കുന്ദമംഗലം: നവംബര്‍ 27, 28, 29, 30 തീയ്യതികളിലായി നടക്കുന്ന കുന്ദമംഗലം നിയോജക മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ശാഖതലങ്ങളില്‍ നടത്തുന്ന സമ്മേളന വര്‍ത്തമാനത്തിന്റെ മണ്ഡലം തല ഉദ്ഘാടനം കുന്ദമംഗലം പന്തീര്‍പാടം ശാഖയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നിര്‍വ്വഹിച്ചു. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഖദീം അധ്യക്ഷത വഹിച്ചു. നവംബര്‍ ഇരുപതിനുള്ളിലായി മുഴുവന്‍ ശാഖകളിലും സമ്മേളന വര്‍ത്തമാനം നടക്കും.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എം എ റഷീദ്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ ഉസ്സൈന്‍,അരിയില്‍ മൊയ്തീന് ഹാജി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം ബാബുമോന്, ജനറല്‍ സെക്രട്ടറി ഒ എം നൗഷാദ്, ട്രഷറര്‍ കെ ജാഫര്‍ സാദിഖ്, ജില്ല സമിതിയംഗം ഒ സലീം, കുഞ്ഞിമരക്കാര്‍ മലയമ്മ,പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ്തെക്കയില്, ജനറല്‍ സെക്രട്ടറി ഷമീല്‍ കെ, ടി പി എം സാദിഖ്, ഡോക്ടര്‍ ത്വല്‍ഹത്ത്,അഡ്വ ജുനൈദ്, കെ കെ സി നൗഷാദ്, പി നജീബ്, ജസീല്‍ പി, പി കെ മുനീര്‍, കെ കെ ജുനൈദ്, പി ജുനൈദ് പ്രസംഗിച്ചു . ജനറല്‍ സെക്രട്ടറി സിപി ശിഹാബ് സ്വാഗതവും,ഒ റാഷിദ് നന്ദിയും പറഞ്ഞു