ചെക്കന്മാർ വീണ്ടും വരുന്നു; ‘4 ദി പീപ്പിൾ’ റീ റിലീസ് പ്രഖ്യാപിച്ച് ജയരാജ്
മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ട്രെൻഡ് സെറ്ററുകളിലൊന്നായ ‘4 ദ പീപ്പിൾ’ വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ സംവിധായകൻ ജയരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷവാർത്ത സിനിമാപ്രേമികളെ അറിയിച്ചത്. പുത്തൻ സാങ്കേതിക മികവോടെ വരും മാസങ്ങളിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസുകൾക്ക് പിന്നാലെ മലയാളികൾ തിയേറ്ററിൽ വീണ്ടും കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ചിത്രങ്ങളിലൊന്നാണിത്. ഇന്ന് നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടൊരു സിനിമയെ കുറിച്ച് പറയുകയാണ്, ‘4 ദ […]





