Trending

എനർജൈസേഴ്സ് ഹബ്ബ് ത്രിബിൾ സെവൻ ഹാർമണി ഗാതറിങ്–2 ശ്രദ്ധേയമായി; ‘ഋതുഭേദം’, ‘ഭൂമിക’ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: എനർജൈസേഴ്സ് ഹബ്ബ് സംഘടിപ്പിച്ച ത്രിബിൾ സെവൻ ഹാർമണി ഗാതറിങ്–2 കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീ-പുരുഷ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ട് വർഷമായി ഡോ. സി. കെ. റാഷിദിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ നടക്കുന്ന മനശക്തി ഓൺലൈൻ കൂട്ടായ്മയുടെ ഭാഗമായി സംഘടിപ്പിച്ച ഓഫ്‌ലൈൻ സംഗമമാണ് അലങ്കാർ ഓഡിറ്റോറിയിൽ നടന്നത്.
രാവിലെ 10 മണിക്ക് പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച പരിപാടി വൈകിട്ട് 5 മണിയോടെ സമാപിച്ചു. മെഡിറ്റേഷൻ, പ്രചോദനാത്മക സെഷനുകൾ, കവിതാലാപനം, ഗാനങ്ങൾ, സ്കിറ്റുകൾ, മത്സരങ്ങൾ, സമ്മാനദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

മനുഷ്യന്റെ ഉള്ളിലെ നന്മയും തിന്മയും തമ്മിലുള്ള സംഘർഷം ആവിഷ്കരിച്ച ‘രണ്ട് ചെന്നായ്ക്കൾ’ എന്ന സ്കിറ്റ് ശ്രദ്ധേയമായി. ജീവിതത്തിലെ മാനസിക സംഘർഷങ്ങളും അവയെ അതിജീവിക്കാനുള്ള മാർഗങ്ങളും അവതരിപ്പിച്ച സ്കിറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൈനുദ്ദീൻ മാറഞ്ചേരി രചനയും സംവിധാനവും നിർവഹിച്ച സ്കിറ്റിൽ അഷ്റഫ് മൈലാഞ്ചി, അഡ്വ. സുരേന്ദ്രൻ, സീനത്ത്, സബൂറ എന്നിവർ അഭിനയിച്ചു.
പരിപാടിയിൽ മാക്കൂൽ മൈത്രി രചിച്ച ‘ഋതുഭേദം’ എന്ന കഥാസമാഹാരവും ‘ഭൂമിക’ എന്ന കവിതാസമാഹാരവും പ്രശസ്ത എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ യു. കെ. കുമാരൻ പ്രകാശനം ചെയ്തു. ‘ഋതുഭേദം’ ഡോ. സി. കെ. റാഷിദിനും ‘ഭൂമിക’ എൻ. കെ. അബ്ദുൽ അസീസിനും നൽകി പ്രകാശനകർമം നിർവഹിച്ചു. ചടങ്ങിൽ ജനശബ്ദം ന്യൂസ് ചീഫ് എഡിറ്റർ എം. സി. സിബ്ഗത്തുള്ള, ഡോ. സി. കെ. റാഷിദ്, സുനൂൻ അബ്ദുൽ അസീസ് എന്നിവരെ ആദരിച്ചു.
രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഹനീഫ സ്വാഗതം പറഞ്ഞു. സൈനുദ്ദീൻ മാറഞ്ചേരി അധ്യക്ഷത വഹിച്ചു. പുസ്തക പ്രകാശന ചടങ്ങിൽ ഫൈസൽ പൊയിൽത്തൊടി സ്വാഗതവും എം. സി. സിബ്ഗത്തുള്ള അധ്യക്ഷതയും വഹിച്ചു. കഥാകൃത്ത് മാക്കൂൽ മൈത്രി, നസീർ പേരാമ്പ്ര, ഡോ. സി. കെ. റാഷിദ്, എൻ. കെ. അബ്ദുൽ അസീസ് എന്നിവർ ആശംസകൾ നേർന്നു.
ജ്യോതി പ്രദീപ്, ജമീല ടീച്ചർ, സീനത്ത്, വി. കെ. റംല, അഡ്വ. സുരേന്ദ്രൻ, അഷ്റഫ് മൈലാഞ്ചി, സബൂറ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പരിപാടി അവസാനിക്കുന്നതുവരെ മുഴുവൻ പങ്കാളികളും സജീവമായി പങ്കെടുത്തത് ഗാതറിങ്ങിന്റെ വിജയത്തിന് തെളിവായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!