Trending

18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; ഇടുക്കിയില്‍ ആൺസുഹൃത്ത് അറസ്റ്റിൽ

അടിമാലി: ഇടുക്കി പാംബ്ല ചെക്ക്‌പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശി നിത്യയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ രാജാക്കാട് ഖജനപാറ സ്വദേശി നിഷാന്തിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.

വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി നിത്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തുടർന്ന് മരണം പൂർണ്ണമായും ഉറപ്പാക്കുന്നതിനായി മുഖത്ത് കല്ലുകൊണ്ട് ഇടിച്ചതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഒക്ടോബർ 14-നാണ് ഡാമിന് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച (ഒക്ടോബർ 14) ഉച്ചയോടെ ഇതുവഴി കടന്നുപോയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചതിലൂടെയുമാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!