Kerala News

വാളയാറില്‍ അനധികൃത വില്പനയ്‌ക്കെത്തിച്ച തമിഴ്നാട് റേഷനരി പിടികൂടി, കളര്‍ ചേര്‍ത്ത് വിലകൂട്ടി വില്‍ക്കാന്‍ എത്തിച്ചതാണെന്ന് സംശയം

  • 16th June 2022
  • 0 Comments

പാലക്കാട് വാളയാറില്‍ അനധികൃത വില്പനയ്‌ക്കെത്തിച്ച 56 ചാക്ക് തമിഴ്‌നാട് റേഷനരി പിടികൂടി. വാളയാര്‍ സ്വദേശി റസാഖിന്റെ വീട്ടില്‍ നിന്നാണ് അരി പിടിച്ചെത്തത്. റസാഖിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലായിരുന്നു റേഷന്‍ അരി സൂക്ഷിച്ചിരുന്നത്. ട്രെയിനിലൂടെയും, അതിര്‍ത്തിയിലെ ഇടവഴികള്‍ ഉപയോഗിച്ച് അരിക്കടത്ത് വ്യാപകമാണെന്ന പരാതി ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ റേഷനരി പിടികൂടിയിരിക്കുന്നത്. വാളയാര്‍ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് അരി കണ്ടെത്തിയത്. റേഷന്‍ ഇന്‍സ്പെക്ടര്‍ സ്ഥലത്ത് എത്തി അരി കസ്റ്റഡിയില്‍ എടുത്തു. തമിഴ്നാട്ടില്‍ നിന്ന് […]

Kerala Local

മലപ്പുറം സ്വദേശിക്ക് കോവിഡ് ബാധ കോൺഗ്രസ് നേതാക്കൾ നിരീക്ഷണത്തിൽ പോകണം : ആരോഗ്യവകുപ്പ്

പാലക്കാട് : പാസില്ലാതെ സംസ്ഥനത്തേക്ക് കടന്ന മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്‌ ആയതിനെ തുടർന്ന് സംഭവസ്ഥലത്തുണ്ടായിരുന്നു കോൺഗ്രസ് നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും കൊറന്റൈനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ്. അതിർത്തിയിൽ കുടുങ്ങിയ പാസ്സില്ലാത്ത യാത്രക്കാരെയും സംസ്ഥാനത്തേക്ക് കടത്തി വിടണമെന്നാവിശ്യപെട്ട് കോൺഗ്രസ് നേതാക്കൾ അതിർത്തിയിൽ സമരം നടത്തിയിരുന്നു. പാസ്സില്ലാത്ത ഈ രോഗി സമരത്തിന്റെ പരിസരത്തായി ഉണ്ടായിരുന്നു. എം പി മാരായ രമ്യ ഹരിദാസ്,ടി എൻ പ്രതാപൻ, എം എൽ എ മാരായ ഷാഫി പറമ്പിൽ,.അനിൽ അക്കരെ എന്നിവരാണ് […]

Kerala News

പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിക്ക് കോവിഡ് ഇയാളുടെ പരിസരത്തായി സമരക്കാർ ഉണ്ടായിരുന്നെങ്കിൽ അവരും നിരീക്ഷണത്തിൽ പോകേണ്ടി വരും : ഷൈലജ ടീച്ചർ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വാളയാറില്‍ പാസില്ലാതെ കടന്ന മലപ്പുറം സ്വദേശിക്ക് കോവിഡ്. ഇയാൾ കോൺഗ്രസ്സിന്റെ സമരത്തിലും പങ്കെടുത്തതായ വാർത്തകളാണ് പുറത്ത് വരുന്നത്. ഇക്കാര്യത്തിൽ മന്ത്രി കെ കെ ഷൈലജ ടീച്ചർ പ്രതികരണവുമായി രംഗത്തെത്തി. വാളയാര്‍ പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടെന്നും രോഗം സ്ഥിരീകരിച്ച ആളുടെ സമീപത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സമരത്തിൽ ഇയാൾ പങ്കാളി ആയിട്ടുണ്ടെങ്കിൽ സമരത്തിൽ പങ്കെടുത്തവരും നിരീക്ഷത്തിൽ പോകേണ്ടി വരുമെന്നും ഇക്കാര്യം പരിശോധിച്ച ശേഷം പറയാമെന്ന കാര്യവും മന്ത്രി മാധ്യമ പ്രവർത്തകരോടായി പറഞ്ഞു . തമിഴ് […]

Kerala

വാളയാര്‍ കേസില്‍ കുട്ടികളുടെ അമ്മ അപ്പീല്‍ നല്‍കി

  • 12th November 2019
  • 0 Comments

വാളയാര്‍ കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. കേരള പുലയര്‍ മഹാസസഭ (കെപിഎംഎസ്) ഏര്‍പ്പെടുത്തിയ അഭിഭാഷകനാണു കുട്ടികളുടെ അമ്മയ്ക്കായി ഹാജരാകുക. വിധിപ്പകര്‍പ്പു ലഭിച്ച് 20 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കേണ്ടതിനാല്‍ നേരത്തെ തിങ്കളാഴ്ച അപ്പീല്‍ നല്‍കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ അപേക്ഷ ഫയലില്‍ സ്വീകരിച്ചാലും പരിശോധന പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ മാത്രമാകും അപ്പീല്‍ കോടതിയുടെ പരിഗണനയിലെത്തുക. കേസില്‍ സര്‍ക്കാര്‍ നിലപാടും നിര്‍ണായകമാകും. കുട്ടികളുടെ കുടുംബം അപ്പീല്‍ […]

Local

വാളയാര്‍ ഇരട്ടക്കൊല മുഖ്യമന്ത്രിയുടെ ഇരട്ട മുഖം വ്യക്തമാവുന്നു; പി കെ ഫിറോസ്

കുറ്റിക്കാട്ടൂര്‍ : വാളയാറിലെ രണ്ട് പിഞ്ചു കുട്ടികളുടെ കൊലപാതകവും പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയും കേരളത്തിന് അപമാനമാണ്. സിപിഎം പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ പോലീസും ആഭ്യന്തര വകുപ്പും കൂട്ട് നിന്നതിലൂടെ ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയുടെ ഇരട്ട മുഖമാണ് വ്യക്തമാവുന്നത്. വാളയാര്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ ഏതറ്റം വരെയും പോവാന്‍ യൂത്ത് ലീഗ് മുന്നിലുണ്ടാവുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് […]

error: Protected Content !!