Trending

‘രണ്ടാം സ്വാതന്ത്ര്യ പ്രസ്ഥാനം വിജയിപ്പിക്കണം’; ആശുപത്രിയിൽ നിന്ന് സന്ദേശവുമായി സോനം വാങ്ചുക്

ന്യൂ ഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടത്തിയ നീണ്ട നിരാഹാര സമരത്തിനിടെ പോലീസ് സമരപ്പന്തലില്‍ നിന്ന് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയ സോനം വാങ്ചുക് ആശുപത്രിയിൽ കഴിയുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക് അനുയായികൾക്കായി ആദ്യ സന്ദേശം പുറത്തിറക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ അദ്ദേഹം “നിയമവിരുദ്ധ തടങ്കൽ” എന്നാണ് വിശേഷിപ്പിച്ചത്. ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ വഴിയാണ് വാങ്ചുകിന്റെ കൈയെഴുത്ത് സന്ദേശം പുറത്തുവിട്ടത്.

ജൂലൈ 20-ന് പാർലമെന്റിലേക്കുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെമാർച്ച് വിജയിപ്പിക്കണമെന്നും, “ഭയരഹിത ഇന്ത്യയും” “അനീതിരഹിത ഇന്ത്യയും” സൃഷ്ടിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നിലവിലെ പ്രക്ഷോഭത്തെ “ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ പ്രസ്ഥാനം” എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

പേപ്പർ ചോർച്ച വിവാദം, തന്റെ നിരാഹാര സമരത്തിന്റെ ലക്ഷ്യങ്ങൾ, രാജ്യത്ത് അനീതിക്കെതിരായ പോരാട്ടം എന്നിവയും അദ്ദേഹം തന്റെ കൈയെഴുത്ത് കുറിപ്പിൽ പരാമർശിച്ചു. തന്റെ ആശുപത്രിവാസത്തെ “നിയമവിരുദ്ധ തടങ്കൽ” എന്ന് വിശേഷിപ്പിച്ച വാങ്ചുക്, ഭയത്തിലും അനീതിയിലും നിന്ന് മോചനം നേടേണ്ടതിന്റെ ആവശ്യകതയും സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!