Local

സംഗമം അയല്‍ക്കൂട്ടം; പൂക്കള മത്സരം സംഘടിപ്പിച്ചു

  • 9th September 2019
  • 0 Comments

കുന്ദമംഗലം: സംഗമം പലിശ രഹിത അയല്‍ക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് അയല്‍ക്കൂട്ടങ്ങള്‍ക്കായി പൂക്കള മത്സരം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ ഉദ്ഘാടനം ചെയ്തു. അയല്‍ക്കൂട്ടം നമ്പര്‍ 51 (കല്ലറ) ഒന്നാം സ്ഥാനവും, അയല്‍ക്കൂട്ടം നമ്പര്‍ 10 (എം എല്‍ എ റോഡ് ) രണ്ടാം സ്ഥാനവും, അയല്‍ക്കൂട്ടം നമ്പര്‍ 1 (എടവലത്ത് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ട് ഇ പി ഉമര്‍ അധ്യക്ഷത വഹിച്ചു. […]

National News

‘രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ചിദംബരവും മോദിയും’; വ്യോമസേന ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറിപ്പ് വൈറൽ

  • 9th September 2019
  • 0 Comments

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുന്‍ ധനകാര്യമന്ത്രി പി. ചിദബരവും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണെന്ന് മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് ബിജിന്‍ ദാസ് അഞ്ചു പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതിയത്. അസമില്‍ നിന്നുള്ള ബിജന്‍ ദാസിനെയാണ് അലഹബാദിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സെപ്റ്റംബര്‍ ആറിനാണ് ബിജന്‍ ദാസ് പ്രയാഗ് ഹോട്ടലില്‍ മുറിയെടുത്തത്. റൂമെടുത്തതിനു ശേഷം ഇയാളെ പുറത്തുകാണാതായതിനെ തുടർന്ന് ഹോട്ടൽ അധികൃതർ റൂം പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ […]

National News

ലാന്‍ഡര്‍ ചരിഞ്ഞ നിലയില്‍, ബന്ധം സ്ഥാപിക്കാൻ ശ്രമം തുടരുന്നു: ഐഎസ്ആർഒ

  • 9th September 2019
  • 0 Comments

ചന്ദ്രോപരിതലത്തിൽ ഹാർഡ് ലാൻഡിംഗ് നടത്തിയ ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ വാഹനമായ വിക്രം ലാൻഡർ പൂർണമായും തകർന്നിട്ടില്ലെന്ന് ഐഎസ്ആർഒ. വിക്രം ഇപ്പോൾ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ചന്ദ്രോപരിതലത്തിൽ ചെരിഞ്ഞ് കിടക്കുകയാണ്. ലാൻഡറുമായി വാർത്താവിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. വീഴ്‌ചയുടെ ആഘാതത്തിൽ ലാൻഡറിന്റെ സൗരോർജ്ജ പാനലുകളും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായതിനാല്‍ സ്‌റ്റിമുലേഷൻ സംവിധാനം വഴി ലാൻഡറിനെ ഉണർത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കമാൻഡുകൾ നൽകി ലാൻഡറിനെ ഉണർത്താനാണ് ശ്രമമെങ്കിലും അത് വിജയിക്കുമെന്ന് ഉറപ്പില്ല. വിജയിച്ചാലും ലാൻഡറിനെ വീണ്ടെടുക്കാനാകില്ല. […]

Kerala News

മോട്ടര്‍ വാഹന നിയമഭേദഗതി: സർക്കാരിന് ലഭിച്ചത് 46 ലക്ഷം

  • 9th September 2019
  • 0 Comments

തിരുവനന്തപുരം: റോഡിലെ നിയമ ലംഘനങ്ങള്‍ക്കു കനത്ത പിഴ ഈടാക്കുന്ന മോട്ടര്‍ വാഹന നിയമഭേദഗതി നടപ്പിലാക്കിയശേഷം സംസ്ഥാന സര്‍ക്കാരിനു പിഴ ഇനത്തില്‍ ലഭിച്ചത് 46 ലക്ഷം രൂപ. നിയമം പ്രാബല്യത്തില്‍വന്ന ഒന്നു മുതല്‍ നാലാം തീയതി വരെയുള്ള കണക്കാണിത്. 1,758 നിയമലംഘനങ്ങളില്‍ നിന്നാണ് ഇത്ര തുക ലഭിച്ചത്. കനത്ത പിഴ വന്നതോടെ നിയമലംഘനങ്ങള്‍ കുറഞ്ഞതായാണു മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. സ്പീഡ് ക്യാമറകളില്‍ കുടുങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് ധരിക്കുന്നവര്‍ വര്‍ധിച്ചു. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും […]

Kerala News

വില മാത്രമല്ല… മിൽമ കവറിന്റെ ലുക്കും മാറുന്നു

  • 9th September 2019
  • 0 Comments

​​​​​തിരുവനന്തപുരം: പാല്‍ വില വര്‍ദ്ധനയ്ക്കൊപ്പം കവറിനും മാറ്റം വരുത്താനൊരുങ്ങി മില്‍മ. പുതിയ വില നിലവില്‍ വരുന്ന 21 മുതലാകും കവറിന്റെ ഡിഡൈനിലും മാറ്റം വരുത്തുക. ഇതേക്കുറിച്ച്‌ മില്‍മ ആലോചന തുടങ്ങി. പുതിയ വില പുതിയ കവറുകളില്‍ പ്രിന്റ് ചെയ്താകും വിതരണം ചെയ്യുക. 16ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കവര്‍ ഡിസൈന്‍ ഏത് രീതിയില്‍ വേണമെന്നത് സംബന്ധിച്ച്‌ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ആകര്‍ഷകമായ ലുക്കാവും പുതിയ കവറിനുണ്ടാവുകയെന്ന് അധികൃതര്‍ സൂചന […]

Health & Fitness

ശരീരഭാരം കുറയ്ക്കാൻ അത്താഴം ഒഴിവാക്കാറുണ്ടോ?,എന്നാൽ ഇത് അറിഞ്ഞോളൂ…

  • 9th September 2019
  • 0 Comments

ഉറക്കം കുറഞ്ഞാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെല്ലാം ആണെന്ന് പലര്‍ക്കും അറിയാവുന്നതാണ്. ശരീരികവും മാനസികവുമായ പ്രവര്‍ത്തനത്തെ മികച്ചതാക്കാൻ ഉറക്കം അത്യാവിശ്യമാണ്. ഇതുപോലെ തന്നെയാണ് അത്താഴം കഴിക്കാതെയുള്ള ഉറക്കവും. ശരീരഭാരം കുറയ്‌ക്കാന്‍ എന്ന പേരില്‍ രാത്രിയില്‍ ഒന്നും കഴിക്കാതെ ഉറങ്ങുന്നവരുണ്ട്. യഥാർത്ഥത്തിൽ ഇത് ആരോഗ്യത്തെ നശിപ്പിക്കുന്ന രീതിയാണ്. ഭക്ഷണം കഴിക്കാതെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉറക്കം നഷ്‌ടമാകും. ശരീരത്തിലെ മെറ്റബോളിക് റേറ്റ് കുറയുകയും ശരീരം അമിതമായി തടിക്കുകയും ചെയ്യും. ഒഴിഞ്ഞ വയറുമയി സ്ഥിരമായി ഉറങ്ങുന്നതോടെ അടുത്ത ദിവസം പ്രവര്‍ത്തിക്കാനുള്ള ആരോഗ്യം നഷ്‌ടമാകും. […]

Entertainment

മഞ്ജുവും ധനുഷും ഒന്നിക്കുന്നു; ‘അസുരൻ’ ട്രെയിലറിന് ഗംഭീര വരവേൽപ്പ്

  • 9th September 2019
  • 0 Comments

ധനുഷ്–മഞ്ജു വാരിയർ താര ജോടികളായി ഒന്നിക്കുന്ന അസുരൻ ട്രെയിലറിന് ഗംഭീര വരവേൽപ്പ്. രാജദേവർ എന്ന അച്ഛൻ കഥാപാത്രമായും കാളി എന്ന മകനായും ധനുഷ് സിനിമയിൽ എത്തും. ധനുഷിന്റെ ഭാര്യയായി മഞ്ജു എത്തുന്നത്. മണിമേഖലൈ എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. ബാലാജി ശക്തിവേൽ, പശുപതി, ആടുകളം നരേൻ, യോഗി ബാബു, തലൈവാസൽ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. വിജയ് സേതുപതി അതിഥിവേഷത്തിൽ എത്തുന്നു. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമെന്നാണ് സൂചന. ജി.വി. പ്രകാശ് […]

Kerala

പിറന്നാൾ നിറവിൽ ബിജു മേനോൻ

  • 9th September 2019
  • 0 Comments

മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട ബിജുമേനോന് ഇന്ന് ജന്മദിനം. നടനയായും,സഹ നടനായും വില്ലനായും ഒരേ സമയം പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് ബിജു മേനോൻ. ഗൗരവും, ഹാസ്യവും,സങ്കടവും,സന്തോഷവും അഭിനയ മുഹൂർത്തത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞ വ്യക്തിത്വം . തൃശൂര്‍ സ്വദേശിയായ ബിജു ഡി.വൈ.എസ്.പി യും നാടക-സിനിമാ നടനുമായ മഠത്തില്‍ പറമ്പില്‍ ടി.എന്‍.ബാലകൃഷ്ണ പിള്ളയുടെയും മാലതിയമ്മയുടെയും മകനാണ്. മിഖായേലിന്‍റെ സന്തതികള്‍ എന്ന ടി.വി പരമ്പരയിലൂടെയാണ് ബിജ-ു മേനോനെ പുറം ലോകം അറിയുന്നത്. പുത്രന്‍ എന്ന പേരില്‍ അത് സിനിമയാക്കിയപ്പോള്‍ ബിജ-ു തന്നെ […]

News

സ്വര്‍ണ വില കൂടി

  • 9th September 2019
  • 0 Comments

കൊച്ചി: പവന് 120 രൂപ കൂടി. 28,440 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 3,555 രൂപയിലാണ് വ്യാപാരം. ആഴ്ചയുടെ അവസാനം തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനവ് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്. സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്.

Local

നിങ്ങൾക്കും പങ്കെടുക്കാം ഈ പൂക്കളമത്സരത്തിൽ

  • 9th September 2019
  • 0 Comments

ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഡിടിപിസിയുടെയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10ന് മാനാഞ്ചിറ ബിഇഎം സ്കൂളിൽ നടത്തുന്ന പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം നാളെ (സെപ്റ്റംബർ 9) വൈകിട്ട് 4 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 04952720012

error: Protected Content !!