവധി നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം നാളെ പുലര്‍ച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

Trending

പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

  • 19th July 2026
  • 0 Comments

ന്യൂ ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കും FCRA ഭേദഗതി ബിൽ ഉൾപ്പെടെ 7 ബില്ലുകളാണ് വർഷകാല സമ്മേളനത്തിൽ കേന്ദ്രം അവതരിപ്പിക്കുക. എഫ്സിആർഎ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്ന സഹചര്യത്തിലാണ് കേന്ദ്രം ബില്ലുമായി മുമ്പോട്ട് പോകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല ഉൾപ്പെടെ കുത്തകവൽക്കരിക്കാൻ ലക്ഷ്യമിടുന്ന വിക്ഷിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബില്ലും ഈ സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കും. സഭ ചേരുന്നതിന് മുമ്പായി പാർലമെൻറിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം […]

Trending

‘രണ്ടാം സ്വാതന്ത്ര്യ പ്രസ്ഥാനം വിജയിപ്പിക്കണം’; ആശുപത്രിയിൽ നിന്ന് സന്ദേശവുമായി സോനം വാങ്ചുക്

  • 19th July 2026
  • 0 Comments

ന്യൂ ഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടത്തിയ നീണ്ട നിരാഹാര സമരത്തിനിടെ പോലീസ് സമരപ്പന്തലില്‍ നിന്ന് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയ സോനം വാങ്ചുക് ആശുപത്രിയിൽ കഴിയുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക് അനുയായികൾക്കായി ആദ്യ സന്ദേശം പുറത്തിറക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ അദ്ദേഹം “നിയമവിരുദ്ധ തടങ്കൽ” എന്നാണ് വിശേഷിപ്പിച്ചത്. ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ വഴിയാണ് വാങ്ചുകിന്റെ കൈയെഴുത്ത് സന്ദേശം പുറത്തുവിട്ടത്. ജൂലൈ 20-ന് പാർലമെന്റിലേക്കുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെമാർച്ച് വിജയിപ്പിക്കണമെന്നും, “ഭയരഹിത ഇന്ത്യയും” “അനീതിരഹിത ഇന്ത്യയും” സൃഷ്ടിക്കാനുള്ള […]

Trending

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് ഇന്ന് പവർകട്ടില്ല; 200 മെഗാവാട്ട് അധിക വൈദ്യുതിയെത്തും

  • 19th July 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നു. എന്നാൽ ഇന്ന് രാത്രി നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കണക്കിലെടുത്ത് സംസ്ഥാനത്ത് എവിടെയും ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാൻ എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്ന് പ്രതിദിനം 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഈ വൈദ്യുതി ഇന്ന് മുതൽ ലഭ്യമായിത്തുടങ്ങും. യൂണിറ്റിന് 5.96 […]

Trending

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  • 19th July 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മലബാര്‍ മേഖലയിലാണ് ഇന്ന് മഴ കനക്കാന്‍ സാധ്യതയുള്ളത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിനും മാന്നാര്‍ ഉള്‍ക്കടലിനും മുകളിലായി നിലനില്‍ക്കുന്ന രണ്ട് ചക്രവാതച്ചുഴികളാണ് മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാകേന്ദ്രം പ്രവചിക്കുന്നു. 30 മുതല്‍ 40 […]

Trending

കോഴിക്കോട് പാളയത്ത് യുവാവ് വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

  • 19th July 2026
  • 0 Comments

കോഴിക്കോട്: വീടിനുള്ളില്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം. കോഴിക്കോട് പാളയത്താണ് സംഭവം. പാളയം പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് മരിച്ചത്. സാധാരണ ബിജു കിടന്നുറങ്ങാറുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ 3 മണിയോടെ പാല് കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണര്‍ത്താന്‍ പോയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴുത്തില്‍ ഉള്‍പ്പടെ വെട്ടേറ്റ പാടുണ്ടായിരുന്നു. താഴെ രക്തം തളം കെട്ടിയ നിലയിലായിരുന്നു. പരിസരത്ത് ലഹരി സംഘങ്ങള്‍ സജീവമാണെന്നും ഇവരെയാണ് തങ്ങള്‍ക്ക് […]

Trending

സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക ജൂലൈ 21ന് പ്രസിദ്ധീകരിക്കും

  • 18th July 2026
  • 0 Comments

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവ് വന്ന വാർഡുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക ജൂലൈ 21-ന് പ്രസിദ്ധീകരിക്കും. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി നിലവിൽ ഒഴിവ് വന്ന 38 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നടപടി. വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രവാസി വോട്ടർമാർക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. അപേക്ഷകൾ കൃത്യമായി പരിശോധിച്ച ശേഷം വോട്ടർമാരുടെ […]

error: Protected Content !!