News

പാലക്കല്‍ ഗ്രൂപ്പ് മെഡിക്കല്‍ കോളേജില്‍ നടത്തുന്ന സൗജന്യ ചായവിതരണത്തിന്റെ വാര്‍ഷികം സംഘടിപ്പിച്ചു

പാലക്കല്‍ ഗ്രൂപ്പ് മെഡിക്കല്‍ കോളേജ് ക്യാന്‍സര്‍ സെന്ററില്‍ നടത്തിവരുന്ന സൗജന്യ ചായ വിതരണത്തിന്റെ വാര്‍ഷിക പ്രോഗ്രാം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് ഉദ്ഘാടനെ ചെയ്തു. കേക്ക് മുറിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പരിപാടിയില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രന്‍,സൂപ്രണ്ട് ഡോ. സജിത് കുമാര്‍, ക്യാന്‍സര്‍ രോഗ വിഭാഗ തലവന്‍ ഡോ. അജയ് കുമാര്‍, പാലക്കല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബൂബക്കര്‍ പാലക്കല്‍, സാമൂഹ്യ പ്രവര്‍ത്തകനും സിഎച്ച് സെന്റര്‍ സെക്രട്ടറിയുമായ ഒ. ഉസ്സയിന്‍, സാമൂഹ്യ പ്രവര്‍ത്തകനായ അഷ്റഫ് കായക്കല്‍, കെ.കെ കോയ, സോമന്‍, ഉമ്മര്‍ കാരന്തൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മെഡിക്കല്‍ കോളേജിലെത്തുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി ചായയും കടിയും നല്‍കുന്ന സംവിധാനം ഒരു വര്‍ഷത്തോളമായി പാലക്കല്‍ ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തിവരുകയാണ്. നിരവധി രോഗികള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. പാലക്കല്‍ ഗ്രൂപ്പിന്റെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങലില്‍ ഒന്നുമാത്രമാണ് ഈ സംരംഭം. പാലക്കല്‍ ഗ്രൂപ്പിന്റെ പാലക്കല്‍ മെഡിക്കല്‍സാണ് ഇത് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. രാവിലെ എട്ടരയോടെ തുടങ്ങുന്ന വിതരണം ഉച്ചക്ക് ഒന്നരവരെ തുടരാറുണ്ട്. കൂടാതെ മെഡിക്കല്‍ കോളേജ് പുതുതായി നിര്‍മിച്ച ക്യാന്‍സര്‍ സെന്ററിന്റെ നവീകരണത്തില്‍ പാലക്കല്‍ ഗ്രൂപ്പ് വലിയ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

ചെറുപ്രായത്തില്‍ ദുരിത ജീവിതത്തില്‍ നിന്നും വളര്‍ന്നുവന്ന് എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് ജീവിതവിജയം കൈവരിച്ചയാണാണ് പന്തീര്‍പ്പാടം സ്വദേശിയായ പാലക്കല്‍ അബൂബക്കര്‍. അതിനാല്‍ തന്നെ പാവപ്പെട്ടവരെയും ദരിദ്രരെയും സഹായിക്കുന്നത് തന്റെ കര്‍ത്തവ്യമായാണ് അദ്ദേഹം കരുതുന്നത്. മതമോ ,ജാതിയോ, രാഷ്ട്രീയമോ നോക്കാതെ അര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തിക്കുക എന്നുള്ള വലിയ ദൗത്യമാണ് ഇത്തരം സഹായങ്ങളിലൂടെ പാലക്കല്‍ ഗ്രൂപ്പ് നടത്തുന്നത്. മെഡിക്കല്‍ കോളേജിലെ ചായ വിതരണം കൂടാതെ വിഷു, ഒണം, പെരുന്നാള്‍ എന്നീ ആഘോഷങ്ങളിലെല്ലാം പാവപ്പെട്ടവര്‍ക്ക് ഭക്ഷണ സാധനം നല്‍കിവരാറുമുണ്ട്. പ്രളയസമയത്തും പാലക്കല്‍ ഗ്രൂപ്പ് ഒരുപാട് പേര്‍ക്ക് ആശ്വാസമായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!