Local

വാളയാര്‍ ഇരട്ടക്കൊല മുഖ്യമന്ത്രിയുടെ ഇരട്ട മുഖം വ്യക്തമാവുന്നു; പി കെ ഫിറോസ്

കുറ്റിക്കാട്ടൂര്‍ : വാളയാറിലെ രണ്ട് പിഞ്ചു കുട്ടികളുടെ കൊലപാതകവും പ്രതികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപടിയും കേരളത്തിന് അപമാനമാണ്. സിപിഎം പ്രവര്‍ത്തകരായ പ്രതികളെ രക്ഷിക്കാന്‍ പോലീസും ആഭ്യന്തര വകുപ്പും കൂട്ട് നിന്നതിലൂടെ ഇരട്ട ചങ്കുള്ള മുഖ്യമന്ത്രിയുടെ ഇരട്ട മുഖമാണ് വ്യക്തമാവുന്നത്. വാളയാര്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ ഏതറ്റം വരെയും പോവാന്‍ യൂത്ത് ലീഗ് മുന്നിലുണ്ടാവുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് എക്‌സിക്യൂട്ടീവ് ക്യാമ്പ് കനല്‍ ´ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം ബാബുമോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ എം നൗഷാദ് സ്വാഗതവും ട്രഷറര്‍ കെ ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു. ‘മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി നവംബര്‍ 27 മുതല്‍ 30വരെ നടക്കുന്ന കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളന കലണ്ടര്‍ എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്തു.യൂത്ത് മീറ്റ്, സൈബര്‍ ട്രെയിനിങ്, ഫുട്‌ബോള്‍, നീന്തല്‍ മത്സരങ്ങള്‍ , വൈറ്റ് ഗാര്‍ഡ് പരേഡ്, യുവജന റാലി, പൊതു സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ മൂസ്സ മൗലവി, ട്രഷറര്‍ എന്‍ പി ഹംസ മാസ്റ്റര്‍, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ എം എ റഷീദ്, സെക്രട്ടറി എ കെ ഷൗക്കത്തലി, മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ ടി ബഷീര്‍,പെരുവയല്‍ പഞ്ചായത്ത് ലീഗ് സെക്രട്ടറി പോത്താത്ത് മുഹമ്മദ്, കെ എം സി സി നേതാക്കളായ ശിഹാബ് ആര്‍ ഇ സി, അസ്ലം കുറ്റിക്കാട്ടൂര്‍, കെ വി ഷക്കീര്‍, പി കെ ഹക്കീം മാസ്റ്റര്‍,കെ ലത്തീഫ് മാസ്റ്റര്‍, ശംസുദ്ധീന്‍ പി, ഐ സല്‍മാന്‍, സലീം കുറ്റിക്കാട്ടൂര്‍, നൗഷാദ് പുത്തൂര്‍ മഠം, കുഞ്ഞിമരക്കാര്‍ മലയമ്മ, റഷീദ് മൂര്‍ക്കനാട്,ഒ സലീം, ഉനൈസ് പെരുവയല്‍, കെ എം ഷാഫി, മുജീബ് എടക്കണ്ടി, യു എ ഗഫൂര്‍, എന്‍ എം യൂസുഫ്, മുഹമ്മദ് കോയ കായലം, സി ടി ശരീഫ്, ശാക്കിര്‍ പാറയില്‍, ഷമീര്‍ പാഴൂര്‍, സി എം മുആദ്, സിദ്ധീഖ് തെക്കയില്‍, നിസാര്‍ പെരുമണ്ണ, മുര്‍ത്താസ് കെ എം,ടി എം ശിഹാബ്, ഷമീല്‍, ഹബീബ് ചെറൂപ്പ, റസാക്ക് പുള്ളന്നൂര്‍, അഫ്‌സല്‍. ടി,ഹാരിസ് പെരിങ്ങൊളം, റിയാസ് പുത്തൂര്‍ മഠം പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!