Trending

ഇന്നും ഇരുട്ടിലാകും; വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

  • 18th July 2026
  • 0 Comments

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് 200 മുതല്‍ 300 മെഗാവാട്ട് വരെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തിന് താൽക്കാലിക ആശ്വാസമെന്ന നിലയിൽ 200 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വൈദ്യുതി ആവശ്യവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പൂർണ്ണമായും തികയില്ലെന്നാണ് വിലയിരുത്തൽ. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി […]

Trending

കുറ്റിക്കാട്ടൂരിൽ ബ്രസീൽ- അർജന്റീന ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി, ബൈക്കും ജനൽച്ചില്ലും തകർത്തു

  • 18th July 2026
  • 0 Comments

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്‌ബോൾ ടീം ആരാധകർ തമ്മിലുള്ള വാശിയും തർക്കവും അക്രമത്തിൽ കലാശിച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തിന് പിന്നാലെ വീട് കയറി മർദിച്ചതായും വീട്ടുപകരണങ്ങൾ തകർത്തതായും കാണിച്ച് യുവാവ് പോലീസിൽ പരാതി നൽകി. കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസാണ് അക്രമത്തിന് ഇരയായത്. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ‘വേൾഡ് കപ്പ് 2026’ എന്ന പേരിൽ കുറ്റിക്കാട്ടൂർ മേഖലയിലെ ഫുട്ബോൾ ആരാധകർക്കായി രൂപീകരിച്ച വാട്‌സ്ആപ്പ് കൂട്ടായ്മയിലെ തർക്കമാണ് ഒടുവിൽ തെരുവ് യുദ്ധമായി […]

Trending

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബർ ചെകുത്താന് മർദനം

  • 18th July 2026
  • 0 Comments

കൊച്ചി: യൂട്യൂബര്‍ അജു അലക്‌സിന് (ചെകുത്താന്‍) നേരെ ആക്രമണമെന്ന് പരാതി. നടന്‍ മോഹന്‍ലാലിനേയും ആരാധകരേയും അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. വ്യാഴാഴ്ച രാത്രി ഇടപ്പള്ളിയില്‍ വെച്ചാണ് സംഭവം. കളമശ്ശേരി പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചുവെന്നാണ് അജു അലക്‌സിന്റെ പരാതി. അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരാമര്‍ശം നടത്തിയതിന് അജു അലക്‌സിനെതിരെ കേസെടുത്തിരുന്നു. താരസംഘടന അമ്മയുടെ പരാതിയില്‍ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജു അലക്‌സിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192, 296 (ബി) […]

kerala Kerala kerala politics

തിരിഞ്ഞു നോക്കാത്തവര്‍ മുഖത്ത് നോക്കണമെന്ന വാശി കെഎസ്യുവിന് ഇല്ല’; മുഖ്യമന്ത്രിക്കെതിരെ കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി

  • 18th July 2026
  • 0 Comments

കോഴിക്കോട്: സര്‍ക്കാര്‍ പ്ലീഡര്‍ നിയമനം വിവാദമായതോടെ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കൂടുതല്‍ കെഎസ്യു നേതാക്കള്‍ രംഗത്ത്. കെഎസ്യു നേതാക്കള്‍ ജയിലില്‍ കിടന്നപ്പോള്‍ തിരിഞ്ഞ് നോക്കാത്തവര്‍ മുഖത്ത് നോക്കണമെന്ന വാശി കെഎസ്യുവിന് ഇല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സച്ചിന്‍ ടി. പ്രദീപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സച്ചിന്റെ പ്രതികരണം. ‘നിരന്തര പ്രക്ഷോഭങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗമായി കെഎസ്യുക്കാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ജയിലില്‍ കിടന്നപ്പോള്‍ കെഎസ്യു നേതാക്കളെ കാണാന്‍ വരാത്ത ഒരേ ഒരാളാണ് കേരള മുഖ്യമന്ത്രി. തിരിഞ്ഞു നോക്കാത്തവര്‍ മുഖത്ത് നോക്കണമെന്ന […]

Trending

മലപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു; ഗുരുതര പരിക്ക്

  • 18th July 2026
  • 0 Comments

മലപ്പുറം: ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ കയറി തെരുവുനായ ക്രൂരമായി ആക്രമിച്ചു. ഒതുക്കുങ്ങൽ തൊടുകുത്തുപറമ്പിൽ ജൂലൈ 18-ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബന്ധുവീട്ടിൽ വിവാഹ ആവശ്യങ്ങൾക്കായി എത്തിയ മുഹമ്മദ് റാഫി-ജൗഹറ ദമ്പതികളുടെ മകൻ ഹനി അസീമിനാണ് കടിയേറ്റത്. വീടിനുള്ളിലെ മുറിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അപ്രതീക്ഷിതമായി കടന്നുകയറിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ മുഖത്തും, ചെവിയിലും, തലയിലും കൈകളിലും സാരമായ പരിക്കുകളുണ്ട്. കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് നായയെ ഓടിച്ചുവിട്ടത്. ഉടൻ തന്നെ കുഞ്ഞിനെ കോട്ടയ്ക്കലിലെ […]

Trending

കെഎസ് യുവിനെ മഹാപ്രസ്ഥാനമാക്കിയത് ഉമ്മന്‍ ചാണ്ടി: വിഎം സുധീരന്‍

  • 18th July 2026
  • 0 Comments

കെഎസ്‌യുവിനെ മഹാപ്രസ്ഥാനമാക്കി സംസ്ഥാന വ്യാപകമായ അംഗീകാരം ഉണ്ടാക്കിയെടുത്തത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വമായിരുന്നെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇന്ദിരാഭവനില്‍ കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിവേഴ്‌സിറ്റി ഭരണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളിത്തം നേടിയെടുക്കുക, കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ പുനരാരംഭിക്കുക, പ്രീഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കുക, ഫീസ് ഏകീകരണം നടപ്പാക്കുക, അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്കുക തുടങ്ങിയ വിപ്ലവകരായ മാറ്റങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. കെഎസ്‌യു നടത്തിയ ടികെ മുരളി സമരം സംഘടനയെ പൊരുതുന്ന […]

kerala Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

  • 18th July 2026
  • 0 Comments

കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗം ആര്‍. അമലാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് നടപടി. ‘റെഡ് ബറ്റാലിയന്‍’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തതിലാണ് അറസ്റ്റ്. ഡിവൈഎഫ്ഐ വടകര ടൗണ്‍ മേഖലാ കമ്മിറ്റിയംഗം കൂടിയാണ് അമല്‍. കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിതിന്‍ ഭാസ്‌കറും അറസ്റ്റിലായിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ ജിതിന് 18-ാം ദിവസം കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെ […]

kerala Kerala

പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

  • 18th July 2026
  • 0 Comments

എറണാകുളത്ത് പവര്‍ കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു. ഈ മാസം 13 ന് ആയിരുന്നു സംഭവം. രാത്രിയില്‍ വൈദ്യുതി മുടങ്ങിയപ്പോള്‍ മെഴുകുതിരി കത്തിക്കുകയും ഇതിനിടെ തീ വസ്ത്രത്തിലേക്ക് പടരുകയും ആയിരുന്നു. ഗുരുതരമായി പരുക്കേറ്റ മറിയം പൈലിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Trending

വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വീഴ്ച; 2023ൽ ഇതിലും വലുത് നേരിട്ടു; കെ കൃഷ്ണൻകുട്ടി

  • 18th July 2026
  • 0 Comments

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിൻ്റെ ആസൂത്രണത്തിലെ വീഴ്ചയാണെന്ന് മുൻമന്ത്രി കെ. കൃഷ്ണൻകുട്ടി. 2023 ലാണ് സംസ്ഥാനത്ത് ഏറ്റവും വലിയ പ്രതിസന്ധിയുണ്ടായത്. അന്ന് കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി മറികടന്നത്. 2023ൽ പ്രതികൂല സാഹചര്യം ഉണ്ടായിട്ടും അന്ന് സംസ്ഥാനതത് വ്യാപകമായി ലോഡ്ഷെഡ്‌ഡിങ് ഉണ്ടായിട്ടില്ലെന്നും മുൻ മന്ത്രി പറഞ്ഞു.

Kerala kerala

ഈ വര്‍ഷത്തെ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം ഭാവനയ്ക്ക്

  • 18th July 2026
  • 0 Comments

ഈ വര്‍ഷത്തെ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരത്തിന് ചലച്ചിത്ര താരം ഭാവന അര്‍ഹയായി. അന്‍പതിനായിരം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 25ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ചിന്ത രവീന്ദ്രന്‍ അനുസ്മരണ പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. 25ന് രാവിലെ 10 മണിക്കാണ് പരിപാടി. എന്‍. റാം അനുസ്മരണ പ്രഭാഷണം നടത്തും. അതേസമയം കെ. സച്ചിദാനന്ദന്‍, കെ. സി.നാരായണന്‍, എം. പി സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

error: Protected Content !!