Kerala

കോടതി ഭാഷ മലയാളത്തില്‍: നടപടികള്‍ വേഗത്തിലാക്കും

  • 12th November 2019
  • 0 Comments

കീഴ്‌ക്കോടതി നടപടികളുടെ ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 222 പരിഭാഷകരുടെ തസ്തിക സൃഷ്ടിക്കും. ജുഡീഷ്യല്‍ അക്കാദമിയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും. കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ‘നിയമധ്വനി’ എന്ന പേരില്‍ നിയമപ്രസിദ്ധീകരണം നിയമവകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയമപദങ്ങളുടെ പദകോശവും നിയമവകുപ്പ് തയ്യാറാക്കി. നിയമങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ നിയമമന്ത്രി എ.കെ. ബാലന്‍, ധനമന്ത്രി തോമസ് […]

നൃത്തനാടക മേളക്ക് കുന്ദമംഗലത്ത് തുടക്കമായി

  • 11th November 2019
  • 0 Comments

കുന്ദമംഗലം: നൃത്ത നാടക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴു ദിവസങ്ങളിലായി അരങ്ങേറുന്ന നൃത്ത നാടക മേളയ്ക്ക് കുന്നമംഗലത്ത്തുടക്കമായി .മേളയുടെ ഉദ്ഘാടനം നാടകകലാകാരൻ വിൽസൺ സാമുവൽ നിർവഹിച്ചു . സംഘടനാ സെക്രട്ടറി വിനോദ് പിലാശ്ശേരി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡണ്ട് ഗോപാല കൃഷ്ണൻ അധ്യക്ഷത വഹിച്ചു .കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ, പ്രസ്സ് ക്ലബ്ബ്പ്രസിഡൻറ് രവീന്ദ്രൻ കുന്നമംഗലം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മോഹൻ കോട്ടൂളി,എം സി രാധാകൃഷ്ണൻ […]

ജില്ല വോളിബോൾ ലീഗ് കുന്ദമംഗലം മേഖല മത്സരങ്ങൾ തുടങ്ങി

  • 11th November 2019
  • 0 Comments

കുന്ദമംഗലം: ജില്ല വോളിബോൾ ലീഗ് സീനിയർ വിഭാഗം കുന്ദമംഗലം മേഖല മത്സരങ്ങൾ കാരന്തൂർ പാറ്റേൺഗ്രൗണ്ടിൽതുടങ്ങി. ആദ്യ മത്സരത്തിൽഎൻ.ഐ.ടി. കോഴിക്കോടിനെ ഗ്രീൻ സ്റ്റാർ നരിക്കുനി പരാജയപ്പെടുത്തി.രണ്ടാമത്തെ മത്സരത്തിൽ ഫൈറ്റേഴ്സ് പാലങ്ങാട് ആർ.ആർ.സി.കരുവമ്പായിൽ ടീമിനെയും മൂന്നാം മത്സരത്തിൽ ഹെക്സാസ് കുട്ടമ്പുർ ടീം പ്രിയദർശിനി കുന്ദമംഗലത്തെയും പരാജയപ്പെടുത്തി.                 മത്സരങ്ങൾ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവ് ഉദ്ഘാടനം ചെയ്തു.ജില്ല വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് സി.സത്യൻഅധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പടാളിയിൽ ബഷീർ സംസാരിച്ചു. പാറ്റേൺ സെക്രട്ടറി സി.യൂസഫ് സ്വാഗതം […]

Local

തീരദേശ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു

  • 11th November 2019
  • 0 Comments

കേന്ദ്ര പരിസ്ഥിതി വന, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ജല വിഭവ വികസന വിനിയോഗ കേന്ദ്രവും(cwrdm) സംയുക്തമായി 2019 നവംബര്‍ 11 മുതല്‍ 18 വരെയുള്ള തിയതികളില്‍ നടത്തുന്ന തീരദേശ ശുചീകരണ യജ്ഞം 2019 ന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് ജില്ല കലക്ടര്‍ സാംബശിവ റാവു നിര്‍വ്വഹിച്ചു. 11 ന് രാവിലെ ഏഴു മണിക്ക് ഗുജറത്തി വിദ്യാലയ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ.വി ബാബുരാജ് സ്റ്റാന്റിങ് കമ്മറ്റി […]

News

സാമൂഹ്യ മുന്നേറ്റത്തില്‍ യുവാക്കള്‍ പങ്കാളികളാകണം: എം.കെ.രാഘവന്‍ എം.പി

  • 11th November 2019
  • 0 Comments

മാറിയ കാലഘട്ടത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാമൂഹ്യ മുന്നേറ്റത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് എം.കെ രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു. നെഹ്‌റു കേന്ദ്ര കോഴിക്കോട് ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിച്ച ത്രിദിന നേത്യത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ഗ്രാമീണ മേഖലയില്‍ വികസന രംഗത്തും ക്ഷേമ രംഗത്തും യുവാക്കളുടെ കൂട്ടായ്മകള്‍ വലിയ സംഭാവനകള്‍ ചെയ്യാന്‍ കഴിയും. കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ വളര്‍ത്തിയെടുക്കാന്‍ നെഹ്‌റു യുവകേന്ദ്ര ചെയ്യുന്ന ശ്രമങ്ങള്‍ മഹത്തരമാണെന്ന്  എം.പി അഭിപ്രായപ്പട്ടു. നെഹ്‌റു യുവകേന്ദ്ര ജില്ല […]

Local

ജൂനിയർ ഷൂട്ടിങ് ബോൾ: പാലക്കാടും കോഴിക്കോടും ജേതാക്കൾ

  • 11th November 2019
  • 0 Comments

ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ജേതാക്കളായി. ആൺ കട്ടികളിൽ തൃശൂരും പെൺകുട്ടികളിൽ വയനാടും രണ്ടാം സ്ഥാനം നേടി. ഇരു വിഭാഗങ്ങളിലും എറണാകുളത്തിനാണ്  മൂന്നാം സ്ഥാനം.  ഷൂട്ടിങ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.പി.യു അലി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. റമീസ് അലി അധ്യക്ഷത വഹിച്ചു. സി.ടി ഇൽയാസ്, പി. ഷഫീഖ്, എസ്. ശിവ ഷൺമുഖൻ, എ.എം നൂറുദ്ധീൻ […]

Kerala

മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരിയില്‍ പൊളിക്കാന്‍ തീരുമാനമായി

  • 11th November 2019
  • 0 Comments

സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരട് ഫ്‌ളാറ്റുകള്‍ ജനുവരിയില്‍ പൊളിക്കാന്‍ തീരുമാനമായി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ജനുവരി 11-നും 12-നുമാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുക. ആദ്യദിവസമായ ജനുവരി 11-ന് ആല്‍ഫ സെറീന്‍, ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റുകളായിരിക്കും നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ പൊളിക്കുക. തൊട്ടടുത്ത ദിവസം ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സമുച്ചയങ്ങളും സമാനരീതിയില്‍ പൊളിച്ചുനീക്കും. അതിനിടെ, ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കാലതാമസമുണ്ടായതിനുള്ള വിശദീകരണം സുപ്രീം കോടതിയെ അറിയിക്കാനും തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. ഫ്‌ളാറ്റുകള്‍ […]

Local

ലോക ഇമ്മ്യൂണൈസേഷന്‍ ദിനാചരണം; പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

  • 11th November 2019
  • 0 Comments

ലോക ഇമ്മ്യൂണൈസേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി മടവൂര്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്്ഘാടനം മടവൂര്‍ സബ് സെന്ററില്‍ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. എച്ച്.ഐ ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസീന അദ്ധ്യക്ഷത വഹിച്ചു. പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് phc Medical ഓഫീസര്‍ ഡോ.ഉഷാദേവി, Dy. DEMO ഹംസ ഇസ്മയില്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു. സിഎച്ച്‌സി നരിക്കുനി ഹെല്‍ത്ത് സൂപ്രവൈസര്‍, PHNS റീന, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസ […]

National

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി പ്രക്ഷോപം ശക്തമാവുന്നു

  • 11th November 2019
  • 0 Comments

ന്യൂദല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാവുന്നു. ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിന് പ്രത്യേക കോഡ് തുടങ്ങിയ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്ന ബിരുദദാന ചടങ്ങിന്റെ വേദിയ്ക്ക് സമീപമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേഷ് പൊക്രിയാലിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ പലരേയും പൊലീസ് അറസ്റ്റ് ചെയ്ക് നീക്കി. കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ […]

Kerala

ആർദ്രം മിഷൻ വിപുലമാക്കാൻ രണ്ട് വർഷം നീളുന്ന ജനകീയ കാമ്പയിൻ

  • 11th November 2019
  • 0 Comments

സർക്കാരിന്റെ നവകേരള കർമ്മ പരിപാടികളിലൊന്നായ ആർദ്രം മിഷൻ കൂടുതൽ ജനകീയമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാൻ ആർദ്രം ജനകീയ കാമ്പയിനുമായി ആരോഗ്യ വകുപ്പ്. തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും സഹകരണത്തോടെയാണ് രണ്ട് വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ജനകീയ കാമ്പയിൻ സംഘടിപ്പിക്കുന്നത്. പകർച്ചവ്യാധികൾക്കും ജീവിതശൈലീ രോഗങ്ങൾക്കും എതിരായ ശക്തമായ മുന്നേറ്റമാകും ഈ ജനകീയ കാമ്പയിനെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ മാർഗങ്ങൾ പിന്തുടരുക, ആരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയും വളർത്തിയെടുക്കുക, ഓരോ […]

error: Protected Content !!