Local

നാല് ജില്ലകളിൽ എയർസ്ട്രിപ്പ് പരിഗണനയിൽ: മുഖ്യമന്ത്രി

ഇടുക്കി, വയനാട്, കാസര്‍കോട് ഉള്‍പ്പെടെ നാല് ജില്ലകളില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കുാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിന്റെ പ്രായോഗികതലത്തിലേക്കു കടക്കുന്നതേയുള്ളൂ. ശബരിമല തീര്‍ഥാടകര്‍ക്കുമാത്രമല്ല, തിരുവല്ല, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കും നിര്‍ദിഷ്ട ശബരിമല വിമാനത്താവളം പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും ഗണ്യമായ വര്‍ധനവുണ്ട്. അതുകൊണ്ടുതന്നെ പുതിയ വിമാനത്താവളം നിലവിലുള്ളവരെ ബാധിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതീക്ഷിച്ച നിലയില്‍ യാത്രക്കാര്‍ കൂടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദപരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവിലുള്ള വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ സര്‍വീസുകള്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി ഇതു സംബന്ധിച്ച് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മന്ത്രാലയം ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കാലത്ത് താമരശ്ശേരി ചുരം റോഡ് തകരാറാവുന്നതിനാല്‍ വയനാട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെടുന്നത് പതിവായിട്ടുണ്ട്. ഇതു പരിഹരിക്കാന്‍ വയനാട്ടിലേക്കു ബദല്‍പ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുരങ്കപാതയായിരിക്കും ഇത്.

കണ്ണൂര്‍നിന്ന് വയനാട്ടിലേക്ക് മറ്റൊരു പാത നിര്‍മിക്കാനുള്ള നിര്‍ദേശവും സര്‍ക്കാരിന്റെ മുന്നിലുണ്ട്. വയനാട് റോഡ് വികസനം ഈ രീതിയില്‍ വന്നാല്‍ വിനോദസഞ്ചാരവും വലിയതോതില്‍ വളരും. തീരദേശ, മലയോരഹൈവേകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം ഇവ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ഇപ്പോഴത്തെ മഴ കഴിഞ്ഞാല്‍ ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ നല്ലരീതിയില്‍ തീര്‍ത്ത് പൂര്‍വസ്ഥിതിയിലാക്കും. പൊതുമരാമത്ത് റോഡുകള്‍ മാത്രമല്ല പഞ്ചായത്ത് റോഡുകളും ഇതില്‍ ഉള്‍പ്പെടും. ഒപ്പം പൊതുമരാമത്ത് വകുപ്പ് പുതിയ ചില വലിയ പ്രവൃത്തികള്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കും.

കോവളം-ബേക്കല്‍ ദേശീയജലപാതയിലൂടെ അടുത്തവര്‍ഷം സഞ്ചരിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് 25-30 കി.മീ ഇടവിട്ട് ഒരു ടൂറിസ്റ്റ് കേന്ദ്രം ഉണ്ടാവും. അവിടെ പ്രാദേശിക കലാരൂപങ്ങളും നാടന്‍ ഭക്ഷണവും മറ്റും ആസ്വദിക്കാനാവും. പ്രാദേശികസംരംഭങ്ങളെ ഇത് പ്രോത്സാഹിപ്പിക്കും. കൊച്ചി വാട്ടര്‍മെട്രോ അന്താരാഷ്ട്ര നിലവാരത്തിലാണ്് നിര്‍മിക്കാന്‍ ശ്രമിക്കുന്നത്.

തലശേരി-മൈസൂര്‍ റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകവുമായി ഇതേപ്പറ്റി ചര്‍ച്ച നടന്നുവരികയാണ്. ചില പ്രശ്നങ്ങള്‍ ബാക്കിയുണ്ട്. അതും പരിഹരിക്കാന്‍ കഴിയും എന്ന പ്രതീക്ഷിക്കുന്നു. ഈ പാത വലിയ മാറ്റം ഉണ്ടാക്കും. കണ്ണൂര്‍ വിമാനത്താവളം കൂടി വന്നതോടെ കുടക് മുതലുള്ള യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും.

മാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. 66.000 കോടി രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. പണം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ത്തന്നെ പണം മുടക്കാന്‍ പലരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ പാതയില്‍ കാസര്‍കോട് മുതല്‍ തിരൂര്‍ വരെ ഈ പാത സമാന്തരമായാണ് പോകുന്നത്. തിരൂര്‍ മുതല്‍ പാത വ്യതിചലിച്ച് പോകും.

അത് പുതിയ കേന്ദ്രങ്ങള്‍ വികസിക്കുന്നതിന് ഇടയാക്കും. ഈ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ ഉണ്ടാവും. പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ സമഗ്രമായ പുനരധിവാസപദ്ധതികള്‍ ഉണ്ടാവും, അടിസ്ഥാനസൗകര്യവികസനം പൊതുവളര്‍ച്ചയുടെ ഏറ്റവും വലിയ ഘടകമാണ്. സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യവികസനം ആഗ്രഹിച്ച രീതിയില്‍ നടപ്പിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡ്, റെയില്‍വികസനത്തിനുള്ള പദ്ധതികളെ പരിസിഥിതിയുടെ പേരില്‍ എതിര്‍ക്കുന്നത് സാധാരണക്കാരുടെ യാത്രാസൗകര്യം വികസിക്കുന്നതിനെ തടസ്സപ്പെടുത്തലാണെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. പുതിയ റോഡും റെയിലും വന്നാല്‍ പ്രയോജനം കിട്ടുന്നത് സമ്പന്നര്‍ക്കല്ല, സാധാരണക്കാര്‍ക്കാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വി.അജിത് കുമാര്‍, കൊച്ചി ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയിലെ ഗവേഷക എമി വര്‍ക്കി, നാഷണല്‍ ടൂറിസം അഡൈ്വസറി കൗണ്‍സില്‍ അംഗം എബ്രഹാം ജോര്‍ജ്, തിരുവനന്തപുരം റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ മുന്‍ എം.ഡി അനില്‍കുമാര്‍ പണ്ടാല, സംരംഭക വീണ ഗില്‍ എന്നിവര്‍ പങ്കെടുത്തു. ജോണ്‍ ബ്രിട്ടാസാണ് അവതാരകന്‍.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!