Kerala kerala

കെഎസ്യു പ്രവര്‍ത്തകര്‍ക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം; കെ.സി. വേണുഗോപാല്‍

കോട്ടയം: കെഎസ്യു പ്രവര്‍ത്തകര്‍ക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടത്. ആദ്യം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. ജനങ്ങളാകെ പ്രതീക്ഷയോടെ കാണുന്ന സര്‍ക്കാര്‍ ആണിതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഭാഗത്ത് നിന്ന് തന്നെ അലോസരങ്ങള്‍ ഉണ്ടാകരുത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിക്കും. സര്‍ക്കാരും ഇക്കാര്യത്തില്‍ ശ്രമിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ആരും ചെയ്യരുതെന്നും കെ.സി പറഞ്ഞു. വഖഫ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് മടങ്ങിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!