കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി കണ്ണംവല്ലി വീട്ടില്‍ അഭിജിത്ത് (24) നെയാണ് പോക്സോ കേസിൽ പന്തീരാങ്കാവ് പോലീസ് പിടികുടിയത്.
ഈ മാസമാണ് സംഭവം നടന്നത്. 15 വയസ്സ് പ്രായമുള്ള പെൺകുട്ടിയോട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ, മാവൂരുള്ള വീട്ടില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പന്തീരാങ്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ മാവൂരില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ എസ് ഐ സുനീഷ്, സിപിഓ മാരായ അനുരാജ്, നിഖില്‍, ദീപക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇൻസ്റ്റഗ്രാം വഴി സൗഹൃദം, പിന്നാലെ വീട്ടിലെത്തി ലൈംഗികാതിക്രമം; പോക്സോ കേസില്‍ 24-കാരൻ പിടിയിൽ

