ലഹരി പോക്കറ്റില്‍ വച്ച് അറസ്റ്റ് ചെയ്യും’; സിജെപി സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പൊലീസിന്റെ ഭീഷണി
മുംബൈ: മുംബൈയില്‍ സിജെപി സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പൊലീസ് ഭീഷണി. മുംബൈയില്‍ സമരത്തിനിടെ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ ലഹരിക്കേസില്‍പ്പെടുത്തുമെന്നാണ് ഭീഷണി. പൊലീസ് ജീപ്പില്‍ വച്ചുളള ദൃശ്യങ്ങള്‍ പകര്‍ത്തി വിദ്യാര്‍ഥികള്‍. 50 ഗ്രാം രാസലഹരി പോക്കറ്റില്‍ വച്ച് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങള്‍ പങ്കുവച്ച് മഹാരാഷ്ട്ര പിസിസി അധ്യക്ഷനടക്കമുളള നേതാക്കള്‍ രംഗത്തെത്തി. അതേസമയം, സിജെപി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു.34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കള്‍ […]









