ജൂനിയർ ഷൂട്ടിങ് ബോൾ: പാലക്കാടും കോഴിക്കോടും ജേതാക്കൾ

0
124


ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ജേതാക്കളായി. ആൺ കട്ടികളിൽ തൃശൂരും പെൺകുട്ടികളിൽ വയനാടും രണ്ടാം സ്ഥാനം നേടി. ഇരു വിഭാഗങ്ങളിലും എറണാകുളത്തിനാണ്  മൂന്നാം സ്ഥാനം.  ഷൂട്ടിങ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.പി.യു അലി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. റമീസ് അലി അധ്യക്ഷത വഹിച്ചു. സി.ടി ഇൽയാസ്, പി. ഷഫീഖ്, എസ്. ശിവ ഷൺമുഖൻ, എ.എം നൂറുദ്ധീൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
ഫോട്ടോ കേപ്ഷൻ: സംസ്ഥാന ജൂനിയർ ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പാലക്കാട് ജില്ലാ ടീമിന് ഷൂട്ടിങ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.പി.യു അലി ട്രോഫി സമ്മാനിക്കുന്നു. Attachments area

LEAVE A REPLY

Please enter your comment!
Please enter your name here