Local

തീരദേശ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു

കേന്ദ്ര പരിസ്ഥിതി വന, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ സഹായത്തോടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും ജല വിഭവ വികസന വിനിയോഗ കേന്ദ്രവും(cwrdm) സംയുക്തമായി 2019 നവംബര്‍ 11 മുതല്‍ 18 വരെയുള്ള തിയതികളില്‍ നടത്തുന്ന തീരദേശ ശുചീകരണ യജ്ഞം 2019 ന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് ജില്ല കലക്ടര്‍ സാംബശിവ റാവു നിര്‍വ്വഹിച്ചു. 11 ന് രാവിലെ ഏഴു മണിക്ക് ഗുജറത്തി വിദ്യാലയ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ.വി ബാബുരാജ് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍, ഹെല്‍ത്ത് കോഴിക്കോട് കോര്‍പ്പറേഷന്‍ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് ജയശ്രീ കീര്‍ത്തി, കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, വിമല ജയരാജ്, പ്രിന്‍സിപ്പല്‍ ഗുജറാത്തി വിദ്യാലയ ഹയര്‍സെക്കന്ററി സ്‌കൂള്‍ , എം.എ ജോണ്‍സണ്‍, നാഷണന്‍ ഗ്രീന്‍ കോര്‍പ്‌സ് എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു. ജലവിഭവ വിനിയോഗ കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എ.ബി അനിത സ്വാഗതവും ഡോ. കെ.വി ശ്രുതി നന്ദിയും പറഞ്ഞു. ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂള്‍, ഹിമയത്തുള്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്‌കൂള്‍, സെന്റ് ജോസഫ് ബോയ്‌സ് ഹൈസ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, കേരള എഡുക്കേഷന്‍ കൗണ്‍സില്‍ പ്രീ പ്രൈമറി ടീച്ചേര്‍സ് ട്രെയിനീസ്, കളാണ്ടിത്താഴം ദര്‍ശനം ലൈബ്രറി ഉള്‍പ്പെടെ 550 ഓളം വിദ്യാര്‍ത്ഥികളും നിരവധി സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!