അമിത വേഗതയിൽ വന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്

  • 10th November 2019
  • 0 Comments

കുന്ദമംഗലം: അമിതവേഗതയിൽ വന്ന ബൈക്ക് ഓട്ടോയിൽഇടിച്ച്.ഓട്ടോ യാത്രക്കാരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. കുന്ദമംഗലം അങ്ങാടിയിൽ ആലിയ മെഡിക്കൽസിന് മുമ്പിലായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിലാശ്ശേരി പെയ്യയിൽ ഭാഗത്തു നിന്നും വരികയായിരുന്ന .ബൈക്ക് ഇടിച്ച ഓട്ടോറിക്ഷാ തലകീഴായ് മറിഞ്ഞു.

നാടെങ്ങും നബിദിന സ്മരണയിൽ വർണ്ണപകിട്ടാർന്നസന്ദേശ ജാഥകളും പ്രാർത്ഥനാ സമ്മേളനങ്ങളൂം

  • 10th November 2019
  • 0 Comments

കുന്ദമംഗലം: മർക്കസ് നഗർ സഖാഫത്തുൽ ഇസ്ലാം മദ്റനബിദിന ഘോഷയാത്ര കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്‌തു. അബ്ദുറഷീദ് സഖാഫി കിടങ്ങഴി എ അബൂബക്കർ ഹാജി, അബ്ദുറസാഖ് ഹാജി, അബൂബക്കർ ഹാജി നേതൃത്വം നൽകി. കുന്ദമംഗലം സുന്നി മദ്റസയിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.മഹല്ല് ഇമാം അബ്ദുനൂർ സഖാഫി ഉദ്ഘാടനം ചെയ്തു. ഘോഷയാത്രക്ക് എം.പി ആലി ഹാജി, കെ അബ്ദുൽ മജീദ് ഹാജി, എം.കെ ജൗഹർ അംജദി, അഷ്റഫ് സഖാഫി, പി.അഹമ്മദ് കുട്ടി, സി.വി മുഹമ്മദ് ഹാജി, […]

Local

കുന്ദമംഗലത്ത് ഗ്യാസ് കണക്ഷന് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ നടപടിയായി; പിടിഎ റഹീം എംഎല്‍എ

കുന്ദമംഗലം; കുന്ദമംഗലത്ത് വീടുകളിലേക്ക് ഗ്യാസ് കണക്ഷന്‍ നല്‍കാന്‍ വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് നടപടിയായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഉണ്ണികുളത്തുള്ള ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സ്റ്റേഷനില്‍ നിന്നും നാഷണല്‍ ഹൈവേ 766 ന്റെ ഓരത്തുകൂടിയാണ് വിതരണ ലൈനുകള്‍ സ്ഥാപിക്കുന്നത.് കുന്ദമംഗലത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോള്‍ പമ്പ് വരെ സ്ഥാപിക്കുന്ന പൈപ്പ് ലൈനില്‍ നിന്ന് പെട്രോള്‍ പമ്പില്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിനുള്ള പോയന്റും സ്ഥാപിക്കും. വിതരണ പൈപ്പ് ലൈനില്‍ നിന്ന് വീടുകളിലേക്ക് ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കും. […]

Technology

ഇന്ത്യന്‍ നിര്‍മിത ഡാറ്റ്‌സണ്‍ കാറുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക്

കൊച്ചി : നിസ്സാന്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ആരംഭിച്ചു. ഡാറ്റ്‌സണ്‍ ഗോ സിവിടി, ഗോ പ്ലസ് സിവിടി കാറുകളാണ് ചെന്നൈയിലെ പ്ലാന്റില്‍ (റെനോള്‍ട്ട് നിസ്സാന്‍ അലയന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) നിന്നും നിസ്സാന്‍ കയറ്റുമതി ചെയ്യുന്നത്. 4,80,000 യൂണിറ്റ് ശേഷിയുള്ള ഈ പ്ലാന്റില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും അംഗീകരിക്കപ്പെട്ടതാണ്. 2010 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ 880,000 കാറുകള്‍ നിസ്സാന്‍ രാജ്യത്തു നിന്നും അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഡാറ്റ്‌സണ്‍ ഗോ, ഗോ […]

News

സിഡബ്ല്യുആര്‍ഡിഎമ്മിന്റെ നേതൃത്വത്തില്‍ ബീച്ച് ശുചീകരണ പരിപാടി നടത്തുന്നു

കോഴിക്കോട്; സിഡബ്ല്യുആര്‍ഡിഎമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ച് ശുചീകരിക്കുന്നു. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തോടും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായും സഹകരിച്ചാണ് കോഴിക്കോട് സൗത്ത് ബീച്ച്, ചുങ്കം, മാറാട്, ബേപ്പൂര്‍ കൂടാതെ കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ച് എന്നിവിടങ്ങള്‍ ശുചീകരിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ബോധവല്‍ക്കരണവും നടക്കും. 11 ാം തിയ്യതി രാവിലെ 7 മണിക്ക് ബീച്ച് റോഡിലെ ഗുജറാത്തി വിദ്യാലയ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്യും. സിഡബ്ല്യുആര്‍ഡിഎം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ […]

Kerala

റോഡുകളുടെ പുനരുദ്ധാരണം 2020 ഡിസംബർ 31 നകം പൂർത്തിയാക്കണം: മുഖ്യമന്ത്രി

അറ്റകുറ്റ പണികൾ ഉടൻ നടത്തണം  കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളിൽ അറ്റകുറ്റ പണികളും പുനർനിർമ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ പരിശോധിക്കാൻ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 295 കിലോമീറ്റർ ദൈർഘ്യം വരുന്ന 31 റോഡുകൾക്കായി മുന്നൂറ് കോടി രൂപ ലോകബാങ്കിന്റെ വികസനനയ […]

Local

ദുരന്തനിവാരണപദ്ധതി: വിശദമായ മാര്‍ഗരേഖ തയ്യാറാക്കും

ദുരന്തനിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും മാര്‍ഗരേഖയും അതത് വകുപ്പുകള്‍ ഉടന്‍  നല്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ പദ്ധതി മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിലേക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ദുരന്തസാധ്യതയുള്ള മേഖലകള്‍ കണ്ടെത്തല്‍, ദുരന്തമൊഴിവാക്കാന്‍ സ്വീകരിക്കാവുന്ന നടപടികള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം, പഞ്ചായത്ത് തലം മുതല്‍ ജില്ലാ തലംവരെ വിവിധ മേഖലകളില്‍ എടുക്കേണ്ട മുന്‍കരുതലുകളും നടപടികളും തുടങ്ങിയ കാര്യങ്ങള്‍ […]

Kerala

അയോധ്യ വിധി എല്ലാവരും അംഗീകരിക്കാന്‍ തയ്യാറാവണം; ഗവര്‍ണര്‍

അയോധ്യ കേസില്‍ സുപ്രീം കോടതിയുടേത് ചരിത്ര വിധിയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിധി അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പരമോന്നത നീതിപീഠമാണ് അയോധ്യ വിധി പുറപ്പെടുവിച്ചത്. അത് അംഗീകരിക്കാനും നടപ്പാക്കാനും എല്ലാവര്‍ക്കും ബാധ്യതയും ഉത്തരവാദിത്തവും ഉണ്ടെന്നും കേരളാ ഗവര്‍ണര്‍ പ്രതികരിച്ചു.

National

അയോധ്യ വിധി; ഒറ്റനോട്ടത്തില്‍

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധിയുടെ പ്രധാന ഉത്തരവുകള്‍ ഒറ്റനോട്ടത്തില്‍ 1-തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കും 2-മസ്ജിത് നിര്‍മിക്കാന്‍ മുസ്ലിങ്ങള്‍ക്ക് പകരം അഞ്ച് ഏക്കര്‍ ഭൂമി 3-ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രം ട്രസ്റ്റ് രൂപീകരിക്കണം 4-തര്‍ക്കഭൂമിയില്‍ ആര്‍ക്കും ഉടമസ്ഥാവകാശമില്ല 5- ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല 6- ഖനനത്തില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്ക് ക്ഷേത്ര സ്വഭാവമുണ്ട് 7- രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിത് തകര്‍ത്തതും നിയമവിരുദ്ധം 8-രാമജന്മ ഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ല 9-തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റ് 10- […]

National

അയോദ്ധ്യയില്‍ ചരിത്ര വിധി; തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി

രാജ്യം കാത്തുനിന്ന അയോദ്ധ്യ വിധിയില്‍ തകര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മുസ്ലീങ്ങള്‍ക്ക് തര്‍ക്ക ഭൂമിക്ക് പകരമായി അഞ്ചേക്കര്‍ സ്ഥലം സുന്നി വിഭാഗത്തിന് നല്‍ക്കാനും കോടതി ഉത്തവിട്ടു. ക്ഷേത്രം നിര്‍മിക്കുന്നത് ഒരു കക്ഷിക്കും വിട്ടുനല്‍കാതെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. തര്‍ക്ക ഭൂമയി മൂന്നായി വിഭജിച്ചു കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി തള്ളിയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റിസ് […]

error: Protected Content !!