Kerala

വാളയാര്‍ കേസില്‍ കുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കി

വാളയാര്‍ കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.
കേരള പുലയര്‍ മഹാസസഭ (കെപിഎംഎസ്) ഏര്‍പ്പെടുത്തിയ അഭിഭാഷകനാണു കുട്ടികളുടെ അമ്മയ്ക്കായി ഹാജരാകുക. വിധിപ്പകര്‍പ്പു ലഭിച്ച് 20 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടതിനാല്‍ നേരത്തെ തിങ്കളാഴ്ച അപ്പീല്‍ നല്‍കാനാണു തീരുമാനിച്ചിരുന്നത്.

എന്നാല്‍ അപേക്ഷ ഫയലില്‍ സ്വീകരിച്ചാലും പരിശോധന പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ മാത്രമാകും അപ്പീല്‍ കോടതിയുടെ പരിഗണനയിലെത്തുക. കേസില്‍ സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാകും. കുട്ടികളുടെ കുടുംബം അപ്പീല്‍ നല്‍കിയാല്‍ എതിര്‍ക്കില്ലെന്നു മുഖ്യമന്ത്രി നേരത്തെ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, അമ്മ നല്‍കുന്ന അപ്പീല്‍ പ്രോസിക്യൂഷനും എതിരായതിനാല്‍ ഇതോടൊപ്പം സര്‍ക്കാര്‍ നിലപാടും കോടതിയില്‍ ചോദ്യം ചെയ്യപ്പെടും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!