സിജെപി മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്, പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശി പൊലീസ്
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റ് നടത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ യുദ്ധക്കളമായി ജന്തര്‍ മന്തര്‍. സമരം ചെയ്യുന്ന സിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. പൊലീസും സമരക്കാരുമായി സംഘര്‍ഷം ഉടലെടുത്തു. എന്നാല്‍ പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി. ”കനത്ത മഴയും, സുരക്ഷയുമുണ്ട്. എന്നാല്‍ ഇതൊന്നും പാറ്റകളെ ഇന്ന് തടസ്സപ്പെടുത്തില്ല” എന്ന് സിജെപി എക്‌സ് പോസ്റ്റില്‍ അറിയിച്ചു. കോക്രോച്ച് പാര്‍ട്ടിയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് […]









