Kerala

അല്ലലില്ലാത്ത ഓണം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു: മന്ത്രി ടി പി രാമകൃഷ്ണന്‍

  • 13th September 2019
  • 0 Comments

ദുര്‍ബല വിഭാഗങ്ങള്‍ക്കടക്കം അല്ലലില്ലാത്ത ഓണം സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സര്‍ക്കാറെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടാഗോര്‍ സെന്റിനറിഹാളില്‍ ഓണാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയകാലത്തും ഓണത്തിന്റെ പ്രഭമങ്ങാതിരിക്കാന്‍ സാധ്യമായ പ്രവര്‍ത്തനങ്ങളും നടത്തി. 52 ലക്ഷം പേര്‍ക്ക് പ്രതിമാസം 1200 രൂപ നിരക്കില്‍ 3 മസത്തെ ക്ഷേമപെന്‍ഷന്‍ ഒന്നിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചു. ന്ിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കാന്‍ നാലായിരത്തോളം ഓണചന്തകള്‍ തുറന്നു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ […]

Sports

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; സര്‍പ്രൈസ് താരം ഓപ്പണര്‍

  • 12th September 2019
  • 0 Comments

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുളള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. യുവതാരം ശുഭ്മാന്‍ ഗില്‍ ടീമിലെ പുതുമുഖം. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുക. ഓപ്പണര്‍ കെ എല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് ശ്രദ്ദേയം. മോശം ഫോമിനെത്തുടര്‍ന്ന് പുതിയ ഓപ്പണറെ പരീക്ഷിക്കണമെന്ന വാദം ശക്തമായിരുന്നു. ഏകദിന വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ഇനി ടെസ്റ്റിലും ഓപ്പണറാവും. മയാങ്ക് അഗര്‍വാളാണ് മറ്റൊരു ഓപ്പണര്‍. മോശം ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ടീമില്‍ […]

National

പാക്ക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുകയാണ് അടുത്ത ലക്ഷ്യം; ആര്‍മി ചീഫ് ജനറല്‍

  • 12th September 2019
  • 0 Comments

ന്യൂഡല്‍ഹി: കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ മറ്റൊരു പരാമര്‍ശം കൂടി ചര്‍ച്ചയാവുന്നു. പാക്ക് അധീന കശ്മീര്‍ തിരിച്ചുപിടിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞതാണ് പുതിയ വിഷയം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് ബിപിന്‍ റാവത്ത് ഇക്കാര്യം പറഞ്ഞത്. ”പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. കേന്ദ്ര സര്‍ക്കാരും അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും കേന്ദ്ര […]

News

ജില്ല പഞ്ചായത്തിന്റെ സൗരോര്‍ജ പദ്ധതി; ഒക്ടോബറില്‍ പൂര്‍ത്തിയാവും

  • 12th September 2019
  • 0 Comments

കോഴിക്കോട്; ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സൗരോര്‍ജ പദ്ധതി ഒക്ടോബര്‍ രണ്ടാംവാരത്തില്‍ പൂര്‍ത്തിയാകും. 44 സ്‌കൂളുകളില്‍ സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമാകുകയാണ് ലക്ഷ്യം. മൂന്നരക്കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്. കെഎസ്ഇബി എനര്‍ജി സേവിങ്‌സ് വിഭാഗത്തിനാണ് ചുമതല. ക്ഷേമ കോഴിക്കോട് സര്‍ക്കിളിന് കീഴില്‍ 24 ഉം വടകരയില്‍ 20ഉം സ്‌കൂളുകളാണുള്ളത്. എല്ലായിടത്തും പാനല്‍ സ്ഥാപിച്ചു. പദ്ധതി പൂര്‍ണമായാല്‍ പ്രതിദിനം 500 കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്‌കൂളിന്റെ ആവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബിക്ക് കൈമാറുന്നുമുണ്ട്. ഇതിനുള്ള തുക […]

Kerala

ഗോ എയര്‍ കണ്ണൂരില്‍ നിന്നും കുവൈറ്റിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

  • 12th September 2019
  • 0 Comments

കൊച്ചി : ഇന്ത്യയുടെ വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോ എയറിന്റെ കുവൈറ്റ്-കണ്ണൂര്‍-കുവൈറ്റ് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു. അബുദാബി, മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുള്ള നാലാമത്തെ സര്‍വീസ് കുവൈറ്റിലേക്ക് ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്. ദിവസവും സര്‍വീസുണ്ടാകും. ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയര്‍ബസ് എ320 നിയോ എയര്‍ക്രാഫ്റ്റാണ്. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ […]

Kerala

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ്; ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസും

  • 12th September 2019
  • 0 Comments

കൊച്ചി: മരടില്‍ പണിത അഞ്ച് ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവില്‍ ഫ്‌ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി സിപിഎമ്മും കോണ്‍ഗ്രസ്സും. ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ ചെയ്ത തെറ്റിന് ഫ്‌ലാറ്റ് ഉടമകളെ ശിക്ഷിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. മരട് നഗരസഭ ഫ്‌ലാറ്റ് ഉടമകള്‍ക്ക് നല്‍കിയ കുടിയൊഴിപ്പിക്കല്‍ നോട്ടീസിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാനും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഹര്‍ജി നല്‍കാനും നല്‍കാനും ഫ്‌ലാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

Kerala

കേരളത്തില്‍ ഇത്തവണയും റെക്കോര്‍ഡ് മദ്യവില്‍പ്പന; കുടിച്ചുതീര്‍ത്തത് 487 കോടിയുടെ മദ്യം

  • 12th September 2019
  • 0 Comments

കേരളത്തില്‍ ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന. കഴിഞ്ഞ എട്ടുദിവസം കൊണ്ട് മലയാളികള്‍ കുടിച്ചുതീര്‍ത്തത് 487 കോടിയുടെ മദ്യം. ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്രാട നാളില്‍ മാത്രം വിറ്റത് 90.32 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഉത്രാട ദിവസം വിറ്റതിനേക്കാള്‍ കോടിക്കണക്കിന് രൂപയുടെ അധികമദ്യമാണ് മലയാളികള്‍ കുടിച്ച് തീര്‍ത്തത്. കഴിഞ്ഞവര്‍ഷം 457 കോടി രൂപയുടെ മദ്യമാണ് ഓണക്കാലത്ത് മലയാളികള്‍ കുടിച്ചതെങ്കില്‍ അത് ഇത്തവണ 487 കോടിയായി ഉയര്‍ന്നു. ബിവറേജസ് കോര്‍പറേഷനില്‍ എട്ട് ദിവസം കൊണ്ട് 30 […]

Kerala

ബസ്സില്‍ നിന്നിറക്കിവിട്ട യാത്രക്കാരന്‍ മരിച്ചു; ജീവനക്കാര്‍ക്കെതിരെ കേസ്സെടുത്തു

  • 12th September 2019
  • 0 Comments

മൂവാറ്റുപുഴ: ബസില്‍ നിന്ന് ഇറക്കി വിട്ട യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. വണ്ണപ്പുറം സ്വദേശി എ.ഇ.സേവ്യറാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ബസ്സില്‍ കയറിയ ശേഷം കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്നു. എന്നാല്‍ ജീവനക്കാര്‍ ബസ് നിര്‍ത്തി ചികിത്സ നല്‍കാനും മറ്റു തയ്യാറായില്ല. അഞ്ച് കിലോമീറ്റര്‍ പിന്നിട്ടതിന് ശേഷം ഞാറക്കാട് എന്ന സ്ഥലത്ത് നിര്‍ത്തി ഓട്ടോയില്‍ ഇയാളെ കയറ്റിവിടുകയായരുന്നു.പ്രാഥമിക ചികിത്സ പോലും നല്‍കാന്‍ ശ്രീലക്ഷ്മി എന്ന […]

National

കരളത്തില്‍ സ്ഥിരം നിപ നിരീക്ഷണകേന്ദ്രം;കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി

  • 12th September 2019
  • 0 Comments

കോഴിക്കോട്: കേരളത്തില്‍ സ്ഥിരം നിപ നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്നു. ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. തുടര്‍ച്ചയായി രണ്ടു തവണ സംസ്ഥാനത്ത് നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്. പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം തുടര്‍ച്ചയായി കണ്ടതിനാല്‍ വിശദമായ പഠനം വേണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. വനംവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവ പ്രത്യേകപഠനം നടത്തണം. ഏതൊക്കെ മേഖലകളില്‍ വൈറസ് സാന്ദ്രത കൂടുതലായി കാണുന്നുവെന്ന് പഠനത്തിലൂടെ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്. വളര്‍ത്തു മൃഗങ്ങളിലും സ്ഥിരം നിരീക്ഷണം നടത്തണമെന്നും ആരോഗ്യ […]

Local

ഇരുവഞ്ഞിപ്പുഴയില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു

  • 12th September 2019
  • 0 Comments

കോടഞ്ചേരി ; കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയില്‍ കാണാതായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതം. മലപ്പുറം കൊണ്ടോട്ടിക്കു സമീപം പുത്തൂര്‍പള്ളിക്കല്‍ അമ്പലാടത്ത് വീട്ടില്‍ ആഷിക്കിനെയാണ് (22) ഇന്നലെ ഉച്ചയോടെ നാരങ്ങാത്തോട് പതങ്കയത്ത് വെച്ച് കാണാതായത്. പള്ളിക്കലിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിക് ഓണാഘോഷത്തിനായി വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. യുവാവിനെ കാണാതായ കടവിന് ഒരു കിലോമീറ്റര്‍ താഴെയാണ് അരിപ്പാറ വെള്ളച്ചാട്ടം. തിരച്ചിലിന് കയാക്കിങ് വിദഗ്ധരെ ഇറക്കാനും രക്ഷാസംഘം ശ്രമിക്കുന്നുണ്ട്.

error: Protected Content !!