Trending

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപണം; യൂട്യൂബർ ചെകുത്താന് മർദനം

കൊച്ചി: യൂട്യൂബര്‍ അജു അലക്‌സിന് (ചെകുത്താന്‍) നേരെ ആക്രമണമെന്ന് പരാതി. നടന്‍ മോഹന്‍ലാലിനേയും ആരാധകരേയും അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. വ്യാഴാഴ്ച രാത്രി ഇടപ്പള്ളിയില്‍ വെച്ചാണ് സംഭവം. കളമശ്ശേരി പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചുവെന്നാണ് അജു അലക്‌സിന്റെ പരാതി. അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരാമര്‍ശം നടത്തിയതിന് അജു അലക്‌സിനെതിരെ കേസെടുത്തിരുന്നു. താരസംഘടന അമ്മയുടെ പരാതിയില്‍ അന്നത്തെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജു അലക്‌സിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192, 296 (ബി) കെപി ആക്റ്റ് 2011-120 (0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!