Trending

പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

ന്യൂ ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കും FCRA ഭേദഗതി ബിൽ ഉൾപ്പെടെ 7 ബില്ലുകളാണ് വർഷകാല സമ്മേളനത്തിൽ കേന്ദ്രം അവതരിപ്പിക്കുക. എഫ്സിആർഎ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്ന സഹചര്യത്തിലാണ് കേന്ദ്രം ബില്ലുമായി മുമ്പോട്ട് പോകുന്നത്.

ഉന്നത വിദ്യാഭ്യാസ മേഖല ഉൾപ്പെടെ കുത്തകവൽക്കരിക്കാൻ ലക്ഷ്യമിടുന്ന വിക്ഷിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബില്ലും ഈ സമ്മേളനത്തിൽ വീണ്ടും അവതരിപ്പിക്കും. സഭ ചേരുന്നതിന് മുമ്പായി പാർലമെൻറിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരും.

ആറ് ‌ശിവസേനാ ഉദ്ധവ് താക്കറെ എംപിമാര്‍ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തില്‍ ലയിച്ചതിന് സ്പീക്കറുടെ അംഗീകാരം നൽകി. തൃണമൂൽ കോൺഗ്രസ് വിട്ട 20 എംപിമാർക്ക് ലോക്സഭയിൽ പ്രത്യേക ഇരിപ്പിടവും സ്പീക്കര്‍ അനുവദിച്ചു. എന്നാൽ ഇവരെ എൻസിപിഐയിൽ ലയിപ്പിക്കണമെന്ന ആവശ്യം സ്പീക്കർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ലയനത്തിന് അംഗീകാരം ലഭിച്ചാൽ എൻഡിഎയുടെ അംഗബലം 318 ആകും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!