Sports

സൗകര്യമൊരുക്കിയില്ല; യുഎയിലെ പ്രീ സീസണ്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ്

  • 12th September 2019
  • 0 Comments

കൊച്ചി: ഐഎസ്എല്‍ പുതിയ സീസണിന് മുന്നോടിയായി യുഎഇയില്‍ നടക്കുന്ന പ്രീ സീസണ്‍ മത്സരങ്ങള്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് നാട്ടിലേക്ക് മടങ്ങുന്നു. പ്രമോട്ടര്‍മാര്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ടീമിന്റെ നിലവാരം ഇടിച്ച് താഴ്ത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് അവരില്‍ നിന്ന് ഉണ്ടായതെന്നും ഉള്ള കാരണത്താലാണ് ബ്ലാസ്‌റ്റേഴ്‌സ് മടങ്ങുന്നത്. മിര്‍ച്ചി സ്‌പോര്‍ട്‌സ് ആയിരുന്നു യുഎഇയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രമോട്ടര്‍മാര്‍. ഒരേയൊരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ കളിച്ചത്. ഡിബ്ബ അല്‍ഫുജൈറ ഫുട്‌ബോള്‍ ക്ലബ്ബിനെതിരെ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. […]

Local

ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴത്തുക; ഇളവ് വരുത്താന്‍ ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍

  • 12th September 2019
  • 0 Comments

തിരുവനന്തപുരം; രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയാക്കി വര്‍ധിപ്പിച്ചതില്‍ ഇളവു വരുത്താനുള്ള ആലോചനയുമായി സംസ്ഥാന സര്‍ക്കാര്‍. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങള്‍ക്ക് 1,000 രൂപയില്‍ നിന്ന് 500 രൂപയായും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരുടെ പിഴ 5,000 രൂപയില്‍ നിന്ന് 3,000 ആയും ഇളവ് നല്‍കാനാണ് ആലോചന. പെര്‍മിറ്റ് ലംഘനം, ഓവര്‍ലോഡ് എന്നിവയ്ക്കും പിഴയില്‍ ഇളവു നല്‍കാനും് ആലോചനയിലുണ്ട്. എന്നാല്‍ മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് പിഴ കുറയ്ക്കില്ല. ഇതു സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച എടുക്കും. ഗതാഗത നിയമം ലംഘിച്ചാലുള്ള […]

Local

ഗൃഹാങ്കണ പൂക്കള സന്ദര്‍ശനം ശ്രദ്ധേയമായി

  • 12th September 2019
  • 0 Comments

കുന്ദമംഗലം : മാനുഷ ചാരിറ്റബിള്‍ ട്രസ്റ്റ് ന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ചു തിരുവോണ നാളില്‍ കുന്ദമംഗലത്തെ വിവിധ സ്ഥലങ്ങളിലെ വീടുകളില്‍ പൂക്കളം സന്ദര്‍ശിച്ചത് ഏറെ ശ്രദ്ധേയമായി മുന്‍കൂട്ടി അറിയിക്കാതെയുള്ള സന്ദര്‍ശനം വീട്ടുകാരില്‍ അത്ഭുതം ഉളവാക്കി . പ്രോത്സാഹന സമ്മാനമര്‍ഹരായവര്‍ക്കുള്ള ട്രോഫി കള്‍ ട്രസ്റ്റ് ന്റെ ചെയര്‍മാന്‍ തല്‍ഹത്ത് കുന്ദമംഗലം നിര്‍വഹിച്ചു . പങ്കാളികളായ കുട്ടികള്‍ക്ക് മധുരവും നല്‍കിയാണ് പിരിഞ്ഞത് . ചടങ്ങില്‍ സെക്രട്ടറി ജോണ്‍ സിസി , ബഷീര്‍ പന്തീര്‍പാടം ,ത്രേസ്യാമ്മ ,ചന്ദ്രബാബു , പുഷ്പരാജ് , സുലൈമാന്‍ […]

Sports

സോഫ്റ്റ് ബോള്‍ : കോഴിക്കോടിനെ വി കെ സാബിത്തും റജാ ഫാത്തിമയും നയിക്കും

  • 12th September 2019
  • 0 Comments

കോഴിക്കോട് :സെപ്റ്റംബര്‍ 13, മുതല്‍ 15 തീയതികളില്‍ തൃശൂരില്‍ വച്ച് നടക്കുന്ന സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് ടീമിനെ പ്രഖ്യാപിച്ചു. പുരുഷ ടീമംഗകള്‍ :വി കെ സാബിത് സി എഫ് സി കാരന്തുര്‍ (ക്യാപ്റ്റന്‍ ), ആദര്‍ശ് വി കെ (വൈസ് ക്യാപ്റ്റന്‍ )മടപ്പള്ളി കോളേജ് , റിയാസ് പിഎം, മുനീര്‍ പികെ, താജുദ്ധീന്‍ കെസി (CFC karnthur), സുഹൈല്‍ പി ,കെ റാഷിദ്, ഫാസില്‍ അസര്‍(ഫാറൂക്ക് കോളേജ്)റമീസ്,പികെ,അക്ഷയ് കെ ,ഷഫീഖ് പികെ, അഖില്‍(GOVT […]

News

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

  • 12th September 2019
  • 0 Comments

കോഴിക്കോട്; ഇന്നലെ കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി കളരാന്തിരി കണ്ടില്‍തൊടുക മുജീബിന്റെ മകന്‍ ആദില്‍ അര്‍ഷാദ്(15)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എളേറ്റില്‍ എംജെ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ പതിനാറോളം കൂട്ടുകാരോടൊപ്പം കോഴിക്കോട് ബീച്ചില്‍ കളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു.

സിഡബ്ലിയു ആർ ഡിഎം പാലാശ്ശേരി, താമരശ്ശേരി റോഡ് ഗതാഗതയോഗ്യമാക്കുക ഓണനാളിൽ ദനീഷ് ലാലിന്റെ ഉപവാസ സമരം

  • 11th September 2019
  • 0 Comments

കൂന്ദമംഗലം: താമരശ്ശേരി  പിലാശ്ശേരി സി ഡബ്ലിയു ആർ ഡിഎം റോഡ്‌ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്‌ ഓണനാളിൽ ഉപവാസം, ഒന്നര വർഷത്തോളമായി ഈ റോഡിന്റെ അവസ്ഥ ഈ രീതിയിൽ തുടരുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രറട്ടറി എം ധനീഷ് ലാൽ ഉപവസിച്ചത്.ഉപവാസ സമരം ഡിസി.സി പ്രസിഡണ്ട് ഉൽഘാടനം ചെയ്തു.. ലാലുമോൻ ചേരിഞ്ചാൽ അദ്ധ്യക്ഷത വഹിച്ചു.റജിൻ ദാസ്’ സ്വാഗതം പറഞ്ഞു.വെള്ളപ്പൊക്ക കാലത്ത് ദേശീയ പാതയിൽ പടനിലം, നെല്ലാങ്കണ്ടി എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബദൽ റോഡായി ഉപയോഗിക്കാമായിരുന്ന റോഡാണ് ഇത്. മലയോര […]

സദയം സൗജന്യ ഓണകിറ്റ് നൽകി

  • 11th September 2019
  • 0 Comments

കുന്ദമംഗലം: സദയം ചാരിറ്റബിൾ ട്രസ്റ്റ് അന്നം അമൃതം പദ്ധതി പ്രകാരം കിടപ്പ് രോഗികൾക്കും പ്രളയബാധിതർക്കും സൗജന്യ ഓണക്കിറ്റ് നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ ഉദ്ഘാടനം ചെയ്തു. പേപ്പട്ടി വിഷത്തിന് ആയുർവേദ പ്രതിരോധ മരുന്ന് കണ്ടു പിടിച്ച സി.എം. ശിവരാമൻ വൈദ്യരെ ചടങ്ങിൽ ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം.വി ബൈജു, കെ.പി. വസന്തരാജ് ( കുന്ദമംഗലം വികസന സമിതി അധ്യക്ഷൻ) ,സർവ്വദമനൻ കുന്ദമംഗലം,ഹബീബ് കാരന്തൂർ (പ്രസ് ക്ലബ്ബ് […]

National News

ബോളിവുഡ് താരം ഊര്‍മിള കോണ്‍ഗ്രസ് വിടുന്നു

  • 10th September 2019
  • 0 Comments

മുംബൈ: ബോളിവുഡ് താരം ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിടുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 27ന് രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം സ്വീകരിച്ചാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഗോപാല്‍ ഷെട്ടിക്കെതിരെ ഊര്‍മിള മത്സരിച്ചിരുന്നു. 4,65,247 വോട്ടിനായിരുന്നു ഊര്‍മിളയുടെ തോല്‍വി. ഇതിനുശേഷം രാഷ്ട്രീയരംഗത്ത് താരം സജീവമായിരുന്നില്ല. രാജിക്കത്ത് പിസിസി അധ്യക്ഷന്‍ മിലിന്ദ് ദേവ്രയ്ക്ക് അയച്ചുകൊടുത്തു. പാര്‍ട്ടി വിടാനുള്ള കാരണം ഇതുവരെ വ്യക്തമല്ല.

Kerala News

ജീവനക്കാരുടെ ശമ്പളവര്‍ധനവ് അംഗീകരിക്കില്ലെന്ന് മുത്തൂറ്റ്; ഓണത്തിന് ശേഷം വീണ്ടും ചര്‍ച്ച

  • 10th September 2019
  • 0 Comments

മുത്തൂറ്റ് ശമ്പളവര്‍ധനവ് അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റ്. എന്നാൽ മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പല കാര്യങ്ങളിലും ധാരണയായതായി തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കാനായിട്ടില്ല. അതിനായി ഇരുഭാഗത്തും കൂടുതല്‍ കൂടിയാലോചനകള്‍ വേണ്ടിവരും. ഓണത്തിന് ശേഷം വീണ്ടും ചര്‍ച്ച നടക്കുംമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ 15 ശാഖകള്‍ പൂട്ടൂന്നുവെന്ന വാർത്ത വന്നിരുന്നു. പണയം വെച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ച് പത്രപരസ്യത്തിലൂടെയാണ് […]

Local News

ഓണക്കിറ്റ് വിതരണം നടത്തി

  • 10th September 2019
  • 0 Comments

മടവൂർ : ആരാമ്പ്രം ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യും ദളിത്‌ ലീഗ് കമ്മിറ്റി യും സംയുക്തമായി സംഘടിപ്പിച്ച ഓണകിറ്റ് വിതരണത്തിന്റെ ഉത്ഘാടനം ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ യു.സി.രാമൻ നിർവഹിച്ചു. തറേങ്ങൽ ഉസ്സയിൻ അധ്യക്ഷത വഹിച്ചു. ദളിത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കൃഷ്ണൻ എളേറ്റിൽ, ജില്ലാ ദളിത് ലീഗ് വൈസ് പ്രസിഡന്റ് അശോകൻ കൊടുവള്ളി, ജില്ലാ സെക്രട്ടറി ജയൻ കൊടുവള്ളി, കൊടുവള്ളി മണ്ഡലം ദളിത്‌ ലീഗ് പ്രസിഡന്റ് ഹരിദാസൻ കൊടുവള്ളി,സർവീസ് സഹകരണ […]

error: Protected Content !!