‘ബജറ്റിലെ തീരുമാനം മലയാള സിനിമയ്ക്ക് പുത്തനുണർവ് നൽകും’: മോഹൻലാൽ
യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ സിനിമയെ ഒരു ഔദ്യോഗിക വ്യവസായമായി പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്ത് മോഹൻലാൽ. ഈ സുപ്രധാന തീരുമാനം സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വലിയ വളർച്ചയും സമ്മാനിക്കുമെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന ഈ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശനും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും മോഹൻലാൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. സാംസ്‌കാരിക, കലാ, സിനിമാ […]








