International Trending

ചന്ദ്രനില്‍ വനിതയെ എത്തിക്കണമെന്ന ലക്ഷ്യവുമായി നാസ

  • 10th September 2019
  • 0 Comments

വാഷിംഗ്ടണ്‍: ആദ്യമായി ചന്ദ്രനില്‍ മനുഷ്യനെ എത്തിച്ച അമേരിക്കയുടെ അഭിമാനമായ നാസ ഇപ്പോള്‍ വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കാനുള്ള ശ്രമത്തിൽ. ഒരു വനിതയെ ചന്ദ്രനിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനുമുന്നോടിയായി ഒരു ഗാനം തയ്യാറാക്കിയിരിക്കുകയാണ് നാസയിലെ ജോണ്‍സന്‍ സ്പേസ് സെന്‍ററില്‍ പരിശീലനം നേടുന്ന ഒരു സംഘം. ഗായിക അരിയാന ഗ്രാന്‍ഡെയുടെ നാസ എന്ന പാട്ടാണ് റീമിക്സ് ചെയ്തിരിക്കുന്നത്. 2024ഓടെ ഒരു വനിതയെ ആദ്യമായി ചന്ദ്രനിലിറക്കുക എന്നതാണ് നാസയുടെ ലക്ഷ്യം. നാസയുടെ ഒഫീഷ്യല്‍ പേജില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. […]

Health & Fitness

ലെമൺടീ പതിവാക്കൂ…ഗുണങ്ങൾ നിരവധിയാണ്

  • 10th September 2019
  • 0 Comments

രാവിലെ ചായയും കാപ്പിയും ഒഴിവാക്കി ലെമൺടീ കഴിച്ചു നോക്കിയാലോ? ലെമൺ ടീയുടെ ഗുണങ്ങൾ നിരവധിയാണ്. ചെറുനാരങ്ങയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും മികച്ചതാണ് ലെമൺ ടീ. ലെമണ്‍ ടീ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരം മൊത്തം ആരോഗ്യമുള്ളതാക്കി മാറ്റാന്‍ ലെമണ്‍ ടീ എന്നും കുടിച്ചാല്‍ മതി. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ഇത്. […]

Kerala News

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു

  • 10th September 2019
  • 0 Comments

തിരുവനന്തപുരം ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു. തേമ്പാമുട്ടം സ്വദേശി കരുണാകരന്‍ (65) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസികളായ യുവാക്കളാണ് കരുണാകരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. അയൽ‌വാസികൾ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോർട്ട്. നാല് ദിവസം മുമ്പായിരുന്നു മരണത്തിന് കാരണമായ ആക്രമണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ കരുണാകരനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

National

മോദിസര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് 100 ദിവസം, നിക്ഷേപത്തിൽ വൻ കുറവ്

  • 10th September 2019
  • 0 Comments

മോദിസര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറി 100 ദിവസം കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റിലെ നിക്ഷേപക രംഗത്ത് കുറവുവന്നത് 12.5 ലക്ഷം കോടി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ മേയ് 30 മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. മോദിസര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് തലേദിവസം 1,53,62,936.40 കോടി രൂപയാണ് നിക്ഷേപക രംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇന്നലത്തെ കണക്കനുസരിച്ച് 1,41,15,316.39 കോടി രൂപയാണ് രാജ്യത്തു നിക്ഷേപമായുള്ളത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണെന്നു തെളിയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളുടെ തുടര്‍ച്ചയാണിത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനത്തില്‍ 40,000 കോടി […]

National News

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയും

  • 10th September 2019
  • 0 Comments

ഈ മാസം അവസാനം ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്രയും പങ്കെടുക്കും. 25 അംഗ ഇന്ത്യന്‍ ടീമിലാണ് പി.യു. ചിത്രയും ഇടം നേടിയത്. 1500 മീറ്ററിലാണ് ചിത്ര മത്സരിക്കുന്നത്. ജിന്‍സണ്‍, അനസ്, ഗോപി, ശ്രീശങ്കര്‍ എന്നീ മലയാളി താരങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

Kerala Trending

സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കാത്തതില്‍ പ്രതിഷേധം

  • 10th September 2019
  • 0 Comments

തിരുവനന്തപുരം: ഇക്കുറി സര്‍ക്കാര്‍ സൗജന്യ ഓണക്കിറ്റ് നല്‍കാത്തതില്‍ പ്രതിഷേധമുയരുന്നു. ഓണക്കാലത്ത് പാവപ്പെട്ടവരെ കണ്ടെത്തി സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവാണ് ഇത്തവണ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന് അധികചിലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് ഇക്കുറി ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഓണക്കിറ്റല്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വളരെ […]

Local News

തിരക്കിനിടയിലും അൽപനേരം ഓണാഘോഷത്തിനായി മാറ്റി വെച്ച് കുന്ദമംഗലം പോലീസ്

  • 10th September 2019
  • 0 Comments

കുന്ദമംഗലം : ജാതി മത ഭേദമന്യേ കേരളം ഓണം ആഘോഷിക്കുമ്പോൾ അവർക്കൊപ്പം ചേരുകയാണ് കുന്ദമംഗലം പോലീസും. തിരക്കുകൾ എല്ലാം അല്പം മാറ്റി നിർത്തി. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പൊന്നോണ സന്ദേശം നൽകുകയാണ് ഈ നാടിൻറെ കാവൽക്കാർ. ഓണപൂക്കളം ഒരുക്കിയും, സഹപ്രവർത്തകർ തമ്മിൽ വടം വലി മത്സരങ്ങൾ സംഘടിപ്പിച്ചും , അവർ ഒത്തു ചേർന്നു. പരിപാടികൾക്കൊപ്പം കരോക്കെ ഗാനങ്ങൾ വെച്ച് കാക്കിക്കുള്ളിലെ കലാകാരന്മാർ പാടി തിമിർത്തു. പരിപാടിയിൽ സി ഐ ഡൊമനികും, എസ് ഐ ശ്രീജിത്തും പൊലീസ് സേന അംഗങ്ങൾക്കൊപ്പം […]

Kerala News

പ്രളയം ജീവിതം തൂത്തെറിഞ്ഞ ശരത്തിന് ഓണക്കൈനീട്ടവുമായി പാണക്കാട് കുടുംബം

  • 10th September 2019
  • 0 Comments

മലപ്പുറം: കേരളം കണ്ട മഹാ പ്രളയത്തിൽ സർവ്വം നഷ്ടപ്പെട്ട മലപ്പുറത്തെ ശരത്തിന് ഓണസമ്മാനമായി വീടും പറമ്പും നൽകി പാണക്കാട് തങ്ങൾ കുടുംബം. പാണക്കാട് ശിഹാബുദ്ദീൻ ഖബീലയാണ് തങ്ങളുടെ വിളിപ്പാടകലെ സംഭവിച്ച മഹാദുരന്തത്തിന്റെ ഇരകൾക്ക് സ്നേഹ തണൽ വിരിച്ച് അവരെ സ്വന്തം കുടുംബം പോലെ കണ്ട് മാറോട് ചേർത് പിടിച്ചത്. ശരത്തിന്റെ അമ്മയെയും ഭാര്യയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയുമാണ് ഓഗസ്റ്റ് ഒമ്പതിന് ഉരുൾപൊട്ടിയതിനെ തുർന്നുണ്ടായ മലവെള്ളപാച്ചിലിൽ എന്നന്നേക്കുമായി നഷ്ടമായത്. ഉറ്റവരുടെ ചലനമറ്റ ശരീരംപോലും കാണാന്‍ ശരത്തിന് നീറുന്ന ഓര്‍മകളുമായി […]

Kerala News

സ്വകാര്യ ബസ് ജീപ്പില്‍ ഇടിച്ച് ഏഴ്‌പേര്‍ക്ക് പരിക്ക്

  • 10th September 2019
  • 0 Comments

കൊച്ചി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ജീപ്പില്‍ ഇടിച്ചു ഏഴ്‌പേര്‍ക്ക് പരിക്ക്. നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ചിറ്റൂര്‍ മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ക്വീന്‍മേരി ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബസ് ഡ്രൈവറെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന സംശയത്തെ തുടര്‍ന്ന് ഇയാളുടെ രക്തപരിശോധന നടത്താനാണ് പോലീസ് തീരുമാനം. ചൊവ്വാഴ്ച രാവിലെ സെമിത്തേരി മുക്കിന് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ബസ് പൂര്‍ണമായും ജീപ്പിന്റെ മുന്‍ഭാഗം ഭാഗികമായും തകര്‍ന്ന നിലയിലാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന […]

International News

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ന്യൂസീലാൻഡ് പ്രധാനമന്ത്രി

  • 10th September 2019
  • 0 Comments

വില്ലിങ്ടൺ: കേരളത്തോടൊപ്പം ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി. ന്യൂസിലൻഡിലെ മലയാളി സമൂഹത്തിന് ഓണാശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൺ തന്റ്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു. ന്യൂസിലാൻഡിന്‍റെ 40-ാം പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജസീന്ത ആര്‍ഡേണ് രാജ്യത്തെ ന്യൂനപക്ഷ വംശജരോടും കുടിയേറ്റ സമൂഹത്തോടും സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാ കുടുംബങ്ങളും ഓണം ആഘോഷിക്കണമെന്ന് പറഞ്ഞത്.

error: Protected Content !!