എക്‌സ്‌പ്ലോറിങ് ഇന്ത്യ; വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലേക്ക് യാത്രയായി

0
232

ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന എക്‌സ്‌പ്ലോറിങ് ഇന്ത്യ പരിപാടിയുടെ ഭാഗമായുള്ള ഏഴുദിവസത്തെ വിദ്യാഭ്യാസ ശാക്തീകരണ യാത്ര കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആരംഭിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേര്‍സിറ്റി, ജാമിയ മല്ലിയ യൂണിവേര്‍സിറ്റി, ഡല്‍ഹി യൂണിവേര്‍സിറ്റി, എയിംസ് നാഷണല്‍ ലോ യൂണിവേര്‍സിറ്റി തുടങ്ങി വിവിധ കേന്ദ്ര സര്‍വകലാശാലകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിക്കും. രാഷ്ട്രപതി ഭവനം, പാര്‍ലമെന്റ്, റെഡ്‌ഫോര്‍ട്ട് തുടങ്ങി വിവിധ സ്ഥലങ്ങളും യാത്രക്കിടയില്‍ സന്ദര്‍ശിക്കും. യൂണിവേര്‍സിറ്റി തലവന്‍മാരുമായി സംവദിക്കാനും രാഷ്ട്രപതിയെയും ഡല്‍ഹി മുഖ്യമന്ത്രിയെയും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയെയും കാണുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. മന്ത്രി കെ.ടി ജലീലിന്റെ ഇടപെടലിലാണ് പരിപാടിയുടെ യാത്ര വിമാനത്തിലാക്കിയത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ 120 പ്രതിഭകളായ വിദ്യാര്‍ത്ഥികളാണ് യാത്രക്കുള്ള പട്ടികയില്‍ ഇടംപിടിച്ചത്. മുസ്ലിം, ക്രിസ്ത്യന്‍, ജൈന മതവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പരിപാടിയില്‍ അവസരം ലഭിച്ചു.
യാത്ര ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ ഡോ. മൊയ്ദീന്‍ കുട്ടി എ.ബി ഫ്‌ലാഗ് ഓഫ് ചെയ്തു. സിസിഎംവൈ പ്രിന്‍സിപ്പള്‍മാരായ പ്രൊഫസര്‍ ജമീല, ഡോക്ടര്‍ ഹസീന, ഡോ. സജി മാത്യു, മിത്ര എന്‍.ആര്‍ എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here